തിരുവനന്തപുരം:സംസ്ഥാന ഭാഗ്യക്കുറി വകുപ്പിന്റെ ഓണം ബംപർ ഒന്നാം സമ്മാന തുക 30 കോടി രൂപ. 25 കോടിയായിരുന്ന സമ്മാന തുക ഇത്തവണ 30 കോടി രൂപയാക്കി സർക്കാർ ഉത്തരവിറക്കി. 50 ലക്ഷമായിരുന്ന മൂന്നാം സമ്മാനം 25 ലക്ഷമാക്കി സമ്മാനഘടനയിൽ മാറ്റം വരുത്തി.
ഓണം ബംപർ ലോട്ടറി ടിക്കറ്റിന്റെ പ്രകാശനം 17ന് മുഖ്യമന്ത്രി വി.ഡി. സതീശൻ നിർവഹിക്കുമെന്ന് ഡയറക്ടർ കെ.എസ്. അഞ്ജു അറിയിച്ചു.
ടിക്കറ്റ് വിലയിൽ മാറ്റമില്ല. രാജ്യത്ത് ഇത്രയും ഉയർന്ന തുക ലോട്ടറി സമ്മാനമായി നൽകുന്നത് കേരളത്തിലാണ്.
