ന്യൂഡൽഹി: വിവാദമായ പാറ്റാ പരാമർശത്തിൽ വിശദീകരണവുമായി ചീഫ് ജസ്റ്റീസ് സൂര്യകാന്ത്. താൻ നടത്തിയ പരാമർശം രാജ്യത്തെ യുവാക്കളെ ഉദ്ദേശിച്ചല്ലെന്നും വ്യാജ ബിരുദം നേടി അഭിഭാഷകരാകുന്ന സാമൂഹിക വിരുദ്ധർക്കെതിരെയാണ് ആ പ്രയോഗം നടത്തിയതെന്നും അദ്ദേഹം പറഞ്ഞു. യുവതലമുറയെ കുറ്റപ്പെടുത്തി സംസാരിച്ചതല്ലെന്നും ഒരു മാധ്യമത്തിനു നൽകിയ അഭിമുഖത്തിൽ ചീഫ് ജസ്റ്റീസ് പറഞ്ഞു. രാജ്യത്തെ യുവാക്കളിൽ നിന്നാണ് താൻ ഊർജം ഉൾക്കൊള്ളുന്നതെന്നും അവർക്കായി സുപ്രീംകോടതിയുടെ വാതിലുകൾ എപ്പോഴും തുറന്നിട്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. തട്ടിപ്പിലൂടെയും വ്യാജ ബിരുദങ്ങളിലൂടെയും അഭിഭാഷക വേഷമണിയുന്നവരെയാണ് ആ പരാമർശത്തിലൂടെ ലക്ഷ്യമിട്ടത്. തന്റെ വാചകങ്ങൾ തെറ്റിദ്ധരിക്കപ്പെട്ട പശ്ചാത്തലത്തിലാണ് വ്യക്തത വരുത്തുന്നത്. സുപ്രീംകോടതി എപ്പോഴും യുവതലമുറയെ സ്വാഗതം ചെയ്യുകയും അവരുടെ കഴിവുകളെ ആദരിക്കുകയും ചെയ്യുന്നുണ്ടെന്നും ചീഫ് ജസ്റ്റിസ് സൂര്യകാന്ത് കൂട്ടിച്ചേർത്തു.
Read MoreDay: July 25, 2026
കുരുക്കായി കർത്തയുടെ മൊഴി; മാസപ്പടി കേസിൽ പുതിയ വഴിത്തിരിവ്
തിരുവനന്തപുരം: സിഎംആർഎൽ -എക്സാലോജിക് സാമ്പത്തിക ഇടപാടുകേസിൽ പിണറായി വിജയനും മകൾ വീണ വിജയനും കുരുക്ക് മുറുകുന്നു. കേസിൽ സിഎംആർഎൽ എംഡി ശശിധരൻ കർത്ത ഇഡിക്ക് നൽകിയ മൊഴിയാണ് പിണറായി കുടുംബത്തിന് വലിയ തിരിച്ചടിയായിരിക്കുന്നത്. 2024 ഏപ്രിലിൽ വീട്ടിൽ വച്ച് നടന്ന ചോദ്യം ചെയ്യലിലാണ് കർത്ത മൊഴി നൽകിയത്. പിണറായി വിജയനുമായുള്ള അടുപ്പത്തിന്റെ പേരിലാണ് വീണയ്ക്കും കമ്പനിക്കും പണം നൽകിയത്. വീണയോ എക്സാലോജിക്കോ സിഎംആർഎലിന് യാതൊരു സേവനങ്ങളും നൽകിയിട്ടില്ലെന്നുമാണ് കർത്ത ഇഡിക്ക് നൽകിയ മൊഴിയിൽ പറയുന്നത്. 2017 മുതൽ 2020 വരെയുള്ള കാലഘട്ടത്തിൽ ഏകദേശം 2.78 കോടി രൂപയാണ് വീണയ്ക്കും എക്സാലോജിക്കിനുമായി കൈമാറിയത്. വീണയ്ക്ക് പ്രതിമാസം അഞ്ചുലക്ഷം രൂപയും എക്സാലോജിക്കിന് മൂന്നുലക്ഷം രൂപയും എന്ന നിലയിലായിരുന്നു പണമിടപാട് നടത്തിയത്. എന്നാൽ ഇല്ലാത്ത സേവനത്തിന്റെ പേരിലാണ് ഈ പണം കൈമാറിയതെന്ന് ഇഡി കണ്ടെത്തിയിട്ടുണ്ട്. സേവനങ്ങളൊന്നും നൽകിയിരുന്നില്ലെന്ന കാര്യം വീണ തന്നെ…
Read Moreമാസം 60,000 രൂപ വാടക! ബംഗളൂരുവിലെ വീടിന്റെ മനോഹര ദൃശ്യം പങ്കുവെച്ച് യുവതി; സോഷ്യൽ മീഡിയയിൽ തർക്കം മുറുകുന്നു
ബംഗളൂരു നഗരത്തിൽ നാൾക്കുനാൾ വർദ്ധിച്ചുവരുന്ന വീട്ടുവാടകയെക്കുറിച്ചുള്ള ചർച്ചകൾക്കിടയിൽ, സോഷ്യൽ മീഡിയയിൽ പുതിയൊരു വീഡിയോ തരംഗമാകുന്നു. പ്രതിമാസം 60,000 രൂപ വാടക നൽകുന്ന തന്റെ വീടിന്റെ മനോഹരമായ കാഴ്ച പങ്കുവെച്ചുകൊണ്ട് കരിഷ്മ എന്ന യുവതി പോസ്റ്റ് ചെയ്ത ഇൻസ്റ്റാഗ്രാം വീഡിയോയാണ് ഇപ്പോൾ ഇന്റർനെറ്റിൽ ചർച്ചയായി മാറിയിരിക്കുന്നത്. താൻ താമസിക്കുന്ന വീടിന്റെ പ്രതിമാസ വാടക 60,000 രൂപയാണെന്ന് മുമ്പൊരു വീഡിയോയിൽ കരിഷ്മ വ്യക്തമാക്കിയിരുന്നു. ഇതിന് പിന്നാലെയാണ് ഇത്രയും തുക നൽകുന്നതിന് ഈ വീടിന്റെ കാഴ്ചയും അന്തരീക്ഷവും അർഹമാണോ എന്ന് ജനങ്ങളോട് ചോദിച്ചുകൊണ്ട് യുവതി വീടിന്റെ മുറിയിൽ നിന്നുള്ള മനോഹരമായ ദൃശ്യങ്ങൾ വീഡിയോയിലൂടെ പുറത്തുവിട്ടത്. വിശാലവും തുറസ്സായതുമായ നഗരക്കാഴ്ചയാണ് വീഡിയോയിൽ കാണാൻ സാധിക്കുന്നത്. എന്നാൽ, ഈ തുക അമിതമാണോ അതോ ന്യായമാണോ എന്നതിൽ സോഷ്യൽ മീഡിയ ഉപയോക്താക്കൾക്കിടയിൽ അഭിപ്രായവ്യത്യാസം രൂക്ഷമാണ്. വീഡിയോ വൈറലായതോടെ സമ്മിശ്ര പ്രതികരണങ്ങളാണ് ഉയർന്നുവരുന്നത്. “ഇത്രയും ശാന്തവും മനോഹരവുമായ…
Read More