വിവാഹം, അവധിക്കാല യാത്രകൾ, വീട് വാങ്ങൽ തുടങ്ങിയ ജീവിതത്തിലെ പ്രധാന കാര്യങ്ങൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നത് സാധാരണമാണ്. എന്നാൽ സ്വന്തം മരണാനന്തര ചടങ്ങുകൾ മുൻകൂട്ടി ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ച് അധികമാരും ചിന്തിക്കാറില്ല. ഈ പതിവ് മാറ്റിക്കൊണ്ട്, ജീവിച്ചിരിക്കുമ്പോൾ തന്നെ സ്വന്തം അന്ത്യകർമ്മങ്ങൾ മുൻകൂട്ടി ബുക്ക് ചെയ്യാനുള്ള അവസരമൊരുക്കുകയാണ് ഡൽഹി ആസ്ഥാനമായുള്ള ഒരു സ്റ്റാർട്ടപ്പ് കമ്പനി. നമോ ഗംഗ വെൽനസ് പ്രൈവറ്റ് ലിമിറ്റഡിന്റെ കീഴിലുള്ള ‘മോക്ഷ വോയേജ്’ (Moksh Voyage) എന്ന സ്ഥാപനമാണ് മരണാനന്തര ചടങ്ങുകൾക്കായുള്ള സമഗ്രമായ സേവനങ്ങൾ നൽകുന്നത്. പ്രിയപ്പെട്ടവരുടെ വിയോഗത്തിൽ കുടുംബാംഗങ്ങൾ ദുഃഖത്തിലായിരിക്കുമ്പോൾ, മതപരമായ ചടങ്ങുകൾ, മൃതദേഹം കൊണ്ടുപോകുന്നതിനുള്ള വാഹനം, സംസ്കാര ക്രമീകരണങ്ങൾ എന്നിവ ഏകോപിപ്പിക്കുന്നതിലുള്ള മാനസിക സമ്മർദ്ദം കുറയ്ക്കുകയാണ് ഇതിന്റെ ലക്ഷ്യം. ഹൈന്ദവ ആചാരപ്രകാരമുള്ള അന്ത്യകർമ്മങ്ങൾക്ക് ആവശ്യമായ എല്ലാ സേവനങ്ങളും മോക്ഷ വോയേജ് നൽകുന്നുണ്ട്. മൃതദേഹം ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്നതിനുള്ള വാഹനം, മൃതദേഹം ചുമക്കുന്നവർ, പൂക്കൾ, വിറക്,…
Read MoreDay: November 27, 2026
“പട്ടികളുടെ കുര.., ചാവേറിന്റെ ഇര..”; ജയിപ്പിച്ചവരെ തോൽപിക്കുന്ന കോൺഗ്രസ് തമ്മിലടി
“പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല’ -മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് ഫ്ലക്സ് മൂവാറ്റുപുഴ: “ഉണ്ണിമാർ കുരയ്ക്കട്ടെ, പട്ടികളുടെ കുരകേട്ട് സിംഹം വഴിമാറാറില്ല” കോൺഗ്രസ് നേതാവ് ഷാഫി പറമ്പിലിനെ അനുകൂലിച്ച് മൂവാറ്റുപുഴയിൽ യൂത്ത് കോൺഗ്രസ് പ്രവർത്തകരുടെ പേരിൽ പ്രത്യക്ഷപ്പെട്ട ഫ്ലക്സ് ബോർഡുകളിലെ വാചകങ്ങളിലൊന്നാണിത്. കോൺഗ്രസിനുള്ളിലെ ആഭ്യന്തര തർക്കങ്ങളും വിമർശനങ്ങളും നിലനിൽക്കെ, സ്വന്തം പാർട്ടിയിലെ ചില നേതാക്കളെ പരോക്ഷമായി പരിഹസിക്കുന്നതാണ് ഈ പ്രയോഗമെന്ന രീതിയിൽ വലിയ രാഷ്ട്രീയ ചർച്ചകൾക്കും വിവാദങ്ങൾക്കും ഇത് വഴിവെച്ചിട്ടുണ്ട്. ഞാൻ മുഖ്യമന്ത്രിയുടെ ചാവേറല്ല, ഷാഫി എനിക്കൊരു ഇരയുമല്ല: രാജ്മോഹൻ ഉണ്ണിത്താൻ കാസർഗോഡ്: താൻ മുഖ്യമന്ത്രി വി.ഡി.സതീശന്റെ ചാവേറല്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ എം.പി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് പ്രതികരണം. ആരുടെയും ചാവേറാകാൻ തന്നെ കിട്ടില്ല. കേരളത്തിലെ ജനങ്ങൾ ചാവേറുകളായി നിൽക്കുമ്പോൾ ഉണ്ണിത്താന്റെ ആവശ്യം മുഖ്യമന്ത്രിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. ഷാഫി പറമ്പിൽ തനിക്കൊരു ഇരയല്ലെന്നും ഉണ്ണിത്താൻ പ്രതികരിച്ചു.…
Read More