കി​ട​പ്പു​മു​റി​യി​ൽ ‌മ​രി​ച്ച നി​ല​യി​ൽ ന​വ​വ​ധു; വി​വാ​ഹം ക​ഴി​ഞ്ഞ​തി​ന്‍റെ 13-ാം നാ​ൾ ഭ​ർ​ത്താ​വ് ഗ​ൾ ഫി​ലേ​ക്ക് മ​ട​ങ്ങി; കേ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച് പോ​ലീ​സ്

തി​രു​വ​ന​ന്ത​പു​രം: വ​ർ​ക്ക​ല​യി​ൽ ന​വ​വ​ധു ജീ​വ​നൊ​ടു​ക്കി​യ നി​ല​യി​ൽ. റാ​ത്തി​ക്ക​ൽ സ്വ​ദേ​ശി​നി നാ​സി​യ​യാ​ണ് (19) മ​രി​ച്ച​ത്. ബു​ധ​നാ​ഴ്ച വൈ​കു​ന്നേ​രം ആ​ണ് കി​ട​പ്പ് മു​റി​യി​ൽ നാ​സി​യ​യെ തൂ​ങ്ങി​യ നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നാ​ലെ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ബു​ധ​നാ​ഴ്ച പു​ല​ർ​ച്ചെ​യാ​ണ് മ​ര​ണം സ്ഥി​രീ​ക​രി​ച്ച​ത്. ര​ണ്ട് മാ​സം മു​ൻ​പാ​ണ് നാ​സി​യ​യു​ടെ വി​വാ​ഹം ന​ട​ന്ന​ത്.

വി​വാ​ഹം ക​ഴി​ഞ്ഞു 13 ദി​വ​സം ക​ഴി​ഞ്ഞ​പ്പോ​ൾ നാ​സി​യ​യു​ടെ ഭ​ർ​ത്താ​വ് അ​ൻ​സ​ർ ഗ​ൾ​ഫി​ലേ​ക്ക് മ​ട​ങ്ങി പോ​യി. സം​ഭ​വ​ത്തി​ൽ വ​ർ​ക്ക​ല പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment