മൂന്നാറിൽ അലഞ്ഞുതിരിയുന്ന ക​ന്നു​കാ​ലി​ക​ൾ ഗ​താ​ഗ​ത​ക്കു​രു​ക്കി​ന് കാ​ര​ണ​മാ​കു​ന്നു; അടിയന്തിര നടപടി വേണമെന്ന ആവശ്യം ശക്തം

മൂ​ന്നാ​ര്‍: മൂ​ന്നാ​റി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് രൂ​ക്ഷ​മാ​യി തു​ട​രു​മ്പോ​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ല​ഞ്ഞു​തി​രി​യു​ന്ന ക​ന്നു​കാ​ലി​ക​ള്‍​മൂ​ലം ഉ​ണ്ടാ​കു​ന്ന ഗ​താ​ഗ​ത ത​ട​സ​വും പ​തി​വാ​കു​ന്നു.ക​ഴി​ഞ്ഞ ദി​വ​സം മൂ​ന്നാ​ര്‍ ടൗ​ണി​ല്‍ എ​ത്തി​യ പ​ശു​ക്ക​ളാ​ണ് റോ​ഡി​നു ന​ടു​വി​ല്‍ നി​ല​യു​റ​പ്പി​ച്ച് ഗ​താ​ഗ​ത ത​ട​സം ഉ​ണ്ടാ​ക്കി​യ​ത്.

മൂ​ന്നാ​ര്‍ ജ​ന​റ​ല്‍ ഹോ​സ്പി​റ്റ​ല്‍ റോ​ഡി​ലാ​ണ് കു​രു​ക്ക് ഉ​ണ്ടാ​യ​ത്. ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ല്‍ എ​ല്ലാം​ത​ന്നെ ക​ന​ത്ത ഗ​താ​ഗ​ത​ക്കു​രു​ക്ക് അ​നു​ഭ​വ​പ്പെ​ട്ട മൂ​ന്നാ​റി​ല്‍ പ്ര​ശ്‌​ന​പ​രി​ഹാ​ര​ത്തി​ന് വ​ഴി​ക​ള്‍​തേ​ടി വ​രു​ന്ന​തി​നി​ട​യി​ലാ​ണ് പ​ശു​ക്ക​ള്‍ അ​ല​ക്ഷ്യ​മാ​യി റോ​ഡി​ലൂ​ടെ അ​ല​ഞ്ഞു​തി​രി​യു​ന്ന​ത്.ഗ​താ​ഗ​ത​ക്കു​രു​ക്കി​നു പു​റ​മേ പ​ശു​ക്ക​ള്‍ എ​ത്തു​ന്ന​ത് യാ​ത്രാ​ക്കാ​രാ​യ കു​ട്ടി​ക​ള്‍​ക്ക് ഭ​യം സൃ​ഷ്ടി​ക്കു​ന്നു​ണ്ട്. വീ​ട്ടി​ല്‍ വ​ള​ര്‍​ത്തു​ന്ന ക​ന്നു​കാ​ലി​ക​ളെ ഉ​ട​മ​ക​ള്‍ അ​ല​ക്ഷ്യ​മാ​യി അ​ഴി​ച്ചു​വി​ടു​ന്ന​താ​ണ് പ്ര​ശ്‌​ന​ത്തി​നു കാ​ര​ണ​മെ​ന്നു​ള്ള ആ​ക്ഷേ​പ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഒ​രാ​ഴ്ച​കൂ​ടി ക​ഴി​ഞ്ഞാ​ല്‍ മ​ഴ​ക്കാ​ലം എ​ത്തു​മെ​ന്നി​രി​ക്കേ സ​ഞ്ചാ​രി​ക​ളു​ടെ ന​ല്ല തി​ര​ക്കാ​ണ് മൂ​ന്നാ​റി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​ത്. വി​നോ​ദ​സ​ഞ്ചാ​ര കേ​ന്ദ്ര​ങ്ങ​ളാ​യ മാ​ട്ടു​പ്പെ​ട്ടി, എ​ക്കോ​പോ​യി​ന്‍റ്, കൊ​ര​ണ്ട​ക്കാ​ട് ഫോ​ട്ടോ പോ​യി​ന്‍റ്, റോ​സ് ഗാ​ര്‍​ഡ​ന്‍, ഇ​ക്കാ​ന​ഗ​ര്‍, മൂ​ന്നാ​ര്‍ ടൗ​ണ്‍, രാ​ജ​മ​ല എ​ന്നി​വി​ട​ങ്ങ​ളാ​ണ് സ​ഞ്ചാ​രി​ക​ളു​ടെ ഇ​ഷ്ട​കേ​ന്ദ്രം.

ഇ​വി​ട​ങ്ങ​ളി​ലാ​ണ് ഗ​താ​ഗ​ത​ക്കു​രു​ക്കും രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ട്ട​ത്. ത​മി​ഴ്‌​നാ​ടി​ല്‍​നി​ന്നു​ള്ള സ​ഞ്ചാ​രി​ക​ളാ​ണ് കൂ​ടു​ത​ലാ​യി എ​ത്തു​ന്ന​ത്. മൂ​ന്നാ​ര്‍ ഹൈ​റേ​ഞ്ച് ആ​ശു​പ​ത്രി റോ​ഡി​ല്‍ വാ​ഹ​ന​ങ്ങ​ള്‍ പാ​ര്‍​ക്കു​ചെ​യ്യു​ന്ന​തു​മൂ​ലം ആം​ബു​ല​ന്‍​സ് ഉ​ള്‍​പ്പെ​ടെ​യു​ള്ള വാ​ഹ​ന​ങ്ങ​ള്‍​ക്ക് ബു​ദ്ധി​മു​ട്ട് സൃ​ഷ്ടി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ല്‍ ഗ​താ​ഗ​ത​ക്കു​രു​ക്ക് എ​ത്ര​യും വേ​ഗം പ​രി​ഹ​രി​ക്ക​ണ​മെ​ന്നു​ള്ള ആ​വ​ശ്യ​മാ​ണ് ഉ​യ​രു​ന്ന​ത്.

Related posts

Leave a Comment