സു​കു​മാ​ര​ക്കു​റു​പ്പി​ന് ഒ​ളി​വി​ൽ ക​ഴി​യാ​ൻ രാ​ഷ്‌​ട്രീ​യ-​പോ​ലീ​സ് സ​ഹാ​യം ല​ഭി​ച്ചു; വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി മു​ൻ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ൻ

‌തി​രു​വ​ന​ന്ത​പു​രം: സു​കു​മാ​ര​കു​റു​പ്പി​ന് ഒ​ളി​വി​ല്‍ ക​ഴി​യാ​ന്‍ രാ​ഷ്ട്രീ​യ​രം​ഗ​ത്ത് നി​ന്നും പോ​ലീ​സി​ല്‍ നി​ന്നും സ​ഹാ​യം ല​ഭി​ച്ചു​വെ​ന്ന് മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍ അ​ലി അ​ക്ബ​ര്‍. 2017ല്‍ ​കു​റു​പ്പ് മ​ക​ളു​ടെ വി​വാ​ഹ​ത്തി​ല്‍ പ​ങ്കെ​ടു​ക്കാ​ന്‍ കേ​ര​ള​ത്തി​ല്‍ വേ​ഷം മാ​റി എ​ത്തി​യി​രു​ന്നു​വെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി. ഒ​രു സ്വ​കാ​ര്യ ചാ​ന​ലി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് അ​ദ്ദേ​ഹം ഇ​ക്കാ​ര്യ​ങ്ങ​ള്‍ വ്യ​ക്ത​മാ​ക്കി​യ​ത്.

2017 ല്‍ ​സു​കു​മാ​ര​കു​റു​പ്പി​നെ​ക്കു​റി​ച്ച് അ​ന്വേ​ഷി​ക്കാ​ന്‍ അ​ന്ന​ത്തെ ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി നി​ഥി​ന്‍ അ​ഗ​ര്‍​വാ​ള്‍ ത​ന്നെ നി​യോ​ഗി​ച്ച​തി​ന്‍റെ ഫ​ല​മാ​യി താ​ന്‍ ഉ​ള്‍​പ്പെ​ട്ട പോ​ലീ​സ് സം​ഘം അ​ന്വേ​ഷി​ച്ച് വി​ശ​ദ​മാ​യ റി​പ്പോ​ര്‍​ട്ട് ക്രൈം​ബ്രാ​ഞ്ച് മേ​ധാ​വി​ക്ക് അ​ന്ന് ന​ല്‍​കി​യി​രു​ന്നു.എ​ന്നാ​ല്‍ ഈ ​റി​പ്പോ​ര്‍​ട്ടി​ന് പി​ന്നീ​ട് എ​ന്തു സം​ഭ​വി​ച്ചു​വെ​ന്ന് അ​റി​യി​ല്ലെ​ന്നും അ​ദ്ദേ​ഹം വ്യ​ക്ത​മാ​ക്കി.

സു​കു​മാ​ര​കു​റു​പ്പി​നെ​ക്കു​റി​ച്ചു​ള്ള അ​ന്വേ​ഷ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ദ്ദേ​ഹ​ത്തി​ന്‍റെ വീ​ട്ടി​ല്‍ പോ​യ​പ്പോ​ള്‍ അ​വി​ടെ ഒ​രു ഉ​ന്ന​ത രാ​ഷ്ട്രീ​യ നേ​താ​വി​നെ​യും പ​ബ്ലി​ക് പ്രോ​സി​ക്യൂ​ട്ട​റെ​യും ഉ​ന്ന​ത പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ​യും നേ​രി​ട്ട് ക​ണ്ടി​രു​ന്നു. ഇ​ക്കാ​ര്യ​ങ്ങ​ളെ​ല്ലാം റി​പ്പോ​ര്‍​ട്ടി​ല്‍ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. കേ​ര​ള​ത്തി​ന് പു​റ​ത്ത് വ​ച്ച് ന​ട​ന്ന കു​ടൂം​ബ​ത്തി​ന്‍റെ ര​ണ്ട് ച​ട​ങ്ങു​ക​ളി​ല്‍ സു​കു​മാ​ര​കു​റു​പ്പ് പ​ങ്കെ​ടു​ത്തി​രു​ന്നു.

വി​ദേ​ശ​ത്ത് മു​സ്ലിം പേ​ര് സ്വീ​ക​രി​ച്ച് താ​മ​സി​ച്ചി​രു​ന്നു​വെ​ന്ന​തി​ന്‍റെ സാ​ക്ഷി മൊ​ഴി​ക​ള്‍ ഉ​ള്‍​പ്പെ​ടെ ശേ​ഖ​രി​ച്ചാ​ണ് താ​ന്‍ റി​പ്പോ​ര്‍​ട്ട് ന​ല്‍​കി​യി​രു​ന്ന​തെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. 2017 ല്‍ ​കു​റു​പ്പി​ന് 71 വ​യ​സ് പ്രാ​യം ഉ​ണ്ടാ​യി​രു​ന്നു. കു​റു​പ്പി​ന്‍റെ ഭാ​ര്യ ഉ​ള്‍​പ്പെ​ടെ വ​ര്‍​ഷ​ങ്ങ​ളാ​യി വി​ദേ​ശ​ത്താ​ണ് താ​മ​സി​ക്കു​ന്ന​ത്. ഇ​തി​ലെ​ല്ലാം സം​ശ​യ​മു​ണ്ടെ​ന്നും അ​ദ്ദേ​ഹം വെ​ളി​പ്പെ​ടു​ത്തു​ന്നു.

സു​കു​മാ​ര​കു​റു​പ്പ് കേ​സ് ക്രൈം​ബ്രാ​ഞ്ച് സം​ഘം ഇ​പ്പോ​ഴും അ​ന്വേ​ഷി​ക്കു​ന്ന വേ​ള​യി​ലാ​ണ് മു​ന്‍ അ​ന്വേ​ഷ​ണ ഉ​ദ്യോ​ഗ​സ്ഥ​ന്‍റെ ഞെ​ട്ടി​ക്കു​ന്ന വെ​ളി​പ്പെ​ടു​ത്ത​ല്‍ ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. കേ​ര​ള​ത്തി​ല്‍ ഏ​റെ പ്ര​മാ​ദ​മാ​യ കേ​സു​ക​ളു​ടെ അ​ന്വേ​ഷ​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി​രു​ന്ന ഉ​ദ്യോ​ഗ​സ്ഥ​നാ​ണ് അ​ലി അ​ക്ബ​ര്‍.ആ​ല​പ്പു​ഴ​യി​ലെ കൃ​ഷ്ണ​പി​ള്ള സ്മാ​ര​ക ആ​ക്ര​മ​ണ കേ​സി​ന്‍റെ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലും ഇ​ദ്ദേ​ഹം പ്ര​വ​ര്‍​ത്തി​ച്ചി​രു​ന്നു.

Related posts

Leave a Comment