ഉ​രു​ണ്ടു​വ​ന്ന കൂ​റ്റ​ൻ പാ​റ​ക്ക​ല്ല് കെ​എ​സ്ആ​ർ​ടി​സി ബ​സി​ൽ ഇ​ടി​ച്ചു ;ഒ​ഴി​വാ​യ​ത് വ​ൻ അ​പ​ക​ടം

പെ​​രു​​വ​​ന്താ​​നം: റോ​​ഡി​ന്‍റെ വ​ശ​ത്തെ ചെ​ങ്കു​ത്താ​യ​ കയറ്റത്തിൽനി​​ന്ന് ഉ​​രു​​ണ്ടു​​വ​​ന്ന കൂ​​റ്റ​​ൻ പാ​​റ​​ക്ക​​ല്ല് ദേ​​ശീ​​യ​​പാ​​ത​​യി​​ലൂ​​ടെ സ​​ഞ്ച​​രി​​ച്ചി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ പി​ൻ​വ​​ശ​​ത്തി​​ടി​​ച്ച് അ​​പ​​ക​​ടം. ഒ​​ഴി​​വാ​​യ​​ത് വ​​ൻ ദു​​ര​​ന്തം.

ദേ​​ശീ​​യ​പാ​​ത​​യി​​ൽ പെ​​രു​​വ​​ന്താ​​ന​​ത്തി​​നു സ​​മീ​​പം നാ​​ല്പ​​താം മൈ​​ലി​​ൽ ഇ​​ന്ന​​ലെ പു​​ല​​ർ​​ച്ചെ​​യാ​​ണ് അ​​പ​​ക​​ട​​മു​​ണ്ടാ​​യ​​ത്. ബ​​സ് യാ​​ത്ര​​ക്കാ​​ര​​നാ​​യ പ​​ള്ളി​​ക്ക​​ത്തോ​​ട് സ്വ​​ദേ​​ശി രാ​​ജു​​വി​​നു പ​​രി​​ക്കേ​​റ്റു.പാ​​റ​​ക്ക​​ല്ല് ഇ​​ടി​​ച്ച​​തി​​നെ​​ത്തു​​ട​​ർ​​ന്ന് കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ ഒ​​രു ഭാ​​ഗം ത​​ക​​ർ​​ന്നു. സെ​​ക്ക​​ൻ​​ഡു​​ക​​ളു​​ടെ വ്യ​​ത്യാ​​സ​​ത്തി​​ലാ​​ണ് വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യ​​ത്.

കു​​മ​​ളി​​യി​​ൽ​നി​​ന്ന് കോ​​ട്ട​​യ​​ത്തേ​​ക്ക് പോ​​കു​​ക​​യാ​​യി​​രു​​ന്ന കെ​​എ​​സ്ആ​​ർ​​ടി​​സി ബ​​സി​​ന്‍റെ പു​​റ​​കു ഭാ​​ഗ​​ത്താ​​ണ് പാ​​റ​​ക്ക​​ല്ല് ഉ​​രു​​ണ്ടു​​വ​​ന്ന് ഇ​​ടി​​ച്ച​​ത്.ഇ​​തു മ​​ധ്യ​​ഭാ​​ഗ​​ത്താ​​യി​​രു​​ന്നെ​​ങ്കി​​ൽ ബ​​സ് മ​​റി​​യാ​​നു​​ള്ള സാ​​ധ്യ​​ത ഏ​​റെ​​യാ​​യി​​രു​​ന്നു. റോ​​ഡി​​ന്‍റെ താ​​ഴ്ഭാ​​ഗ​​ത്ത് വ​​ലി​​യ ഗ​​ർ​​ത്ത​​മാ​​ണ്. വാ​​ഹ​​ന​​ത്തി​​ൽ അ​​മ്പ​​തോ​​ളം യാ​​ത്ര​​ക്കാ​​ർ ഉ​​ണ്ടാ​​യി​​രു​​ന്നു.

അ​​പ​​ക​​ട​​ത്തെ​ത്തു​​ട​​ർ​​ന്ന് ദേ​​ശീ​​യ​​പാ​​ത​​യി​​ൽ ഭാ​​ഗി​​ക​​മാ​​യി ഗ​​താ​​ഗ​​ത ത​​ട​​സ​​മു​​ണ്ടാ​​യി. പെ​​രു​​വ​​ന്താ​​നം പോ​​ലീ​​സും ഹൈ​​വേ പോ​​ലീ​​സും ചേ​​ർ​​ന്ന് വാ​​ഹ​​ന ഗ​​താ​​ഗ​​തം പു​​നഃ​​സ്ഥാ​​പി​​ച്ചു.ഏ​​താ​​നും മാ​​സ​​ങ്ങ​​ൾ​​ക്കു മു​​മ്പ് പു​​ല്ലു​​പാ​​റ​​യ്ക്ക് സ​​മീ​​പ​​വും റോ​​ഡി​​ലേ​​ക്ക് കൂ​​റ്റ​​ൻ പാ​​റ​​ക്ക​​ല്ല് അ​​ട​​ർ​​ന്നു​വീ​​ണി​​രു​​ന്നു. അ​​ന്നും ത​​ല​​നാ​​രി​​ഴ​​ക്കാ​​ണ് വ​​ലി​​യ അ​​പ​​ക​​ടം ഒ​​ഴി​​വാ​​യ​​ത്.

Related posts

Leave a Comment