‘നി​ങ്ങ​ളും ആ ​പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്നി​ല്ലേ,ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു? അ​ന്നും നി​ങ്ങ​ൾ ആ ​സം​ഘ​ട​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ? അ​വ​ളെ ഒ​ന്ന് പോ​യി ക​ണ്ടോ? വി​ളി​ച്ചോ’: ശ്വേ​ത മേ​നോ​നെ​തി​രെ ഭാ​ഗ്യ​ല​ക്ഷ്മി

കൊ​ച്ചി: അ​മ്മ സം​ഘ​ട​ന​യി​ലെ ത​ർ​ക്ക​ത്തി​നു പി​ന്നാ​ലെ ശ്വേ​ത മേ​നോ​നെ​തി​രെ രൂ​ക്ഷ വി​മ​ർ​ശ​ന​വു​മാ​യി ഡ​ബിം​ഗ് ആ​ർ​ട്ടി​സ്റ്റ് ഭാ​ഗ്യ​ല​ക്ഷ്മി. ന​ടി ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു? അ​ന്നും നി​ങ്ങ​ൾ ആ ​സം​ഘ​ട​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ? അ​വ​ളെ ഒ​ന്ന് പോ​യി ക​ണ്ടോ? വി​ളി​ച്ചോ? അ​വ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തി​യോ? ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ വ​ന്ന​പ്പോ​ൾ നി​ങ്ങ​ളു​ടെ നി​ഴ​ൽ പോ​ലും കേ​ര​ളം ക​ണ്ടി​ല്ല​ന്ന് ഭാ​ഗ്യ​ല​ക്ഷ്മി പ​റ​ഞ്ഞു. ഫേ​സ്ബു​ക്ക് പോ​സ്റ്റി​ലാ​ണ് ഇ​ക്കാ​ര്യം പ​റ​ഞ്ഞി​രി​ക്കു​ന്ന​ത്.

ഫേ​സ്ബു​ക്ക് പോ​സ്റ്റി​ന്‍റെ പൂ​ർ​ണ രൂ​പം…

ശ്രീ​മ​തി ശ്വേ​ത മേ​നോ​ൻ,
വീ​ണ്ടും വീ​ണ്ടും പ​രി​ഹ​സി​ക്ക​പ്പെ​ടു​ക​യാ​ണ് നി​ങ്ങ​ൾ. പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗം ത​ന്നെ​യാ​ണ് നി​ങ്ങ​ളും. അ​വ​ൾ ആ​ക്ര​മി​ക്ക​പ്പെ​ട്ട​പ്പോ​ൾ നി​ങ്ങ​ൾ എ​വി​ടെ​യാ​യി​രു​ന്നു? അ​ന്നും നി​ങ്ങ​ൾ ആ ​സം​ഘ​ട​ന​യി​ൽ ഉ​ണ്ടാ​യി​രു​ന്ന​ല്ലോ? അ​വ​ളെ ഒ​ന്ന് പോ​യി ക​ണ്ടോ? വി​ളി​ച്ചോ? അ​വ​ൾ​ക്ക് വേ​ണ്ടി ശ​ബ്ദ​മു​യ​ർ​ത്തി​യോ?
ഹേ​മ ക​മ്മി​റ്റി റി​പ്പോ​ർ​ട്ട്‌ വ​ന്ന​പ്പോ​ൾ നി​ങ്ങ​ളു​ടെ നി​ഴ​ൽ പോ​ലും കേ​ര​ളം ക​ണ്ടി​ല്ല.. എ​ന്നും comfort zone ൽ ​നി​ന്നു​കൊ​ണ്ട് ആ​സ്വ​ദി​ക്കു​ക​യാ​യി​രു​ന്നി​ല്ലേ? ഈ ​കാ​ല​യ​ള​വി​ൽ നി​ങ്ങ​ൾ​ക്ക് എ​ന്തെ​ങ്കി​ലും തി​രി​ച്ച​റി​വ് ഉ​ണ്ടാ​യി​ട്ടു​ണ്ടാ​വാം എ​ന്ന് ക​രു​തി​യാ​ണ്.

