എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​തി​ൽ കോ​ച്ചു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കി

പ​ര​വൂ​ർ: വ​രാ​നി​രി​ക്കു​ന്ന ഓ​ണ​സീ​സ​ണി​ൽ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന ബം​ഗ​ളൂ​രു മ​ല​യാ​ളി​ക​ൾ​ക്ക് വ​ലി​യ ആ​ശ്വാ​സ വാ​ർ​ത്ത. എ​റ​ണാ​കു​ളം-​ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സി​ലെ കോ​ച്ചു​ക​ളു​ടെ എ​ണ്ണം എ​ട്ടി​ൽ നി​ന്ന് 16 ആ​യി റെ​യി​ൽ​വേ ഉ​യ​ർ​ത്തി.

വ​ന്ദേ​ഭാ​ര​ത് സ​ർ​വീ​സ് ആ​രം​ഭി​ച്ച് ഏ​ഴ് മാ​സം പി​ന്നി​ടു​മ്പോ​ഴാ​ണ് യാ​ത്ര​ക്കാ​രു​ടെ തി​ര​ക്ക് പ​രി​ഗ​ണി​ച്ച് കോ​ച്ചു​ക​ളു​ടെ എ​ണ്ണം ഇ​ര​ട്ടി​യാ​ക്കാ​ൻ തീ​രു​മാ​നി​ച്ച​ത്. 16 കോ​ച്ചു​ക​ളു​ള്ള പു​തി​യ ട്രെ​യി​ൻ ഈ ​മാ​സം മ​ധ്യ​വാ​ര​ത്തോ​ടെ ത​ന്നെ സ​ർ​വീ​സ് ആ​രം​ഭി​ക്കു​മെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്.

പു​തി​യ 16 കോ​ച്ചു​ക​ളു​ള്ള ട്രെ​യി​ൻ ബം​ഗ​ളൂ​രു ഡി​വി​ഷ​ന് ല​ഭ്യ​മാ​കു​ന്ന​തോ​ടെ നി​ല​വി​ലെ യാ​ത്രാ​ശേ​ഷി 530ൽ ​നി​ന്നും 1128 ആ​യി വ​ർ​ധി​ക്കും.
അ​ധി​ക​മാ​യി ല​ഭി​ക്കു​ന്ന 598 സീ​റ്റു​ക​ൾ ജോ​ലി​ക്കും പ​ഠ​ന​ത്തി​നു​മാ​യി ബെം​ഗ​ളൂ​രു​വി​ൽ താ​മ​സി​ക്കു​ന്ന പ​തി​നാ​യി​ര​ക്ക​ണ​ക്കി​ന് മ​ല​യാ​ളി​ക​ൾ​ക്ക് ഏ​റെ പ്ര​യോ​ജ​ന​ക​ര​മാ​കും.

ബം​ഗ​ളൂ​രു – എ​റ​ണാ​കു​ളം ട്രെ​യി​ൻ രാ​വി​ലെ 5.10-ന് ​പു​റ​പ്പെ​ട്ട് ഉ​ച്ച​യ്ക്ക് 1.50-ന് ​എ​റ​ണാ​കു​ള​ത്ത് എ​ത്തും. എ​റ​ണാ​കു​ളം – ബം​ഗ​ളൂ​രു (മ​ട​ക്ക ട്രെ​യി​ൻ ഉ​ച്ച ക​ഴി​ഞ്ഞ് 2.20-ന് ​പു​റ​പ്പെ​ട്ട് രാ​ത്രി 11 ന് ​ബെം​ഗ​ളൂ​രു​വി​ൽ തി​രി​ച്ചെ​ത്തും. ബു​ധ​നാ​ഴ്ച​ക​ളി​ൽ ഈ ​ട്രെ​യി​ൻ സ​ർ​വീ​സ് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത​ല്ല. ചെ​യ​ർ​കാ​റി​ൽ ഭ​ക്ഷ​ണം ഉ​ൾ​പ്പെ​ടെ 1670 രൂ​പ​യും, എ​ക്സി​ക്യൂ​ട്ടീ​വ് ചെ​യ​ർ​കാ​റി​ൽ 3030 രൂ​പ​യു​മാ​ണ് ടി​ക്ക​റ്റ് നി​ര​ക്ക്.

Related posts

Leave a Comment