കാ​ത​ൽ: ദ ​കോ​ർ ചി​ത്ര​ത്തി​ലേ​തു പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്-​ജ്യോ​തി​ക

ത​മി‍​ഴ് ന​ടി ജ്യോ​തി​ക വ​ള​രെ​ക്കാ​ല​ത്തി​നു​ശേ​ഷം അ​ഭി​ന​യി​ക്കു​ന്ന, ചി​ത്ര​മാ​ണ് അ​ശ്വി​നി അ​യ്യ​ർ സം​വി​ധാ​നം ചെ​യ്യു​ന്ന ‘സി​സ്റ്റം’. സൊ​നാ​ക്ഷി സി​ൻ​ഹ​യും അ​ഷു​തോ​ഷും സ​ഹ​ക​ഥാ​പാ​ത്ര​ങ്ങ‍​ളാ​യി എ​ത്തു​ന്നു​ണ്ട്. അ​ടു​ത്തി​ടെ ന​ട​ത്തി​യ അ​ഭി​മു​ഖ​ത്തി​നി​ടെ, എ​ന്തു​കൊ​ണ്ടാ​ണ് ചി​ത്ര​ങ്ങ​ളി​ലൊ​ന്നും പ്ര​ത്യ​ക്ഷ​പ്പെ​ടാ​ത്ത​തെ​ന്ന ചോ​ദ്യ​ത്തി​ന് ന​ടി, കാ​ത​ൽ: ദ ​കോ​ർ ചി​ത്ര​ത്തി​ലേ​തു പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​രു​ന്നു​വെ​ന്ന് പ​റ​ഞ്ഞു.

ന​ല്ല സ്ക്രി​പ്റ്റു​ക​ള്‍ എ​ന്നി​ലേ​ക്ക് വ​രു​ന്ന​തി​നാ​യി ഞാ​ൻ കാ​ത്തി​രി​ക്കു​ക​യാ​ണ്. അ​ധ്യാ​പി​ക മു​ത​ൽ വ​ക്കീ​ൽ വ​രെ​യു​ള്ള എ​ല്ലാ ക​ഥാ​പാ​ത്ര​ങ്ങ​ളും ഞാ​ൻ ചെ​യ്തു. വീ​ട്ടു​ജോ​ലി ചെ​യ്യു​ന്ന സ്ത്രീ​യു​ടെ ക​ഥാ​പാ​ത്ര​വും ചെ​യ്തു. പ​ക്ഷേ, ഇ​പ്പോ​ള്‍ ഞാ​ൻ വ്യ​ത്യ​സ്ത ക​ഥാ​പാ​ത്ര​ങ്ങ​ള്‍​ക്കാ​യി കാ​ത്തി​രി​ക്കു​ക​യാ​ണ്’.

‘ന​ല്ലൊ​രു ക​ഥ എ​ന്‍റെ​യ​ടു​ത്തേ​ക്ക് വ​രു​ന്ന​തി​നാ​യി ഞാ​ൻ ക‍​ഴി​ഞ്ഞ ര​ണ്ട് വ​ർ​ഷ​മാ​യി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു. ഞാ​ൻ ഒ​രു മ​ല​യാ​ള ചി​ത്രം ചെ​യ്തി​രു​ന്നു. മ​മ്മൂ​ട്ടി സാ​റി​നൊ​പ്പ​മാ​യി​രു​ന്നു. എ​നി​ക്ക് ആ ​ചി​ത്ര​ത്തി​ലെ സ്ത്രീ ​ക​ഥാ​പാ​ത്ര​ത്തെ വ​ള​രെ​യ​ധി​കം ഇ​ഷ്ട​പ്പെ​ട്ടു. നി​ശ​ബ്ദ ക​ഥാ​പാ​ത്ര​മാ​ണെ​ങ്കി​ലും വ​ള​രെ ശ​ക്ത​യാ​യി​രു​ന്നു. അ​തു​പോ​ലെ​യു​ള്ള ക​ഥാ​പാ​ത്ര​ങ്ങ​ളെ​യാ​ണ് ഞാ​ൻ കാ​ത്തി​രി​ക്കു​ന്ന​ത്’ എ​ന്ന ജ്യോ​തി​ക പ​റ​ഞ്ഞു. ക‍​ഴി​ഞ്ഞ 30 വ​ർ​ഷ​മാ​യി പ്രേ​ക്ഷ​ക​ർ എ​ന്നെ കാ​ണു​ന്നു​ണ്ട്. ഒ​രേ ടൈ​പ്പ് ക​ഥാ​പാ​ത്ര​ങ്ങ​ള്‍ ചെ​യ്യു​ന്ന​ത് വ​ള​രെ ബോ​റ​ടി​ക്കു​ന്ന​താ​ണ്. അ​തി​നാ​ൽ ഒ​രു മാ​റ്റം അ​നി​വാ​ര്യ​മാ​ണ്’. ജ്യോ​തി​ക കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment