വി​ഴി​ഞ്ഞം പ​ദ്ധ​തി ഓ​ഹ​രി​ക്കൈ​മാ​റ്റം: സി​പി​എ​മ്മി​ല്‍ ഭി​ന്ന​ത; അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്ന് ഇ.​പി

തി​രു​വ​ന​ന്ത​പു​രം: വി​ഴി​ഞ്ഞം പ​ദ്ധ​തി ഓ​ഹ​രി​ക്കൈ​മാ​റ്റം സം​ബ​ന്ധി​ച്ച വി​ഷ​യ​ത്തി​ല്‍ സി​പി​എ​മ്മി​ല്‍ ഭി​ന്ന​ത. അ​ദാ​നി​യു​ടെ ഓ​ഹ​രി​ക്കൈ​മാ​റ്റ​ത്തി​ല്‍ സ​ര്‍​ക്കാ​രും അ​ദാ​നി​യും ത​മ്മി​ല്‍ ഒ​ത്തു​ക​ളി​യും അ​ഴി​മ​തി​യു​മു​ണ്ടെ​ന്നാ​ണ് പ്ര​തി​പ​ക്ഷ നേ​താ​വ് പി​ണ​റാ​യി വി​ജ​യ​ന്‍, സി​പി​എം സം​സ്ഥാ​ന സെ​ക്ര​ട്ട​റി എം.​വി. ഗോ​വി​ന്ദ​ന്‍, ക​ണ്ണൂ​ര്‍ ജി​ല്ലാ സെ​ക്ര​ട്ട​റി കെ.​കെ. രാ​ഗേ​ഷ് എ​ന്നി​വ​ര്‍ ആ​രോ​പി​ച്ച​ത്.

വി​ഴി​ഞ്ഞം തു​റ​മു​ഖ ഡ​യ​റ​ക്ട​ര്‍ സ്ഥാ​ന​ത്ത് നി​ന്നും ദി​വ്യ എ​സ് അ​യ്യ​രെ മാ​റ്റി​യ​തി​ലും സം​ശ​യ​മു​ണ്ടെ​ന്നും കെ.​കെ. രാ​ഗേ​ഷ് ആ​രോ​പി​ച്ചി​രു​ന്നു. എ​ന്നാ​ല്‍ പ്ര​തി​പ​ക്ഷ നേ​താ​വി​ന്‍റെ ഉ​ള്‍​പ്പെ​ടെ ആ​രോ​പ​ണ​ങ്ങ​ളെ നി​രാ​ക​രി​ക്കു​ക​യാ​ണ് പി.​കെ.​ശ്രീ​മ​തി, കെ.​കെ.​ശൈ​ല​ജ, ഇ.​പി. ജ​യ​രാ​ജ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള പാ​ര്‍​ട്ടി​യി​ലെ മു​തി​ര്‍​ന്ന നേ​താ​ക്ക​ള്‍.

വി​ഴി​ഞ്ഞം പ​ദ്ധ​തി​യെ അ​നാ​വ​ശ്യ​മാ​യി വി​വാ​ദ​ത്തി​ലാ​ക്കു​ന്ന​ത് കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തി​ന് ത​ട​സ​മാ​കു​മെ​ന്നും അ​ഴി​മ​തി​യു​ണ്ടെ​ന്ന് ത​നി​ക്ക​റി​യി​ല്ലെ​ന്നാ​ണ് ഇ.​പി. ജ​യ​രാ​ജ​ന്‍ വ്യ​ക്ത​മാ​ക്കി​യ​ത്. അ​ഴി​മ​തി ആ​രോ​പ​ണം ഉ​ന്ന​യി​ച്ച​വ​ര്‍ ത​ന്നെ വ്യ​ക്ത​മാ​ക്ക​ട്ടെ​യെ​ന്നാ​യി​രു​ന്നു ഇ.​പി യു​ടെ നി​ല​പാ​ട്.
സ​ര്‍​ക്കാ​രി​ന് ഉ​ദ്യോ​ഗ​സ്ഥ​രെ മാ​റ്റാ​നു​ള്ള അ​ധി​കാ​ര​മു​ണ്ടെ​ന്നും അ​തി​ന്‍റെ ഭാ​ഗ​മാ​യി മാ​ത്ര​മെ ദി​വ്യ .എ​സ് അ​യ്യ​രു​ടെ മാ​റ്റ​ത്തെ കാ​ണാ​ന്‍ സാ​ധി​ക്കു​ക​യു​ള്ളു​വെ​ന്ന നി​ല​പാ​ടാ​ണ് പി.​കെ. ശ്രീ​മ​തി​യും വ്യ​ക്ത​മാ​ക്കി​യ​ത്.

സ​മാ​ന നി​ല​പാ​ടാ​ണ് കെ.​കെ. ശൈ​ല​ജ​യും സ്വീ​ക​രി​ച്ച​ത്. ക​ണ്ണൂ​രി​ലെ സി​പി​എം നേ​താ​ക്ക​ളി​ല്‍ ഒ​രു വി​ഭാ​ഗം പി​ണ​റാ​യി വി​ജ​യ​ന്‍റെ ആ​രോ​പ​ണ​ങ്ങ​ളെ ത​ള്ളി​ക്കൊ​ണ്ടാ​ണ് രം​ഗ​ത്ത് വ​ന്നി​രി​ക്കു​ന്ന​ത്. അ​തേ സ​മ​യം ഇ​ക്കാ​ര്യ​ത്തി​ൽ പാ​ര്‍​ട്ടി​യി​ല്‍ ഭി​ന്ന​ത​യി​ല്ലെ​ന്ന് എ​ല്‍​ഡി​എ​ഫ് ക​ണ്‍​വീ​ന​ര്‍ ടി.​പി. രാ​മ​കൃ​ഷ്ണ​ന്‍ പ്ര​തി​ക​രി​ച്ചു.

ഇ.​പി. ജ​യ​രാ​ജ​ന്‍റെ പ്ര​സ്താ​വ​ന താ​ന്‍ ക​ണ്ടി​ല്ലെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ദാ​നി ഓ​ഹ​രി എം​എ​സ് സി ​ക​മ്പ​നി​ക്ക് ന​ല്‍​കു​ന്ന​തി​ല്‍ പ്ര​ശ്‌​ന​മി​ല്ല. സ​ര്‍​ക്കാ​രി​ന്‍റെ അ​റി​വും അ​നു​മ​തി​യും വേ​ണ​മാ​യി​രു​ന്നു. വി​ഴി​ഞ്ഞ​ത്തി​ന് ത​ങ്ങ​ള്‍ എ​തി​ര​ല്ലെ​ന്നും വ്യ​വ​സ്ഥ​ക​ളാ​ണ് പ്ര​ശ്‌​ന​മെ​ന്നും അ​ദ്ദേ​ഹം പ്ര​തി​ക​രി​ച്ചു.

Related posts

Leave a Comment