മ​ല​യാ​ള​ത്തി​ല്‍ നി​ന്നൊ​രുപാ​ൻ ഇ​ന്ത്യ​ൻ സൈ​ബ​ര്‍ ത്രി​ല്ല​ര്‍

ക​ന്ന​ഡ​യി​ലെ പ്ര​മു​ഖ ച​ല​ച്ചി​ത്ര പ്ര​വ​ർ​ത്ത​ക​നും എ​ഴു​ത്തു​കാ​ര​നു​മാ​യ പു​നി​ത് സം​വി​ധാ​നം ചെ​യ്യു​ന്ന മ​ല​യാ​ള ചി​ത്ര​മാ​ണ് അ​ച്യു​ത അ​വ​താ​രം. വ​ർ​ഷ​ങ്ങ​ളാ​യി തെ​ലു​ങ്ക്, ത​മി​ഴ് ച​ല​ച്ചി​ത്ര​ങ്ങ​ളി​ൽ അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ ആ​യി​രു​ന്ന പു​നീ​തി​ന്‍റെ ആ​ദ്യ സം​വി​ധാ​ന സം​രം​ഭ​മാ​ണ് ഇ​ത്.

പു​നീ​ത് ത​ന്നെ​യാ​ണ് ചി​ത്ര​ത്തി​ന് തി​ര​ക്ക​ഥ​യും ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ചി​ത്ര​ത്തി​നെ പു​തി​യ ലി​റി​ക്ക​ൽ ഗാ​നം റി​ലീ​സ് ആ​യി. ‘സെ​യ്‌​ല​ർ ഓ​ഫ് പെ​യി​ൻ’ എ​ന്ന ക​ത്തി​ൽ ഉ​ള്ള ഗാ​നം ശ്രു​തി ശി​വ​ദാ​സ​ൻ ആ​ണ് ആ​ല​പി​ച്ചി​രി​ക്കു​ന്ന​ത്. സൈ​ബ​ര്‍ ത്രി​ല്ല​ര്‍ ഗ​ണ​ത്തി​ല്‍ പെ​ടു​ന്ന ചി​ത്രം റെ​യ്‌​റ വെ​ഞ്ചേ​ഴ്‌​സി​ന്‍റെ ബാ​ന​റി​ൽ ര​മേ​ശ സി, ​രു​ദ്ര​മൂ​ർ​ത്തി, രാ​ജേ​ഷ് ആ​ർ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് നി​ർ​മ്മി​ച്ചി​രി​ക്കു​ന്ന​ത്.

പ്ര​മു​ഖ ന​ർ​ത്ത​കി​യും താ​ര​വു​മാ​യ മാ​ള​വി​ക ന​ന്ദ​ൻ, അ​വി​നാ​ശ് (കാ​ന്താ​ര ഫെ​യിം), സീ​മ ജി. ​നാ​യ​ർ എ​ന്നി​വ​ർ​ക്കൊ​പ്പം ഇ​ത​ര​ഭാ​ഷ താ​ര​ങ്ങ​ളും ചി​ത്ര​ത്തി​ൽ വേ​ഷ​മി​ടു​ന്നു. ദേ​ശീ​യ അ​വാ​ർ​ഡ് ജേ​താ​വാ​യ ഛായാ​ഗ്രാ​ഹ​ക​ൻ ആ​ന​ന്ദ് മീ​നാ​ക്ഷി​യാ​ണ് ചി​ത്ര​ത്തി​ൽ കാ​മ​റ കൈ​കാ​ര്യം ചെ​യ്യു​ന്ന​ത്.

കാ​സ​ർ​ഗോ​ഡും മ​റ്റു​മാ​യി ചി​ത്രീ​ക​ര​ണം പൂ​ർ​ത്തി​യാ​ക്കി​യ ചി​ത്രം ഈ ​മാ​സം തി​യ​റ്റ​റു​ക​ളി​ലെ​ത്തും. ഹ​രീ​ഷ് മോ​ഹ​ന​ന്‍റെ വ​രി​ക​ൾ​ക്ക് പ്ര​സ​ന്ന കു​മാ​ർ എം. ​എ​സ് ആ​ണ് സം​ഗീ​തം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. എ​ഡി​റ്റിം​ഗ്- പ​വ​ൻ പൂ​വ​യ്യ, മ​ഹേ​ഷ് തോ​ട്ട, ആ​ർ​ട്ട്- നാ​ഗ​രാ​ജു, ന​വീ​ൻ, വി​എ​ഫ്എ​ക്സ്- ഐ​ഡ​ന്‍റ് ലാ​ബ്സ്, ഡി​ജി​റ്റ​ൽ മാ​ർ​ക്ക​റ്റിം​ഗ്- വൈ​റ്റ് പേ​പ്പ​ർ, പി​ആ​ർ​ഒ- പി. ​ശി​വ​പ്ര​സാ​ദ്.

Related posts

Leave a Comment