വി​ശ​ന്നാ​ൽ പി​ന്നെ എ​ന്തു​ചെ​യ്യാ​ൻ… ട്രെ​യി​ൻ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി;​വീ​ഡി​യോ വൈ​റ​ലാ​യ​തി​നെ പി​ന്നാ​ലെ റ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം ഇങ്ങനെ…

ഇ​ൻ​ഡോ​ർ: ട്രെ​യി​ൻ സി​ഗ്ന​ലി​ൽ നി​ർ​ത്തി ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി ക​ഴി​ക്കു​ന്ന വീ​ഡി​യോ വൈ​റ​ലാ​കു​ന്നു. മ​ധ്യ​പ്ര​ദേ​ശി​ലെ ഇ​ൻ​ഡോ​റി​ലാ​ണ് സം​ഭ​വം.

അ​സി​സ്റ്റ​ന്‍റ് ലോ​ക്കോ പൈ​ല​റ്റി​നെ റെ​യി​ൽ​പാ​ള​ത്തി​നു സ​മീ​പ​ത്തെ ക​ട​യി​ൽ​വി​ട്ട് ലോ​ക്കോ​പൈ​ല​റ്റ് സ​മൂ​സ വാ​ങ്ങി​ച്ചു ക​ഴി​ച്ച് യാ​ത്ര തു​ട​ർ​ന്ന ദൃ​ശ്യ​ങ്ങ​ളാ​ണ് സ​മൂ​ഹ​മാ​ധ്യ​മ​ത്തി​ൽ ത​രം​ഗ​മാ​കു​ന്ന​ത്.

ഇ​പ്പോ​ൾ ദൃ​ശ്യ​ങ്ങ​ൾ​ക്ക് വി​ശ​ദീ​ക​ര​ണ​വു​മാ​യി റെ​യി​ൽ​വേ രം​ഗ​ത്തെ​ത്തി. ഇ​ൻ​ഡോ​റി​ലെ റാ​യു യാ​ർ​ഡി​ൽ എ​ൻ​ജി​നി​യ​റിം​ഗ് ജോ​ലി​ക​ൾ ന​ട​ക്കു​ന്ന​തി​നാ​ൽ ഓ​ഥ​റൈ​സ്ഡ് ഓ​പ്പ​റേ​ഷ​ന​ൽ ഹാ​ൾ​ട്ട്, അ​താ​യ​ത് ഉ​ദ്യോ​ഗ​സ്ഥ​രൊ​ക്കെ അ​റി​ഞ്ഞാ​ണ് ട്രെ​യി​ൻ ഹോം ​സി​ഗ്ന​ലി​ൽ നി​ർ​ത്തി​യ​തെ​ന്നാ​ണ് റെ​യി​ൽ​വേ​യു​ടെ വി​ശ​ദീ​ക​ര​ണം.

മാ​ത്ര​വു​മ​ല്ല റെ​യി​ൽ​വേ​യെ അ​പ​കീ​ർ​ത്തി​പ്പെ​ടു​ത്തു​ന്ന വീ​ഡി​യോ​യെ​ക്കു​റി​ച്ച് അ​ന്വേ​ഷ​ണം ന​ട​ത്തു​മെ​ന്ന് ര​ത്‌​ലം റെ​യി​ൽ​വേ ഡി​വി​ഷ​ൻ പ​ബ്ലി​ക് റി​ലേ​ഷ​ൻ​സ് ഓ​ഫീ​സ​ർ മു​കേ​ഷ് പ​റ​ഞ്ഞു.

Related posts

Leave a Comment