മ​ദ്യ​ല​ഹ​രി​യി​ൽ ട്രെ​യി​ൻ യാ​ത്ര​ക്കാ​ര​ന് നേ​രെ ആ​ക്ര​മ​ണം; യു​വാ​വി​ന് കു​ത്തേ​റ്റു

പാ​ല​ക്കാ​ട്: ട്രെ​യി​ന്‍ യാ​ത്ര​ക്കാ​ര​നാ​യ യു​വാ​വി​നെ സ​ഹ​യാ​ത്രി​ക​ന്‍ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ചു. പാ​ല​ക്കാ​ട് വാ​ണി​യം​കു​ളം സ്വ​ദേ​ശി ജി​ഷ്ണു​വി​ന് (25) ആ​ണ് കു​ത്തേ​റ്റ​ത്.

പ്ര​തി​യാ​യ വ​യോ​ധി​ക​നെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. മ​ദ്യ​ല​ഹ​രി​യി​ല്‍ ആ​യി​രു​ന്നു അ​ക്ര​മ​ണ​മെ​ന്നാ​ണ് വി​വ​രം.

എ​റ​ണാ​കു​ളം-​ക​രാ​യി​ക്ക​ല്‍ എ​ക്‌​സ്പ്ര​സി​ല്‍ ഇ​ന്ന് പു​ല​ര്‍​ച്ച​യാ​ണ് സം​ഭ​വം. എ​റ​ണാ​കു​ള​ത്തു​നി​ന്ന് ജോ​ലി ക​ഴി​ഞ്ഞ് നാ​ട്ടി​ലേ​ക്ക് വ​രി​ക​യാ​യി​രു​ന്നു ജി​ഷ്ണു.

ന​ല്ല തി​ര​ക്കു​ള്ള ട്രെ​യി​നി​ൽ​നി​ന്ന് ഇ​റ​ങ്ങാ​ൻ പോ​കു​ന്ന​തി​നി​ടെ നി​ല​ത്ത് കി​ട​ക്കു​ക​യാ​യി​രു​ന്ന ആ​ളു​ടെ ദേ​ഹ​ത്ത് അ​റി​യാ​തെ ത​ട്ടി. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ പ്ര​തി ക​ത്തി​യെ​ടു​ത്ത് കാ​ലി​ല്‍ കു​ത്തു​ക​യാ​യി​രു​ന്നു​വെ​ന്ന് ജി​ഷ്ണു പ​റ​ഞ്ഞു.

Related posts

Leave a Comment