എ​ന്‍റെ ജീ​വി​ത​ത്തെ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​ന്നു; വി​വാ​ഹ വാ​ർ​ഷി​ക കു​റി​പ്പു​മാ​യി മീ​ര ന​ന്ദ​ൻ


എ​ന്‍റെ ജീ​വി​ത​പ​ങ്കാ​ളി​യാ​യി നി​ന്നെ കി​ട്ടി​യ​തി​ൽ ഞാ​ൻ എ​ത്ര​മാ​ത്രം കൃ​ത​ജ്ഞ​ത​യു​ള്ള​വ​ളാ​ണെ​ന്ന് ഞാ​ൻ ഓ​രോ ദി​വ​സ​വും ഓ​ർ​ക്കാ​റു​ണ്ട്. നീ ​എ​ന്‍റെ ജീ​വി​ത​ത്തെ ഏ​റെ പ്ര​കാ​ശ​പൂ​ർ​ണ​മാ​ക്കു​ന്നു.

നീ ​എ​ന്നെ പ​റ്റി​ക്കു​ന്ന (പ്രാ​ങ്ക് ചെ​യ്യു​ന്ന) ഓ​രോ കാ​ര്യ​വും ലോ​ക​ത്തി​ന് കാ​ണി​ച്ചു കൊ​ടു​ക്കാ​ൻ പ​റ്റി​യി​രു​ന്നെ​ങ്കി​ൽ എ​ന്ന് ഞാ​ൻ ആ​ത്മാ​ർ​ഥ​മാ​യി ആ​ഗ്ര​ഹി​ച്ചു പോ​കാ​റു​ണ്ട്! നി​ന്‍റെ കൂ​ടെ ഒ​രു നി​മി​ഷം പോ​ലും വി​ര​സ​ത തോ​ന്നി​ല്ല…

എ​പ്പോ​ഴും ചി​രി​യും ത​മാ​ശ​യും ഒ​രു​പാ​ട് മ​നോ​ഹ​ര​മാ​യ ഓ​ർ​മ​ക​ളും മാ​ത്ര​മാ​ണ്. എന്‍റെ ​ഉ​ള്ളി​ലെ കു​സൃ​തി നി​റ​ഞ്ഞ സ്വ​ഭാ​വ​ത്തെ പു​റ​ത്തെ​ടു​ത്ത​തി​നും സാ​ധാ​ര​ണ ദി​വ​സ​ങ്ങ​ളെ​പ്പോ​ലും സ​വി​ശേ​ഷ​മാ​ക്കി​യ​തി​നും ന​ന്ദി. വാ​ക്കു​ക​ള്‍​ക്ക് പ്ര​ക​ടി​പ്പി​ക്കാ​ന്‍ ക​ഴി​യു​ന്ന​തി​ലും അ​പ്പു​റ​മാ​ണ് എ​നി​ക്ക് ശ്രീ​ജു​വി​നോ​ടു​ള്ള സ്‌​നേ​ഹം.

ഇ​നി​യു​ള്ള വ​ര്‍​ഷ​ങ്ങ​ളി​ലും ഇ​തേ ചി​രി​യും പ്രാ​ങ്കു​ക​ളും സ്‌​നേ​ഹ​വു​മാ​യി ഒ​ന്നി​ച്ച് മു​ന്നോ​ട്ട് പോ​കാം. ഹാ​പ്പി ആ​നി​വേ​ഴ്‌​സ​റി, എ​ന്‍റെ സ്‌​നേ​ഹ​മേ… -മീ​ര ന​ന്ദ​ൻ

Related posts

Leave a Comment