തിഹാർ ജയിലിലെ ഭക്ഷണം അത്ര പോരാ… ചെമ്മീനും പാസ്തയും വേണമെന്ന് അമേരിക്കൻ ഭീകരൻ

ന്യൂ​ഡ​ൽ​ഹി: ആ ​ഭീ​ക​ര​ന്‍റെ ആ​വ​ശ്യം​കേ​ട്ട് കോ​ട​തി​യി​ലു​ണ്ടാ​യി​രു​ന്ന​വ​ർ മു​ഖം​പൊ​ത്തി ചി​രി​ച്ചു. തി​ഹാ​ർ ജ​യി​ലി​ലെ ഭ​ക്ഷ​ണം ത​നി​ക്ക് ഇ​ഷ്ട​പ്പെ​ടു​ന്നി​ല്ലെ​ന്നും സ്വ​ന്ത​മാ​യി പാ​ച​കം ചെ​യ്തു ക​ഴി​ക്കാ​നു​ള്ള അ​നു​മ​തി ന​ൽ​ക​ണ​മെ​ന്നു​മാ​യി​രു​ന്നു ഹ​ർ​ജി​യി​ലെ ആ​വ​ശ്യം. കൂ​ടാ​തെ, ത​നി​ക്ക് ആ​വ​ശ്യ​മാ​യി​വ​രു​ന്ന അ​ടു​ക്ക​ള സാ​ധ​ന​ങ്ങ​ളു​ടെ നീ​ണ്ട ലി​സ്റ്റും അ​യാ​ൾ കോ​ട​തി​യി​ൽ സ​മ​ർ​പ്പി​ച്ചു.

തീ​വ്ര​വാ​ദ​ക്കേ​സി​ൽ ദേ​ശീ​യ അ​ന്വേ​ഷ​ണ ഏ​ജ​ൻ​സി (എ​ൻ​ഐ​എ) അ​റ​സ്റ്റ് ചെ​യ്ത് ഡ​ൽ​ഹി തി​ഹാ​ർ ജ​യി​ലി​ൽ അ​ട​ച്ച അ​മേ​രി​ക്ക​ൻ പൗ​ര​നും വി​ദേ​ശ കൂ​ലി​പ്പ​ട​യാ​ളി​യു​മാ​യ മാ​ത്യു ആ​രോ​ൺ വാ​ൻ​ഡൈ​ക് ആ​ണ് ജ​യി​ൽ ഭ​ക്ഷ​ണ​ത്തി​നെ​തി​രേ കോ​ട​തി​യെ സ​മീ​പി​ച്ച​ത്. ജ​യി​ലി​ൽ ന​ൽ​കു​ന്ന എ​ണ്ണ​മ​യ​മു​ള്ള​തും എ​രി​വു​ള്ള​തു​മാ​യ ഭ​ക്ഷ​ണ​ങ്ങ​ൾ ക​ഴി​ക്കാ​ൻ സാ​ധി​ക്കു​ന്നി​ല്ലെ​ന്നും, അ​തി​നാ​ൽ സ്വ​ന്ത​മാ​യി ഭ​ക്ഷ​ണം പാ​കം ചെ​യ്യാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നു​മാ​ണ് ഇ​യാ​ൾ ഡ​ൽ​ഹി പ​ട്യാ​ല ഹൗ​സ് കോ​ട​തി​യി​ൽ ന​ൽ​കി​യ ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ട​ത്. ജ​യി​ൽ ഭ​ക്ഷ​ണം കാ​ര​ണം ക​ഴി​ഞ്ഞ അ​ന്പ​തു ദി​വ​സ​ത്തി​ലേ​റെ​യാ​യി താ​ൻ നി​രാ​ഹാ​ര​ത്തി​ലാ​ണെ​ന്നും ഭീ​ക​ര​ൻ അ​വ​കാ​ശ​പ്പെ​ടു​ന്നു.

ഇ​ന്ത്യ​ൻ ജ​യി​ലു​ക​ളി​ൽ ന​ൽ​കു​ന്ന സാ​ധാ​ര​ണ ഭ​ക്ഷ​ണം ക​ഴി​ച്ച് ശീ​ല​മി​ല്ലാ​ത്ത​തി​നാ​ൽ ക​ഴി​ഞ്ഞ മേ​യ് ആ​റു മു​ത​ൽ താ​ൻ ക​ടു​ത്ത നി​രാ​ഹാ​ര സ​മ​രം ന​ട​ത്തു​ക​യാ​ണെ​ന്ന് മാ​ത്യു വാ​ൻ​ഡൈ​ക്കി​ന്‍റെ ഹ​ർ​ജി​യി​ൽ പ​റ​യു​ന്നു. പോ​ഷ​കാ​ഹാ​ര​ക്കു​റ​വു​കൊ​ണ്ട് ത​ന്‍റെ ശ​രീ​ര​ഭാ​രം 14 കി​ലോ​യോ​ളം കു​റ​ഞ്ഞു​വെ​ന്നും അ​മേ​രി​ക്ക​ൻ ഭീ​ക​ര​ൻ പ​റ​ഞ്ഞു.

