ഡി​ജി​റ്റ​ൽ പ്ര​ചാര​ണം ശ​ക്തി​പ്പെ​ടുത്താൻ കോൺഗ്രസിന് ഐടി സെല്ല്;  നിഷ്പക്ഷ വോട്ടർമാരെ  സ്വാധീനിക്കണമെന്ന് ര​മേ​ശ് ചെ​ന്നി​ത്ത​ല

തൃ​ശൂ​ർ: അ​ക്ര​മ​രാഷ്‌ട്രീയ​വും മ​തേ​ത​ര​ത്വ​ത്തി​നു നേ​രെ ഉ​യ​രു​ന്ന വെ​ല്ലു​വി​ളി​ക​ളു​മാ​ണു ലോ​ക്സഭാ​ തെര​ഞ്ഞെ​ടു​പ്പി​ൽ ഏ​റ്റ​വു​ം അ​ധി​കം ച​ർ​ച്ച​യാ​വു​ക​യെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല. കോ​ണ്‍​ഗ്ര​സ് ഡി​ജി​റ്റ​ൽ സെ​ൽ മ​ധ്യ​മേ​ഖ​ലാ ശി​ല്പ​ശാ​ല ഡി​സി​സി ഓ​ഫീ​സി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. ഡി​ജി​റ്റ​ൽ പ്ര​ചാര​ണം ശ​ക്തി​പ്പെ​ടു​ത്തു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​ണു കോ​ണ്‍​ഗ്ര​സ് ഐ​ടി സെ​ല്ലി​ന്‍റെ പ്ര​വ​ർ​ത്ത​നം ഉൗ​ർ​ജി​ത​മാ​ക്കി​യ​ത്.

എ​ന്നാ​ൽ കോ​ണ്‍​ഗ്ര​സി​നു ദോ​ഷ​ക​ര​മാ​യ രീ​തി​യി​ൽ സോ​ഷ്യ​ൽ​മീ​ഡി​യാ പ്ര​വ​ർ​ത്ത​നം ന​ട​ത്ത​രു​തെ​ന്നും ചെ​ന്നി​ത്ത​ല ഓ​ർ​മി​പ്പി​ച്ചു. എ​തി​ർ​പാ​ർ​ട്ടി​ക​ൾ തെ​റ്റാ​യ വാ​ർ​ത്ത​ക​ൾ പ്ര​ച​രി​പ്പി​ക്കു​ന്പോ​ൾ അ​വ​രെ ചെ​ളി​വാ​രി​യെ​റി​യാ​തെ വ​സ്തു​ത​ക​ൾവച്ചു മ​റു​പ​ടി ന​ൽ​ക​ണം. നി​ഷ്പ​ക്ഷ​രാ​യ വോ​ട്ട​ർ​മാ​രെ സ്വാ​ധീ​നി​ക്കു​ക​യാ​ണ് പ്ര​ധാ​ന​ഘ​ട​ക​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഐ​ടി സെ​ൽ ക​ണ്‍​വീ​ന​ർ അ​നി​ൽ ആ​ന്‍റ​ണി അ​ധ്യ​ക്ഷ​നാ​യി. യു​ഡി​എ​ഫ് ക​ണ്‍​വീ​ന​ർ ബെ​ന്നി ബ​ഹ​ന്നാ​ൻ, പ്ര​ഫ. കെ.​വി. തോ​മ​സ് എം​പി, എം​എ​ൽ​എ​മാ​രാ​യ അ​നി​ൽ അ​ക്ക​ര, അ​ൻ​വ​ർ സാ​ദ​ത്ത്, റോ​ജി ജോ​ണ്‍, മു​ൻ മ​ന്ത്രി കെ.​പി. വി​ശ്വ​നാ​ഥ​ൻ, മു​ൻ ഡി​സി​സി പ്ര​സി​ഡ​ന്‍റു​മാ​രാ​യ ഒ. ​അ​ബ്ദു​റ​ഹി​മാ​ൻ​കു​ട്ടി, പി.​എ. മാ​ധ​വ​ൻ, കെ​പി​സി​സി സെ​ക്ര​ട്ട​റി എ​ൻ.​കെ. സു​ധീ​ർ, ഐ​ടി സെ​ൽ ജി​ല്ലാ ചെ​യ​ർ​മാ​ൻ വി​ജ​യ് ഹ​രി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts