കൊച്ചി: പെരുമ്പാവൂരില്‍ ലഹരി വില്പന ആരോപിച്ച് ആള്‍ക്കൂട്ട വിചാരണ നടത്തി മൂന്ന് യുവാക്കളുടെ തല മൊട്ടയടിച്ച സംഭവത്തില്‍ പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ആരംഭിച്ചു. ഇന്നലെ വൈകിട്ട് നാലരയോടെ പെരുമ്പാവൂര്‍ ഭായി കോളനിക്ക് സമീപത്തായിരുന്നു സംഭവം.
കഞ്ചാവ് വില്ക്കുവാനോ വാങ്ങുവാനോ വന്നവര്‍ എന്ന് ആരോപിച്ചായിരുന്നു ഉപദ്രവം.
വാഴക്കുളം മഞ്ഞപ്പെട്ടി സ്വദേശികളായ യുവാക്കളെ തടഞ്ഞു നിര്‍ത്തി തല മുണ്ഡനം ചെയ്യുകയായിരുന്നു. ഇവരെ മറ്റൊരു റൂമിലേക്ക് കൊണ്ടുപോയി മുട്ടുകാലില്‍ നിര്‍ത്തിയ ശേഷം സമീപത്ത് കട നടത്തുന്ന ബാര്‍ബറെ കൂട്ടിക്കൊണ്ട് വരികയും തല മുണ്ഡനം ചെയ്യുകയും ചെയ്തുവെന്നാണ് പരാതി.
യുവാക്കളുടെ പരാതിയില്‍ കണ്ടാല്‍ അറിയാവുന്ന ആറു പേര്‍ക്കെതിരെ പെരുമ്പാവൂര്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. ജോലി തേടിയാണ് യുവാക്കള്‍ ഇവിടെയെത്തിയതെന്ന് പറയുന്നു.
