21 വ​ര്‍​ഷ​ത്തെ കാ​ത്തി​രിപ്പ്; സ്വ​പ്നം പോ​ലെ​യാ​ണ് ഫീ​ല്‍ ചെ​യ്യു​ന്ന​ത്

ഭ​ര​ത​നാ​ട്യ​ത്തി​ന്‍റെ ര​ണ്ടാ​മ​ത്തെ ഫ്രാ​ഞ്ചൈ​സി മോ​ഹി​നി​യാ​ട്ടം ഒ​രു വ​ലി​യ ബ്ലോ​ക് ബ​സ്റ്റ​റാ​ക്കി ത​ന്ന കേ​ര​ള​ത്തി​ലെ പ്രേ​ക്ഷ​ക​രോ​ട് ന​ന്ദി. ഇ​ങ്ങ​നെ ഒ​രു പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ പ​റ്റു​മെ​ന്ന് ജീ​വി​ത​ത്തി​ല്‍ ഞാ​ന്‍ വി​ചാ​രി​ച്ച കാ​ര്യ​മ​ല്ല. ഞാ​ന്‍ സ​പ്പോ​ര്‍​ട്ടിം​ഗ് റോ​ള്‍ ചെ​യ്ത പ​ല സി​നി​മ​ക​ളും ഹി​റ്റാ​യ ശേ​ഷം ഇ​ങ്ങ​നെ​യു​ള്ള ആ​ഘോ​ഷ​ങ്ങ​ള്‍ ന​ട​ന്നി​ട്ടു​ണ്ട്.

എ​ന്‍റെ ഓ​രോ പ​ടം വ​രു​മ്പോ​ഴും ആ ​സി​നി​മ വ​ലി​യ വി​ജ​യ​മാ​കു​മെ​ന്ന് വെ​റു​തെയെ​ങ്കി​ലും ഞാ​ന്‍ ചി​ന്തി​ച്ചി​രു​ന്നു. പ​ക്ഷേ അ​തൊ​ന്നും സം​ഭ​വി​ക്കാ​തെ പോ​യി. പ​ക്ഷേ മോ​ഹി​നി​യാ​ട്ട​ത്തി​ല്‍ അ​ത് സം​ഭ​വി​ച്ചു. ഇ​തൊ​രു സ്വ​പ്നം പോ​ലെ​യാ​ണ് എ​നി​ക്ക് ഫീ​ല്‍ ചെ​യ്യു​ന്ന​ത്. ദൈ​വം എ​നി​ക്കി​ത് ത​ന്ന​ല്ലോ. 21 വ​ര്‍​ഷ​ത്തെ കാ​ത്തി​രി​പ്പാ​ണ്.

എ​ന്താ​കും എ​ന്‍റെ ക​രി​യ​ര്‍ എ​ന്ന് എ​നി​ക്കും അ​മ്മ​യ്ക്കും ഭാ​ര്യ​യ്ക്കും മ​ക്ക​ള്‍​ക്കും അ​ച്ഛ​നും അ​റി​യി​ല്ലാ​യി​രു​ന്നു. പ​ക്ഷേ ദൈ​വ​ത്തി​ല്‍ ഞാ​ന്‍ ഭ​യ​ങ്ക​ര​മാ​യി​ വി​ശ്വ​സി​ച്ചി​രു​ന്നു. സി​നി​മ​ക​ള്‍ കി​ട്ടു​മെ​ന്ന് മാ​ത്ര​മ​ല്ല എ​ന്‍റെ അ​ഭി​ന​യ​വും ദൈ​വം ന​ന്നാ​ക്കി ത​രു​മെ​ന്ന വി​ശ്വാ​സം എ​നി​ക്കു​ണ്ടാ​യി​രു​ന്നു. ഇ​ൻ​ഡ​സ്ട്രി​യു​ടെ പി​ന്തു​ണ കൊ​ണ്ട് എ​നി​ക്ക് സി​നി​മ​ക​ള്‍ കി​ട്ടി​ത്തു​ട​ങ്ങി.

കാ​മ​റ​യ്ക്കുമു​ന്നി​ല്‍ അ​ഭി​ന​യി​ച്ച്‌ അ​ഭി​ന​യി​ച്ച്‌ ഇ​പ്പോ​ള്‍ നി​ങ്ങ​ള്‍ കാ​ണു​ന്ന സൈ​ജു കു​റു​പ്പാ​കാ​ന്‍ പ​റ്റി. എ​ന്‍റെ കു​ടും​ബം ഹാ​പ്പി​യാ​ണ്. എ​നി​ക്ക് ശ​രി​ക്ക് സ​ന്തോ​ഷി​ക്കാ​ന്‍ പ​റ്റു​ന്നി​ല്ല. ഉ​ള്ളി​ല്‍ ഞാ​ന്‍ തു​ള്ളി​ച്ചാ​ടു​ക​യാ​ണ്. നി​ങ്ങ​ളു​ടെ അ​നു​ഗ്ര​ഹം കൊ​ണ്ടാ​ണ് ഇ​തെ​ല്ലാം സം​ഭ​വി​ച്ച​ത്. -സൈ​ജു കു​റു​പ്പ്

Related posts

Leave a Comment