പി​ണ​റാ​യി​യു​ടെ നി​ർ​ദേ​ശം ഗോ​വി​ന്ദ​ന് കി​ട്ടി; മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷം ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി സി​പി​എം

തി​രു​വ​ന​ന്ത​പു​രം: ബി​നീ​ഷ് കോ​ടി​യേ​രി​ക്ക് പാ​ർ​ട്ടി അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി സി​പി​എം. മൂ​ന്നു വ​ർ​ഷ​ത്തി​നു ശേ​ഷ​മാ​ണ് അം​ഗ​ത്വം പു​തു​ക്കി ന​ൽ​കു​ന്ന​ത്. തി​ങ്ക​ളാ​ഴ്ച​യാ​ണ് അം​ഗ​ത്വം പു​തു​ക്കി ന​ൽ​കി​യ​ത്.

പി​ബി അം​ഗം പി​ണ​റാ​യി വി​ജ​യ​ൻ സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന് നി​ർ​ദേ​ശം ന​ൽ​കി​യ​തോ​ടെ​യാ​ണ് അം​ഗ​ത്വം പു​തു​ക്കി​യ​ത്. ബി​നീ​ഷ് കോ​ടി​യേ​രി നാ​ലു​ത​വ​ണ അ​പേ​ക്ഷി​ച്ചി​ട്ടും അം​ഗ​ത്വം പു​തു​ക്കാ​ത്ത​ത് വി​വാ​ദ​മാ​യി​രു​ന്നു. നേ​ര​ത്തെ കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​നീ​ഷി​നെ സി​പി​എം അം​ഗ​ത്വ​ത്തി​ൽ നി​ന്ന് നീ​ക്കി​യ​ത്.

തി​രു​വ​ന​ന്ത​പു​രം ജി​ല്ലാ ക​മ്മി​റ്റി ബ്രാ​ഞ്ചി​ലാ​ണ് ബി​നീ​ഷി​നെ ഉ​ൾ​പ്പെ​ടു​ത്തി​യ​ത്. ല​ഹ​രി​കേ​സി​ൽ അ​ക​പ്പെ​ട്ട​തോ​ടെ​യാ​ണ് ബി​നീ​ഷ് കോ​ടി​യേ​രി​യെ അം​ഗ​ത്വ​ത്തി​ൽ​നി​ന്ന് പാ​ർ​ട്ടി നീ​ക്കി​യ​ത്. 2023ൽ ​ബി​നീ​ഷ് കേ​സി​ൽ​നി​ന്ന് പൂ​ർ​ണ​മാ​യും കു​റ്റ​വി​മു​ക്ത​നാ​യി​രു​ന്നു.

Related posts

Leave a Comment