തിരുവനന്തപുരം: വർക്കലയിൽ നവവധു ജീവനൊടുക്കിയ നിലയിൽ. റാത്തിക്കൽ സ്വദേശിനി നാസിയയാണ് (19) മരിച്ചത്. ബുധനാഴ്ച വൈകുന്നേരം ആണ് കിടപ്പ് മുറിയിൽ നാസിയയെ തൂങ്ങിയ നിലയിൽ കണ്ടെത്തിയത്.
പിന്നാലെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബുധനാഴ്ച പുലർച്ചെയാണ് മരണം സ്ഥിരീകരിച്ചത്. രണ്ട് മാസം മുൻപാണ് നാസിയയുടെ വിവാഹം നടന്നത്.
വിവാഹം കഴിഞ്ഞു 13 ദിവസം കഴിഞ്ഞപ്പോൾ നാസിയയുടെ ഭർത്താവ് അൻസർ ഗൾഫിലേക്ക് മടങ്ങി പോയി. സംഭവത്തിൽ വർക്കല പോലീസ് അന്വേഷണം ആരംഭിച്ചു.
