ഒരു ലക്ഷ്വറി ഔഡി കാർ ഉടമ പെട്രോൾ പമ്പിൽ വെച്ച് “സാധാരണക്കാർക്ക് കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകണം” എന്ന് ആവശ്യപ്പെടുന്ന വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത്. ഇന്ധനവില വർദ്ധനവ് തന്നെ ബാധിക്കില്ലെന്നും എന്നാൽ സാധാരണക്കാരായ ഇരുചക്ര വാഹന യാത്രികർക്കും ഓട്ടോ ഡ്രൈവർമാർക്കും ഇത് വലിയ ഭാരമാണെന്നും അദ്ദേഹം പറയുന്നു. ഓഡി ഉടമ ആളുകളുടെ മനസ് കീഴടക്കിയിരിക്കുകയാണ് എന്നാൽ താൻ മന്പോട്ട് വച്ച ആശയം നടപ്പിലാക്കാൻ സാധിക്കുമോ എന്നതിൽ തനിക്കറിയില്ലെന്നും അദേഹം വ്യക്തമാക്കുന്നു.
അതേസമയം ഇങ്ങനെ ചെയ്താൽ സാധാരണ ആളുകൾക്ക് ഇത് വലിയ സഹായമാകുമെന്നും ഇതിലൂടെ അവരെ ദുരിതത്തിൽ നിന്ന് രക്ഷിക്കാനാകുമെന്നും ഇദേഹം പറയുന്നു. പാവപ്പെട്ടവർക്കും ആഡംബര വാഹനങ്ങൾ ഉപയോഗിക്കുന്ന പണക്കാർക്കും ഒരേ ഇന്ധനവില ഈടാക്കുന്നത് ശരിയല്ലെന്ന് അദ്ദേഹം വാദിക്കുന്നു. സാധാരണക്കാരായ ബൈക്ക് യാത്രികർക്കും ചെറുകിട വാഹനങ്ങൾക്കും നിശ്ചിത അളവിൽ കുറഞ്ഞ നിരക്കിൽ ഇന്ധനം നൽകാൻ ഒരു റേഷൻ ക്വാട്ട സമ്പ്രദായം ഏർപ്പെടുത്തണം.
ആഡംബര കാറുകൾ ഉപയോഗിക്കുന്നവരിൽ നിന്ന് ഉയർന്ന നിരക്കിൽ പണം ഈടാക്കി ഈ സബ്സിഡി തുക കണ്ടെത്താമെന്നും അദ്ദേഹം നിർദ്ദേശിക്കുന്നു. താൻ ഒരു സമ്പന്നനായിട്ടും സാധാരണക്കാരുടെ ബുദ്ധിമുട്ടുകൾ മനസ്സിലാക്കി സംസാരിച്ച ഔഡി ഉടമയുടെ മനോഭാവത്തെ ഭൂരിഭാഗം ആളുകളും പ്രശംസിച്ചു. എന്നാൽ പ്രായോഗികമായി ഇത്തരം ഒരു വിലനിർണ്ണയ സംവിധാനം നടപ്പിലാക്കാൻ വലിയ ബുദ്ധിമുട്ടായിരിക്കുമെന്നാണ് മറ്റു ചിലരുടെ അഭിപ്രായം. വലിയ രീതിയിലാണ് ആളുകൾ ഇതിനോട് പ്രതികരിച്ചത്. സമിശ്ര കമന്റുകളുമാണ് വീഡിയോയ്ക്ക് താഴെ പ്രത്യക്ഷപ്പെടുന്നത്.
