സ്വ​ച്ഛ്ഭാ​ര​ത് പാ​ഠ​ങ്ങ​ൾ സ്വ​യം ഏ​റ്റെ​ടു​ത്ത് മു​ൻ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ്

കാ​ഞ്ഞ​ങ്ങാ​ട്: 2020 മു​ത​ൽ 2025 വ​രെ അ​ഞ്ചു​വ​ർ​ഷം അ​ജാ​നൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്നു വേ​ലാ​ശ്വ​രം സ്വ​ദേ​ശി​നി​യാ​യ ടി.​ശോ​ഭ. സ്വ​ച്ഛ് ഭാ​ര​ത് അ​ഭി​യാ​നും ഹ​രി​ത​കേ​ര​ള​വും പോ​ലു​ള്ള പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ന്ന കാ​ല​ത്ത് പ​ഞ്ചാ​യ​ത്തി​ൽ അ​തി​നെ​ല്ലാം നേ​തൃ​ത്വം വ​ഹി​ച്ചി​രു​ന്ന​ത് ശോ​ഭ​യാ​യി​രു​ന്നു.

കാ​ലാ​വ​ധി പൂ​ർ​ത്തി​യാ​യ​പ്പോ​ൾ വീ​ണ്ടും മ​ത്സ​രി​ക്കാ​തെ സാ​ധാ​ര​ണ​ക്കാ​രി​യാ​യി ഒ​തു​ങ്ങി​നി​ന്നു. പി​ന്നീ​ട് പു​തി​യൊ​രു ജോ​ലി​ക്കാ​യി അ​ന്വേ​ഷ​ണം തു​ട​ങ്ങി. നേ​ര​ത്തേ ത​യ്യ​ൽ​ക്കാ​രി​യാ​യും തൊ​ഴി​ലു​റ​പ്പ് മേ​റ്റാ​യും കു​ടും​ബ​ശ്രീ എ​ഡി​എ​സ് അം​ഗ​വും സി​ഡി​എ​സ് ചെ​യ​ർ​പേ​ഴ്സ​ണു​മൊ​ക്കെ​യാ​യി പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള ശോ​ഭ​യ്ക്ക് തൊ​ഴി​ലി​ന്‍റെ കാ​ര്യ​ത്തി​ൽ വ​ലി​പ്പ​ച്ചെ​റു​പ്പ​ങ്ങ​ളു​ണ്ടാ​യി​രു​ന്നി​ല്ല. അ​ങ്ങ​നെ​യാ​ണ് കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​യാ​യി ആ​ളെ എ​ടു​ക്കു​ന്നു​ണ്ടെ​ന്നു കേ​ട്ട​പ്പോ​ൾ സ്വ​യം ത​യാ​റാ​യി മു​ന്നോ​ട്ടു​വ​ന്ന​ത്.

ഇ​തു​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ച്ച ആ​ളി​ന് തൂ​പ്പു​കാ​രി​യാ​യി ജോ​ലി​ചെ​യ്യാ​ൻ ക​ഴി​യു​മോ എ​ന്ന ചോ​ദ്യം പ​ല​രി​ലും നി​ന്നു​ണ്ടാ​യി. പ​ക്ഷേ ശോ​ഭ​യ്ക്ക് അ​തൊ​ന്നും വ​ലി​യ കാ​ര്യ​മാ​യി​രു​ന്നി​ല്ല. ചു​രി​ദാ​റി​നു മു​ക​ളി​ൽ സ്വ​ച്ഛ് ഭാ​ര​ത് തൊ​ഴി​ലാ​ളി​യു​ടെ ഓ​വ​ർ​കോ​ട്ടും കൈ​യു​റ​യും മാ​സ്കും തൊ​പ്പി​യു​മാ​യി ശോ​ഭ ജോ​ലി​ക്കു ഹാ​ജ​രാ​യി.

പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രി​ക്കേ എ​ത്ര​യോ ശു​ചീ​ക​ര​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച് ഹ​രി​ത​ക​ർ​മ​സേ​ന പ്ര​വ​ർ​ത്ത​ക​ർ​ക്കൊ​പ്പം ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​യാ​യി​ട്ടു​ള്ള ശോ​ഭ​യ്ക്ക് അ​വ​ർ ചെ​യ്യു​ന്ന ജോ​ലി​യു​ടെ മൂ​ല്യ​വും മ​ഹ​ത്വ​വും എ​ത്ര​ത്തോ​ള​മാ​ണെ​ന്ന് തി​ക​ഞ്ഞ ബോ​ധ്യ​മു​ണ്ടാ​യി​രു​ന്നു.

ര​ണ്ടാ​ഴ്ച മു​മ്പാ​ണ് ശോ​ഭ കാ​ഞ്ഞ​ങ്ങാ​ട് റെ​യി​ൽ​വേ സ്റ്റേ​ഷ​നി​ൽ ജോ​ലി​യി​ൽ പ്ര​വേ​ശി​ച്ച​ത്. സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും റെ​യി​ൽ​പാ​ള​ങ്ങ​ളു​ടെ ഇ​ട​യി​ലും പ്ലാ​റ്റ്ഫോ​മി​ലു​മെ​ല്ലാം സ​ദാ​സ​മ​യ​വും ക​ർ​മ​നി​ര​ത​രാ​യി​രി​ക്കു​ന്ന ശു​ചീ​ക​ര​ണ തൊ​ഴി​ലാ​ളി​ക​ളി​ലൊ​രാ​ൾ മാ​സ​ങ്ങ​ൾ​ക്കു മു​മ്പു​വ​രെ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന ആ​ളാ​ണെ​ന്ന് യാ​ത്ര​ക്കാ​ർ​ക്കൊ​ന്നും അ​റി​യി​ല്ല.

അ​ങ്ങ​നെ പ​റ​ഞ്ഞ​റി​യി​ക്ക​ണ​മെ​ന്ന് ശോ​ഭ​യ്ക്ക് നി​ർ​ബ​ന്ധ​വു​മി​ല്ല. ഭ​ർ​ത്താ​വ് ടി. ​ദാ​മോ​ദ​ര​ൻ കൂ​ലി​ത്തൊ​ഴി​ലാ​ളി​യും പാ​ച​ക​ത്തൊ​ഴി​ലാ​ളി​യു​മാ​ണ്. സ്വ​കാ​ര്യ​സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി​ചെ​യ്യു​ന്ന ആ​ദ​ർ​ശ്, ശ​ര​ത്, എ​ൻ​ജി​നി​യ​റിം​ഗ് ബി​രു​ദ​ധാ​രി​യും സ​ർ​ക്കാ​ർ സ​ർ​വീ​സി​ൽ താ​ത്കാ​ലി​ക ജീ​വ​ന​ക്കാ​രി​യു​മാ​യ ആ​തി​ര എ​ന്നി​വ​രാ​ണ് മ​ക്ക​ൾ.

Related posts

Leave a Comment