ഇ​സ്ര​യേ​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യാ​ല്‍ ബ​ന്ദി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഹ​മാ​സ്

ടെ​ല്‍ അ​വീ​വ്: ഹ​മാ​സി​ന്‍റെ മി​ന്ന​ല്‍ ആ​ക്ര​മ​ണ​ത്തി​ല്‍ 33 ഇ​സ്രേ​ലി സൈ​നി​ക​ര്‍ കൂ​ടി കൊ​ല്ല​പ്പെ​ട്ടെ​ന്ന് ഇ​സ്ര​യേ​ല്‍ പ്ര​തി​രോ​ധ മ​ന്ത്രാ​ല​യം. ഇ​തോ​ടെ ഹ​മാ​സ്- ഇ​സ്ര​യേ​ല്‍ സം​ഘ​ര്‍​ഷ​ത്തി​ല്‍ മ​രി​ച്ച സൈ​നി​ക​രു​ടെ എ​ണ്ണം 134 ആ​യി.

ഇ​സ്ര​യേ​ല്‍ ന​ട​ത്തി​യ ആ​ക്ര​മ​ണ​ത്തി​ല്‍ മൂ​ന്ന് പല​സ്തീ​നി​യൻ മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​ര്‍ കൊ​ല്ല​പ്പെ​ട്ടു. ഇ​സ്ര​യേ​ല്‍ സേ​ന ന​ട​ത്തി​യ വെ​ടി​വ​യ്പ്പി​ലും വ്യോ​മാ​ക്ര​മ​ണ​ത്തി​ലു​മാ​ണ് ര​ണ്ട് റി​പ്പോ​ര്‍​ട്ട​ര്‍​മാ​രും ഒ​രു ഫോ​ട്ടോ​ഗ്രാ​ഫ​റും കൊ​ല്ല​പ്പെ​ട്ട​ത്. ഇ​തോ​ടെ സം​ഘ​ര്‍​ഷം തു​ട​ങ്ങി​യ ശേ​ഷം മ​രി​ച്ച മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​രു​ടെ എ​ണ്ണം ആ​റാ​യി.

അ​തേ​സ​മ​യം ഗാ​സ​യി​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ഇ​സ്ര​യേ​ല്‍ വ്യോ​മാ​ക്ര​മ​ണം ന​ട​ത്തി​യാ​ല്‍ ബ​ന്ദി​ക​ളെ കൊ​ല​പ്പെ​ടു​ത്തു​മെ​ന്ന് ഹ​മാ​സ് ഭീ​ഷ​ണി മു​ഴ​ക്കി. ഹ​മാ​സി​ന്‍റെ സാ​യു​ധ വി​ഭാ​ഗ​മാ​യ എ​സെ​ദീ​ന്‍ അ​ല്‍​ഖാ​സിം ബ്രി​ഗേ​ഡ്‌​സ് പ്ര​സ്താ​വ​ന​യി​ലൂ​ടെ​യാ​ണ് ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

ശ​ത്രു​വി​ന് മ​നു​ഷ്യ​ത്വ​ത്തി​ന്‍റെ​യും ധാ​ര്‍​മി​ക​ത​യു​ടെ​യും ഭാ​ഷ മ​ന​സി​ലാ​കു​ന്നി​ല്ല, അ​തി​നാ​ല്‍ അ​വ​ര്‍​ക്ക് മ​ന​സി​ലാ​കു​ന്ന ഭാ​ഷ​യി​ല്‍ ത​ങ്ങ​ള്‍ അ​വ​രെ അ​ഭി​സം​ബോ​ധ​ന ചെ​യ്യു​മെ​ന്നും പ്ര​സ്താ​വ​ന​യി​ലൂ​ടെ സം​ഘ​ട​ന വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment