ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ന് പാ​ൻ ഇ​ന്ത്യ​ൻ മു​ഖം, വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കാ​നൊ​രു​ങ്ങി അ​മി​ത് ഷാ

ന്യൂ​ഡ​ൽ​ഹി: രാ​ജ്യ​ത്തെ ല​ഹ​രി​മ​രു​ന്ന് ശൃം​ഖ​ല​ക​ളെ പൂ​ർ​ണ​മാ​യി ത​ക​ർ​ക്കു​ക എ​ന്ന ല​ക്ഷ്യ​ത്തോ​ടെ വി​പു​ല​മാ​യ ക​ർ​മ​പ​ദ്ധ​തി​യു​മാ​യി കേ​ന്ദ്ര​സ​ർ​ക്കാ​ർ രം​ഗ​ത്ത്. കേ​ര​ള​ത്തി​ൽ വി​ജ​യ​ക​ര​മാ​യി ന​ട​ന്നു​കൊ​ണ്ടി​രി​ക്കു​ന്ന ‘ഓ​പ്പ​റേ​ഷ​ൻ തൂ​ഫാ​ൻ’ എ​ന്ന മ​യ​ക്കു​മ​രു​ന്ന് വേ​ട്ട​യു​ടെ പാ​ൻ-​ഇ​ന്ത്യ​ൻ പ​തി​പ്പാ​ണ് കേ​ന്ദ്രം ഇ​പ്പോ​ൾ ന​ട​പ്പാ​ക്കു​ന്ന​ത്.

ല​ഹ​രി​വി​രു​ദ്ധ പോ​രാ​ട്ട​ങ്ങ​ൾ ശ​ക്ത​മാ​ക്കു​ന്ന​തി​നാ​യി ത​യ്യാ​റാ​ക്കി​യ ‘നാ​ർ​ക്കോ​ട്ടി​ക് ക​ൺ​ട്രോ​ൾ വി​ഷ​ൻ ഡോ​ക്യു​മെ​ന്‍റ് (2026-2029)’ നാ​ളെ കേ​ന്ദ്ര ആ​ഭ്യ​ന്ത​ര​മ​ന്ത്രി അ​മി​ത് ഷാ ​രാ​ജ്യ​ത്തി​ന് സ​മ​ർ​പ്പി​ക്കും. അ​ടു​ത്ത മൂ​ന്ന് വ​ർ​ഷ​ത്തേ​ക്കു​ള്ള കൃ​ത്യ​മാ​യ ല​ക്ഷ്യ​ങ്ങ​ളും സ​മ​യ​പ​രി​ധി​ക​ളും നി​ശ്ച​യി​ച്ചു​കൊ​ണ്ടു​ള്ള​താ​ണ് ഈ ​വ​മ്പ​ൻ ക​ർ​മ​പ​ദ്ധ​തി.

പ​ദ്ധ​തി​യു​ടെ തു​ട​ക്ക​മെ​ന്നോ​ണം നാ​ളെ രാ​ജ്യ​വ്യാ​പ​ക​മാ​യി വി​വി​ധ ഏ​ജ​ൻ​സി​ക​ൾ പി​ടി​ച്ചെ​ടു​ത്ത ഏ​ക​ദേ​ശം 6,000 കോ​ടി രൂ​പ വി​ല​മ​തി​ക്കു​ന്ന ല​ഹ​രി​വ​സ്തു​ക്ക​ൾ ഒ​റ്റ​യ​ടി​ക്ക് ന​ശി​പ്പി​ച്ചു ക​ള​യും. ല​ഹ​രി ക​ട​ത്തും വി​പ​ണ​ന​വും ത​ട​യു​ന്ന​തി​നാ​യി ജി​ല്ലാ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​ത്യേ​ക നി​രീ​ക്ഷ​ണ സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തും. ഓ​രോ പ്ര​ദേ​ശ​ത്തെ​യും പ്ര​ധാ​ന ല​ഹ​രി സം​ഘ​ങ്ങ​ളെ ക​ണ്ടെ​ത്തി ഇ​ല്ലാ​താ​ക്കു​ക​യാ​ണ് ല​ക്ഷ്യം.

ല​ഹ​രി​ക്കേ​സു​ക​ളി​ൽ ഉ​ൾ​പ്പെ​ടു​ന്ന കു​റ്റ​വാ​ളി​ക​ളെ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി രാ​ജ്യ​വ്യാ​പ​ക​മാ​യി ഒ​രു പു​തി​യ ഡി​ജി​റ്റ​ൽ ഡാ​റ്റാ​ബേ​സ് ത​യ്യാ​റാ​ക്കും.​സം​സ്ഥാ​ന​ങ്ങ​ളി​ലെ ല​ഹ​രി​വി​രു​ദ്ധ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കൂ​ടു​ത​ൽ ഊ​ർ​ജി​ത​മാ​ക്കാ​ൻ എ​ല്ലാ സം​സ്ഥാ​ന ഇ​ന്‍റ​ലി​ജ​ൻ​സ് ബ്യൂ​റോ​ക​ളി​ലും പ്ര​ത്യേ​ക വി​ഭാ​ഗം രൂ​പീ​ക​രി​ക്കും.

ല​ഹ​രി​മ​രു​ന്ന് കേ​സു​ക​ളി​ൽ ക​ർ​ശ​ന​വും വേ​ഗ​ത്തി​ലു​ള്ള​തു​മാ​യ ശി​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ രാ​ജ്യ​ത്തു​ട​നീ​ളം കൂ​ടു​ത​ൽ എ​ൻ​ഡി​പി​എ​സ് പ്ര​ത്യേ​ക കോ​ട​തി​ക​ൾ സ്ഥാ​പി​ക്കും. കേ​ര​ള​ത്തി​ൽ തു​ട​ക്ക​മി​ട്ട ശ​ക്ത​മാ​യ ല​ഹ​രി​വി​രു​ദ്ധ മാ​തൃ​ക ഇ​നി ഇ​ന്ത്യ​യൊ​ട്ടാ​കെ ന​ട​പ്പി​ലാ​ക്കാ​നു​ള്ള കേ​ന്ദ്ര സ​ർ​ക്കാ​രി​ന്‍റെ ശ​ക്ത​മാ​യ മു​ന്ന​റി​യി​പ്പാ​യി​രി​ക്കും നാ​ള​ത്തെ പ്ര​ഖ്യാ​പ​നം.

Related posts

Leave a Comment