തിരുവനന്തപുരം: പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ വസതിയില്‍ റെയ്ഡ് കഴിഞ്ഞ് മടങ്ങിയ ഇഡി ഉദ്യേഗസ്ഥര്‍ക്കെതിരായ ആക്രമണത്തില്‍ പ്രതികരിച്ച് സിപിഎം നേതാവ് ഇ. പി ജയരാജന്. ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചതെന്ന് ജയരാജൻ ആരോപിച്ചു.
‘ബോധപൂര്‍വം പ്രശ്നമുണ്ടാക്കാനാണ് ഉദ്യോഗസ്ഥര്‍ ശ്രമിച്ചത്. ഒരു വലിയ ജനക്കൂട്ടം ക്ഷുഭിതരായി പുറത്തുനില്‍ക്കുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്യുമ്പോള്‍ അവര്‍ക്കിടയിലേക്ക് കാറുമെടുത്ത് പോകാന്‍ പറ്റുമോ? സ്വാഭാവികമായും പ്രതികരണം ഉണ്ടാകില്ലേ’ എന്ന് അദ്ദേഹം പറഞ്ഞു.
ക്ഷുഭിതനായ ആളുകളുടെ ഇടയിലൂടെ ഉദ്യോഗസ്ഥര്‍ പോയാല്‍ ഏത് ഗാന്ധിയനായാലും പ്രതികരിക്കും. സമാധാനപരമായ അന്തരീക്ഷത്തെ തകര്‍ക്കാന്‍ ആര്‍എസ്എസ്-ബിജെപി-കോണ്‍ഗ്രസ് അജണ്ട നടപ്പിലാക്കി സിപിഎമ്മിനെ തകര്‍ക്കാനാണ് ശ്രമം. അങ്ങനെ തകര്‍ക്കാനാകില്ലെന്നും ജയരാജന് വ്യക്തമാക്കി.
