ഇൻഡോർ: ട്രെയിൻ സിഗ്നലിൽ നിർത്തി ലോക്കോപൈലറ്റ് സമൂസ വാങ്ങി കഴിക്കുന്ന വീഡിയോ വൈറലാകുന്നു. മധ്യപ്രദേശിലെ ഇൻഡോറിലാണ് സംഭവം.
അസിസ്റ്റന്റ് ലോക്കോ പൈലറ്റിനെ റെയിൽപാളത്തിനു സമീപത്തെ കടയിൽവിട്ട് ലോക്കോപൈലറ്റ് സമൂസ വാങ്ങിച്ചു കഴിച്ച് യാത്ര തുടർന്ന ദൃശ്യങ്ങളാണ് സമൂഹമാധ്യമത്തിൽ തരംഗമാകുന്നത്.
ഇപ്പോൾ ദൃശ്യങ്ങൾക്ക് വിശദീകരണവുമായി റെയിൽവേ രംഗത്തെത്തി. ഇൻഡോറിലെ റായു യാർഡിൽ എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ ഓഥറൈസ്ഡ് ഓപ്പറേഷനൽ ഹാൾട്ട്, അതായത് ഉദ്യോഗസ്ഥരൊക്കെ അറിഞ്ഞാണ് ട്രെയിൻ ഹോം സിഗ്നലിൽ നിർത്തിയതെന്നാണ് റെയിൽവേയുടെ വിശദീകരണം.
മാത്രവുമല്ല റെയിൽവേയെ അപകീർത്തിപ്പെടുത്തുന്ന വീഡിയോയെക്കുറിച്ച് അന്വേഷണം നടത്തുമെന്ന് രത്ലം റെയിൽവേ ഡിവിഷൻ പബ്ലിക് റിലേഷൻസ് ഓഫീസർ മുകേഷ് പറഞ്ഞു.
