അമ്പലപ്പുഴയിൽ വി​ശേ​ഷദി​വ​സ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചി​ടു​ന്നു; ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ


അ​മ്പ​ല​പ്പു​ഴ: വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ൽ പെ​ട്രോ​ൾ പ​മ്പ് അ​ട​ച്ചി​ടു​ന്നു. ​ഉ​പ​ഭോ​ക്താ​ക്ക​ൾ ദു​രി​ത​ത്തി​ൽ.​ന​ട​പ​ടി സ്വീ​ക​രി​ക്കാ​തെ അ​ധി​കൃ​ത​ർ.​ദേ​ശീ​യ പാ​ത​യോ​ര​ത്ത് വ​ണ്ടാ​ന​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന പെ​ട്രോ​ൾ പ​മ്പാ​ണ് ഇ​ത്ത​ര​ത്തി​ൽ അ​ട​ച്ചി​ടു​ന്ന​ത്.

​ബ​ക്രീ​ദ് ദി​ന​മാ​യ വ്യാ​ഴാ​ഴ്ച​യും പ​മ്പ് അ​ട​ച്ചി​ട്ടി​രു​ന്നു. ഓ​ണം, പെ​രു​നാ​ൾ തു​ട​ങ്ങി എ​ല്ലാ ഉ​ത്സ​വ ദി​വ​സ​ങ്ങ​ളി​ലും മ​റ്റ് വി​ശേ​ഷ ദി​വ​സ​ങ്ങ​ളി​ലും ഈ ​പെ​ട്രോ​ൾ പ​മ്പ് തു​റ​ക്കാ​റി​ല്ല.​ഇ​തി​നെ​തി​രെ ഉ​പ​ഭോ​ക്താ​ക്ക​ൾ പ​രാ​തി ന​ൽ​കി​യി​ട്ടും സി​വി​ൽ സ​പ്ളൈ​സ് അ​ധി​കൃ​ത​ർ യാ​തൊ​രു ന​ട​പ​ടി​യും സ്വീ​ക​രി​ച്ചി​ട്ടി​ല്ല.

അ​വ​ശ്യ സ​ർ​വീ​സി​ൽ ഉ​ൾ​പ്പെ​ടു​ന്ന പെ​ട്രോ​ൾ പ​മ്പു​ക​ൾ 24 മ​ണി​ക്കൂ​റും പ്ര​വ​ർ​ത്തി​ക്ക​ണ​മെ​ന്നാ​ണ് നി​യ​മം.​ എ​ന്നാ​ൽ ഈ ​നി​യ​മം കു​റേ നാ​ളാ​യി ഈ ​പെ​ട്രോ​ൾ പ​മ്പി​ൽ പാ​ലി​ക്കാ​റി​ല്ല. ഇ​രു ച​ക്ര വാ​ഹ​ന​ക്കാ​രാ​ണ് ഇ​തു മൂ​ലം ഏ​റ്റ​വും കൂ​ടു​ത​ൽ ദു​രി​ത​ത്തി​ലാ​കു​ന്ന​ത്.

വ​ണ്ടാ​നം ക​ഴി​ഞ്ഞാ​ൽ കി​ലോ​മീ​റ്റ​റു​ക​ൾ​ക്ക​പ്പു​റം കാ​ക്കാ​ഴം, ക​പ്പ​ക്ക​ട എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് പ​മ്പു​ക​ൾ ഉ​ള്ള​ത്.​ വ​ണ്ടാ​ന​ത്തെ പെ​ട്രോ​ൾ പ​മ്പ് ഇ​ത്ത​ര​ത്തി​ൽ തു​റ​ന്നു പ്ര​വ​ർ​ത്തി​ക്കാ​ത്ത​തി​നെ​തി​രെ പെ​ട്രോ​ളി​യം ക​മ്പ​നി​ക്ക് പ​രാ​തി ന​ൽ​കാ​നൊ​രു​ങ്ങു​ക​യാ​ണ് നാ​ട്ടു​കാ​ർ.

Related posts

Leave a Comment