സ്ത്രീ​ക​ൾ A.M.M.A ന​യി​ക്കാ​ൻ മു​ന്നോ​ട്ട് വ​ര​ട്ടെ എ​ന്ന് ഞാ​നും നി​ങ്ങ​ളു​ടെ അം​ഗ​ങ്ങ​ളി​ൽ പ​ല​രോ​ടും വോ​ട്ട് ചെ​യ്യാ​ൻ പ​റ​ഞ്ഞ​ത്.. “പാ​ലം ക​ട​ക്കു​വോ​ളം നാ​രാ​യ​ണ ക​ട​ന്ന് ക​ഴി​ഞ്ഞാ​ൽ കൂ​രാ​യ​ണ” എ​ന്ന​പോ​ലെ പോ​യ​വ​രെ തി​രി​കെ കൊ​ണ്ടു​വ​രും അ​തി​ജീ​വി​ത​യു​മാ​യി സം​സാ​രി​ക്കും എ​ന്നൊ​ക്കെ ഘോ​ര ഘോ​രം വാ​ച​ക​മ​ടി​ച്ച നി​ങ്ങ​ൾ പി​ന്നീ​ട് ഏ​ട്ട​നെ കെ​ട്ടി​പ്പി​ടി​ക്കു​ന്ന കാ​ഴ്ച മാ​ത്ര​മേ ക​ണ്ടു​ള്ളു. (അ​വ​ൾ വി​ല​ക്ക​പ്പെ​ട്ട​വ​ള​ല്ലേ) നി​ങ്ങ​ളു​ടെ രാ​ഷ്ട്രീ​യ​മൊ​ന്നും എ​നി​ക്ക​റി​യി​ല്ല.

പ​ക്ഷെ ഒ​രു കാ​ര്യം മ​ന​സി​ലാ​യി. നി​ങ്ങ​ൾ​ക്ക് ആ ​ക​സേ​ര മാ​ത്ര​മേ വേ​ണ്ടു. നി​ങ്ങ​ൾ ഒ​രി​ക്ക​ലും സ്ത്രീ​ക​ൾ​ക്ക് വേ​ണ്ടി ശ​ബ്ദം ഉ​യ​ർ​ത്തി​യി ട്ടി​ല്ല,ശ​ബ്ദ​മു​യ​ർ​ത്തി​ല്ല. കാ​ര​ണം നി​ങ്ങ​ളും നി​ങ്ങ​ളോ​ടൊ​പ്പം നി​ൽ​ക്കു​ന്ന​വ​രും നി​ങ്ങ​ൾ​ക്ക് എ​തി​രെ നി​ൽ​ക്കു​ന്ന​വ​രും പ​വ​ർ ഗ്രൂ​പ്പി​ന്‍റെ ഭാ​ഗ​മാ​ണ്.

ഉ​ത്ത​രം മു​ട്ടി​യ​പ്പോ​ൾ പ​വ​ർ ഗ്രൂ​പ്പ്‌, സ്ത്രീ​ക​ളോ​ടൊ​പ്പം, കാ​ർ​ഡ് ഇ​റ​ക്ക​ല്ലേ. ന​മ്മ​ളും ചോ​റാ​ണ് ഉ​ണ്ണു​ന്ന​ത്. ശ്രീ ​മോ​ഹ​ൻ​ലാ​ലും മ​മ്മു​ക്ക​യും പു​റ​ത്ത് വ​ന്ന് സം​സാ​രി​ക്കി​ല്ല എ​ന്ന ധൈ​ര്യ​ത്തി​ലാ​ണ് നി​ങ്ങ​ൾ അ​വ​ർ സ​പ്പോ​ർ​ട്ട് ചെ​യ്തു എ​ന്ന് പ​റ​യു​ന്ന​ത്.

അ​ല്ലെ​ങ്കി​ൽ അ​വ​ർ പ​റ​യ​ട്ടെ. നി​ല​പാ​ട് എ​ന്ന വാ​ക്കി​ന്‍റെ അ​ർ​ഥം പോ​ലും അ​റി​യാ​ത്ത നി​ങ്ങ​ൾ പ​റ​യു​ന്നു A.M.M.A സ്ത്രീ​ക​ൾ​ക്കൊ​പ്പ​മ​ല്ല എ​ന്ന്. എ​ന്തൊ​രു ത​മാ​ശ. നി​ങ്ങ​ളെ​ന്ന​ല്ല അ​വി​ടെ ആ​ര് നേ​തൃ സ്ഥാ​ന​ത്ത് വ​ന്നാ​ലും അ​വ​ളോ​ടൊ​പ്പം ആ​രും നി​ൽ​ക്കി​ല്ല. അ​ൻ​സി​ബ​യെ മ​ദ്യ​പാ​നി എ​ന്നും അ​വി​ഹി​ത എ​ന്നും ഒ​രു വ്യ​ക്തി പ​റ​ഞ്ഞ​പ്പോ​ൾ അ​ഡ്ഹോ​ക് ക​മ്മി​റ്റി പോ​ലും ഒ​ര​ക്ഷ​രം മി​ണ്ടി​യി​ല്ല.. ഒ​രു പെ​ണ്ണ് അ​പ​മാ​നി​ക്ക​പ്പെ​ട്ടാ​ൽ അ​വ​ൾ കോ​ട​തി​യി​ൽ പോ​കു​മ്പോ​ൾ ഞ​ങ്ങ​ളും ഉ​ണ്ട് നി​ന്നോ​ടൊ​പ്പം എ​ന്ന് പ​റ​യാ​ൻ ആ​വി​ല്ല A.M.M.A ക്ക് ​കാ​ര​ണം അ​തി​ന്‍റെ ഘ​ട​ന.

അ​ത​ങ്ങ​നെ​യാ​ണ് പു​തി​യ ത​ല​മു​റ​യി​ലെ ന​ട​ൻ​മാ​ർ വ​ര​ട്ടെ എ​ന്ന് ചി​ല​ർ പ​റ​യു​ന്ന​ത് കേ​ട്ടു. എ​ന്തേ പു​തി​യ ത​ല​മു​റ​യി​ലെ ന​ടി​മാ​ർ എ​ന്ന് ആ​രും പ​റ​യു​ന്നി​ല്ല… Advisory board ൽ ​മോ​ഹ​ൻ​ലാ​ൽ മ​മ്മു​ട്ടി യോ​ടൊ​പ്പം രേ​വ​തി, പാ​ർ​വ​തി തി​രു​വോ​ത്ത്, റി​മ ക​ല്ലി​ങ്ക​ൽ പോ​ലെ​യു​ള്ള​വ​രും വ​ര​ട്ടെ.. ഇ​നി വ​രു​ന്ന​ത് പു​തി​യ ത​ല​മു​റ​യാ​ണെ​ങ്കി​ൽ ഇ​റ​ങ്ങി​പ്പോ​യ അ​വ​രെ​യെ​ങ്കി​ലും തി​രി​കെ കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കും.

ജ​നാ​ധി​പ​ത്യ രീ​തി​യി​ൽ ആ​വ​ട്ടെ. ഇ​തി​ൽ എ​നി​ക്കെ​ന്ത് കാ​ര്യം എ​ന്ന് ചി​ല​ർ ചോ​ദി​ക്കാം public platform ൽ ​വ​ന്നി​ല്ലേ വി​ഷ​യം. ഇ​തി​ന് താ​ഴെ വ​ന്ന് ആ​ര് എ​ന്ത് തെ​റി വി​ളി​ച്ചാ​ലും ഞാ​ൻ വാ​യി​ക്കാ​ൻ പോ​കു​ന്നി​ല്ല.

Related posts

Leave a Comment