പ്ര​തി​യു​ടെ ആ​രോ​ഗ്യ​നി​ല വ​ഷ​ളാ​കാ​തി​രി​ക്കാ​ൻ സ്വ​ന്തം ചി​ല​വി​ൽ ജ​യി​ലി​നു​ള്ളി​ൽ ഇ​ൻ​ഡ​ക്ഷ​ൻ കു​ക്ക​ർ, പാ​ത്ര​ങ്ങ​ൾ, പ​ച്ച​ക്ക​റി അ​രി​യു​ന്ന​തി​നു​ള്ള ചോ​പ്പ​ർ എ​ന്നി​വ ഉ​പ​യോ​ഗി​ക്കാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നാ​ണ് ആ​വ​ശ്യം. കൂ​ടാ​തെ പോ​ത്തി​റ​ച്ചി, ചി​ക്ക​ൻ, ചെ​മ്മീ​ൻ, പാ​സ്ത, നൂ​ഡി​ൽ​സ്, ഒ​ലീ​വ് ഓ​യി​ൽ, സോ​യ മി​ൽ​ക്ക്, കു​പ്പി​വെ​ള്ളം എ​ന്നി​വ സ്വ​ന്തം നി​ല​യ്ക്കു വാ​ങ്ങാ​ൻ അ​നു​വ​ദി​ക്ക​ണ​മെ​ന്നും ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടി​ട്ടു​ണ്ട്. ഇ​തി​നു​ള്ള മു​ഴു​വ​ൻ ചി​ല​വും ത​ന്‍റെ കു​ടും​ബം വ​ഹി​ച്ചു​കൊ​ള്ളാ​മെ​ന്നും ഭീ​ക​ര​ൻ ഹ​ർ​ജി​യി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. ഈ ​അ​പേ​ക്ഷ​യി​ൽ കോ​ട​തി തി​ഹാ​ർ ജ​യി​ൽ അ​ധി​കൃ​ത​രു​ടെ മ​റു​പ​ടി തേ​ടി​യി​ട്ടു​ണ്ട്. കേ​സ് ജൂ​ലൈ 21-ന് ​വീ​ണ്ടും പ​രി​ഗ​ണി​ക്കു​മെ​ന്ന് കോ​ട​തി അ​റി​യി​ച്ചു.

ഇ​ന്ത്യ​യി​ൽ നി​രോ​ധി​ച്ച വി​ഘ​ട​ന​വാ​ദി ഗ്രൂ​പ്പു​ക​ൾ​ക്ക് ആ​യു​ധ​ങ്ങ​ൾ എ​ത്തി​ക്കു​ക​യും ഡ്രോ​ൺ യു​ദ്ധ​മു​റ​ക​ളി​ൽ പ​രി​ശീ​ല​നം ന​ൽ​കു​ക​യും ചെ​യ്തു എ​ന്ന ഗു​രു​ത​ര​മാ​യ കു​റ്റ​മാ​ണ് മാ​ത്യു വാ​ൻ​ഡൈ​ക്കി​നെ​തി​രേ ചു​മ​ത്തി​യി​ട്ടു​ള്ള​ത്. മാ​ർ​ച്ച് 13-ന് ​കൊ​ൽ​ക്ക​ത്ത വി​മാ​ന​ത്താ​വ​ള​ത്തി​ൽ വ​ച്ചാ​ണ് ഇ​യാ​ളെ​യും സം​ഘ​ത്തി​ൽ​പ്പെ​ട്ട ആ​റ് യു​ക്രൈ​ൻ പൗ​ര​ന്മാ​രെ​യും എ​ൻ​ഐ​എ പി​ടി​കൂ​ടി​യ​ത്. പ്ര​തി​ക​ൾ ഇ​ന്ത്യ​ക്കെ​തി​രേ ഭീ​ക​ര​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ന​ട​ത്താ​ൻ ഗൂ​ഢാ​ലോ​ച​ന ന​ട​ത്തി​യ​താ​യും വ​ൻ ആ‍​യു​ധ​ശേ​ഖ​രം സൂ​ക്ഷി​ക്കു​ന്ന ഭീ​ക​ര​സം​ഘ​ങ്ങ​ളു​മാ​യി ഇ​വ​ർ​ക്കു നേ​രി​ട്ടു ബ​ന്ധ​മു​ണ്ടെ​ന്നും എ​ൻ​ഐ​എ ക​ണ്ടെ​ത്തി​യി​ട്ടു​ണ്ട്.

യു​ക്രൈ​ൻ സ്വ​ദേ​ശി​ക​ളാ​യ 14 പേ​ര​ട​ങ്ങു​ന്ന സം​ഘം വി​നോ​ദ​സ​ഞ്ചാ​ര വി​സ​യി​ലാ​ണ് ഇ​ന്ത്യ​യി​ലെ​ത്തി​യ​ത്. പി​ന്നീ​ട് ഇ​വ​ർ അ​സം, മി​സോ​റാം വ​ഴി മ്യാ​ൻ​മ​റി​ലേ​ക്കു ക​ട​ക്കു​ക​യും അ​വി​ടെ​യു​ള്ള സാ​യു​ധ സം​ഘ​ട​ന​ക​ൾ​ക്ക് ഡ്രോ​ൺ സാ​ങ്കേ​തി​ക​വി​ദ്യ കൈ​മാ​റാ​ൻ ഇ​ട​നി​ല​ക്കാ​രാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്തു​വെ​ന്നാ​ണ് എ​ൻ​ഐ​എ​യു​ടെ ക​ണ്ടെ​ത്ത​ൽ. നി​ല​വി​ൽ മാ​ത്യു ഉ​ൾ​പ്പെ​ടെ​യു​ള്ള പ്ര​തി​ക​ൾ​ക്കെ​തി​രേ യു​എ​പി​എ പ്ര​കാ​ര​മാ​ണ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment