ആ​ഡം​ബ​ര കാ​റു​ട​മ​ക​ൾ​ക്ക് ഒ​രു നി​ര​ക്ക്, സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്ക്, ഇ​ന്ധ​നം ന​ല്കു​ന്ന​തി​ൽ പ്ര​ത്യേ​ക ആ​വ​ശ്യ​വു​മാ​യി ഔ​ഡി കാ​ർ ഉ​ട​മ; വീ​ഡി​യോ വൈ​റ​ൽ

ഒ​രു ല​ക്ഷ്വ​റി ഔ​ഡി കാ​ർ ഉ​ട​മ പെ​ട്രോ​ൾ പ​മ്പി​ൽ വെ​ച്ച് “സാ​ധാ​ര​ണ​ക്കാ​ർ​ക്ക് കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​ക​ണം” എ​ന്ന് ആ​വ​ശ്യ​പ്പെ​ടു​ന്ന വീ​ഡി​യോ​യാ​ണ് ഇ​പ്പോ​ൾ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ ത​രം​ഗ​മാ​കു​ന്ന​ത്. ഇ​ന്ധ​ന​വി​ല വ​ർ​ദ്ധ​ന​വ് ത​ന്നെ ബാ​ധി​ക്കി​ല്ലെ​ന്നും എ​ന്നാ​ൽ സാ​ധാ​ര​ണ​ക്കാ​രാ​യ ഇ​രു​ച​ക്ര വാ​ഹ​ന യാ​ത്രി​ക​ർ​ക്കും ഓ​ട്ടോ ഡ്രൈ​വ​ർ​മാ​ർ​ക്കും ഇ​ത് വ​ലി​യ ഭാ​ര​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​യു​ന്നു. ഓ​ഡി ഉ​ട​മ ആ​ളു​ക​ളു​ടെ മ​ന​സ് കീ​ഴ​ട​ക്കി​യി​രി​ക്കു​ക​യാ​ണ് എ​ന്നാ​ൽ താ​ൻ മ​ന്പോ​ട്ട് വ​ച്ച ആ​ശ​യം ന​ട​പ്പി​ലാ​ക്കാ​ൻ സാ​ധി​ക്കു​മോ എ​ന്ന​തി​ൽ ത​നി​ക്ക​റി​യി​ല്ലെ​ന്നും അ​ദേ​ഹം വ്യ​ക്ത​മാ​ക്കു​ന്നു.

അ​തേ​സ​മ​യം ഇ​ങ്ങ​നെ ചെ​യ്താ​ൽ സാ​ധാ​ര​ണ ആ​ളു​ക​ൾ​ക്ക് ഇ​ത് വ​ലി​യ സ​ഹാ​യ​മാ​കു​മെ​ന്നും ഇ​തി​ലൂ​ടെ അ​വ​രെ ദു​രി​ത​ത്തി​ൽ നി​ന്ന് ര​ക്ഷി​ക്കാ​നാ​കു​മെ​ന്നും ഇ​ദേ​ഹം പ​റ​യു​ന്നു. പാ​വ​പ്പെ​ട്ട​വ​ർ​ക്കും ആ​ഡം​ബ​ര വാ​ഹ​ന​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്ന പ​ണ​ക്കാ​ർ​ക്കും ഒ​രേ ഇ​ന്ധ​ന​വി​ല ഈ​ടാ​ക്കു​ന്ന​ത് ശ​രി​യ​ല്ലെ​ന്ന് അ​ദ്ദേ​ഹം വാ​ദി​ക്കു​ന്നു. സാ​ധാ​ര​ണ​ക്കാ​രാ​യ ബൈ​ക്ക് യാ​ത്രി​ക​ർ​ക്കും ചെ​റു​കി​ട വാ​ഹ​ന​ങ്ങ​ൾ​ക്കും നി​ശ്ചി​ത അ​ള​വി​ൽ കു​റ​ഞ്ഞ നി​ര​ക്കി​ൽ ഇ​ന്ധ​നം ന​ൽ​കാ​ൻ ഒ​രു റേ​ഷ​ൻ ക്വാ​ട്ട സ​മ്പ്ര​ദാ​യം ഏ​ർ​പ്പെ​ടു​ത്ത​ണം.

ആ​ഡം​ബ​ര കാ​റു​ക​ൾ ഉ​പ​യോ​ഗി​ക്കു​ന്ന​വ​രി​ൽ നി​ന്ന് ഉ​യ​ർ​ന്ന നി​ര​ക്കി​ൽ പ​ണം ഈ​ടാ​ക്കി ഈ ​സ​ബ്സി​ഡി തു​ക ക​ണ്ടെ​ത്താ​മെ​ന്നും അ​ദ്ദേ​ഹം നി​ർ​ദ്ദേ​ശി​ക്കു​ന്നു. താ​ൻ ഒ​രു സ​മ്പ​ന്ന​നാ​യി​ട്ടും സാ​ധാ​ര​ണ​ക്കാ​രു​ടെ ബു​ദ്ധി​മു​ട്ടു​ക​ൾ മ​ന​സ്സി​ലാ​ക്കി സം​സാ​രി​ച്ച ഔ​ഡി ഉ​ട​മ​യു​ടെ മ​നോ​ഭാ​വ​ത്തെ ഭൂ​രി​ഭാ​ഗം ആ​ളു​ക​ളും പ്ര​ശം​സി​ച്ചു. എ​ന്നാ​ൽ പ്രാ​യോ​ഗി​ക​മാ​യി ഇ​ത്ത​രം ഒ​രു വി​ല​നി​ർ​ണ്ണ​യ സം​വി​ധാ​നം ന​ട​പ്പി​ലാ​ക്കാ​ൻ വ​ലി​യ ബു​ദ്ധി​മു​ട്ടാ​യി​രി​ക്കു​മെ​ന്നാ​ണ് മ​റ്റു ചി​ല​രു​ടെ അ​ഭി​പ്രാ​യം. വ​ലി​യ രീ​തി​യി​ലാ​ണ് ആ​ളു​ക​ൾ ഇ​തി​നോ​ട് പ്ര​തി​ക​രി​ച്ച​ത്. സ​മി​ശ്ര ക​മ​ന്‍റു​ക​ളു​മാ​ണ് വീ​ഡി​യോ​യ്ക്ക് താ​ഴെ പ്ര​ത്യ​ക്ഷ​പ്പെ​ടു​ന്ന​ത്.

Related posts

Leave a Comment