ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ അ​ന​ധി​കൃ​ത സെ​ക്യൂ​രി​റ്റി നി​യ​മ​നം; തി​രു​കി​ക്ക​യ​റ്റി​യ​ത് ‌ സ​ഖാ​ക്ക​ളെ

അന്പ​ല​പ്പു​ഴ: ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ അ​ന​ധി​കൃ​ത സെ​ക്യൂ​രി​റ്റി നി​യ​മ​നം. നി​യ​മ​നം മു​ഴു​വ​ൻ സ​ഖാ​ക്ക​ൾ​ക്ക്. ഇ​ട​ത് ഭ​ര​ണ​ത്തി​ന്‍റെ അ​വ​സാ​നഘ​ട്ട​ത്തി​ലാ​ണ് പാ​ർ​ട്ടി സ​ഖാ​ക്ക​ളെ സെ​ക്യൂ​രി​റ്റി നി​യ​മ​ന​ത്തി​​ന്‍റെ പേ​രി​ൽ ആ​ശു​പ​ത്രി​യി​ൽ തി​രു​കി​ക്ക​യ​റ്റി​യ​ത്. പാ​ർ​ട്ടി​ക്കുവേ​ണ്ടി ചെ​ങ്കൊ​ടി പി​ടി​ച്ചുന​ട​ന്ന വ​നി​താ സ​ഖാ​ക്ക​ൾ ഉ​ൾ​പ്പെ​ടെ​യു​ള്ള പ​ല​രും ഇ​ന്ന് ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി​മാ​രാ​ണ്.

നേ​ര​ത്തെ മു​ത​ൽ ത​ന്നെ ആ​ശു​പ​ത്രി​യി​ൽ എ​ല്ലാ നി​യ​മ​ങ്ങ​ളും കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് സെ​ക്യൂ​രി​റ്റിമാ​രെ നി​യ​മി​ച്ചി​രു​ന്ന​ത്. ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി നി​യ​മി​ച്ചി​രി​ക്കു​ന്ന സെ​ക്യൂ​രി​റ്റി​മാ​രെ​ക്കൂ​ടാ​തെ സ്വ​കാ​ര്യ ഏ​ജ​ൻ​സി​ക​ൾ വ​ഴി​യും ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി​മാ​രെ നി​യ​മി​ച്ചി​രി​ക്കു​ക​യാ​ണ്.

ജി​ല്ലാ സൈ​നി​ക ക്ഷേ​മ വ​കു​പ്പി​ൽ ര​ജി​സ്റ്റ​ർ ചെ​യ്ത വി​മു​ക്ത ഭ​ട​ൻ​മാ​രെ മാ​ത്ര​മേ ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി​മാ​രാ​യി നി​യ​മി​ക്കാ​വൂ എ​ന്നാ​ണ് ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി നി​യ​മ​ത്തി​ലു​ള്ള​ത്.എ​ന്നാ​ൽ, ഈ ​നി​ർ​ദേ​ശ​ങ്ങ​ളെ​ല്ലാം കാ​റ്റി​ൽ​പ്പ​റ​ത്തി​യാ​ണ് ആ​ശു​പ​ത്രി​യി​ൽ സെ​ക്യൂ​രി​റ്റി​മാ​രെ നി​യ​മി​ക്കു​ന്ന​ത്. ഈ ​രം​ഗ​ത്ത് യാ​തൊ​രു പ​രി​ശീ​ല​ന​വും ഇ​വ​ർ​ക്ക് ന​ൽ​കാ​റു​മി​ല്ല.

അ​തുകൊ​ണ്ടുത​ന്നെ ആ​ശു​പ​ത്രി​യി​ൽ ബോം​ബ് വ​യ്ക്കാ​നെ​ത്തു​ന്നു എ​ന്ന രീ​തി​യി​ലാ​ണ് ഇ​വി​ടെ​യെ​ത്തു​ന്ന രോ​ഗി​ക​ളോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും വ​നി​താ സെ​ക്യൂ​രി​റ്റി ജീ​വ​ന​ക്കാ​ർ ഉ​ൾ​പ്പെ​ടെ​യു​ള്ള​വ​ർ പെ​രു​മാ​റു​ന്ന​ത്. രോ​ഗി​ക​ളോ​ടും കൂ​ട്ടി​രി​പ്പു​കാ​രോ​ടും മാ​ന്യ​മാ​യി പെ​രു​മാ​റാ​ൻ പോ​ലും പ​ല​ർ​ക്കു​മ​റി​യി​ല്ല. അ​തു​കൊ​ണ്ടാ​ണ് പ​ല​പ്പോ​ഴും ആ​ശു​പ​ത്രി​യി​ൽ സം​ഘ​ർ​ഷ​വും പ​തി​വാ​കു​ന്ന​ത്.

ഇ​ട​ത് സ​ർ​ക്കാ​ർ തി​രു​കി​ക്ക​യ​റ്റി​യ സ​ഖാ​ക്ക​ളാ​യ സെ​ക്യൂ​രി​റ്റി​മാ​രു​ടെ നി​യ​മ​നം റ​ദ്ദ് ചെ​യ്ത് ആ​ശു​പ​ത്രി വി​ക​സ​നസ​മി​തി നി​യ​മ​പ്ര​കാ​രം സെ​ക്യൂ​രി​റ്റി​മാ​രെ നി​യ​മി​ക്കാ​ൻ യു​ഡി​എ​ഫ് സ​ർ​ക്കാ​ർ ത​യാ​റാ​ക​ണ​മെ​ന്നും ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment