റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ൽ; പൂ​ർ​ത്തി​യാ​ക്കാ​ൻ ഇ​നി 269 കി​ലോ​മീ​റ്റ​ർ മാ​ത്രം

പ​ര​വൂ​ർ: ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ പ​ദ്ധ​തി​ക​ളി​ലൊ​ന്ന് പൂ​ർ​ത്തി​യാ​ക്കു​ന്ന​തി​ന്‍റെ തൊ​ട്ട​രി​കി​ൽ ഇ​ന്ത്യ​ൻ റെ​യി​ൽ​വേ. രാ​ജ്യ​ത്തെ ആ​കെ ബ്രോ​ഡ് ഗേ​ജ് റെ​യി​ൽ ശൃം​ഖ​ല​യു​ടെ 99.6 ശ​ത​മാ​ന​വും ഇ​തി​ന​കം വി​ജ​യ​ക​ര​മാ​യി വൈ​ദ്യു​തീ​ക​രി​ച്ചു ക​ഴി​ഞ്ഞു.റെ​യി​ൽ​വേ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഏ​റ്റ​വും പു​തി​യ ക​ണ​ക്കു​ക​ൾ പ്ര​കാ​രം, ഇ​നി അ​ഞ്ച് സം​സ്ഥാ​ന​ങ്ങ​ളി​ലാ​യി വെ​റും 269 റൂ​ട്ട് കി​ലോ​മീ​റ്റ​ർ മാ​ത്ര​മാ​ണ് ഹ​രി​ത ശൃം​ഖ​ല പൂ​ർ​ത്തി​യാ​ക്കാ​ൻ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ദു​ഷ്‌​ക​ര​മാ​യ ഭൂ​പ്ര​ദേ​ശ​ങ്ങ​ളി​ലെ പ്ര​വൃ​ത്തി​ക​ളു​ടെ സ​ങ്കീ​ർ​ണ​ത കാ​ര​ണ​മാ​ണ് ഈ ​ഭാ​ഗ​ങ്ങ​ളി​ലെ നി​ർ​മാ​ണം നീ​ണ്ടു​പോ​യ​ത്. ന​ട​പ്പു സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ ത​ന്നെ ഈ ​അ​വ​സാ​ന മൈ​ൽ ദൂ​ര​വും പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ക്കു​മെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​ർ പ്ര​തീ​ക്ഷി​ക്കു​ന്ന​ത്.ക​ഴി​ഞ്ഞ മേ​യ് 31 വ​രെ​യു​ള്ള വി​വ​ര​ങ്ങ​ൾ പ്ര​കാ​രം രാ​ജ്യ​ത്തെ 70,271 റൂ​ട്ട് കി​ലോ​മീ​റ്റ​ർ വ​രു​ന്ന ആ​കെ ബ്രോ​ഡ് ഗേ​ജ് ശൃം​ഖ​ല​യി​ൽ 70,002 കി​ലോ​മീ​റ്റ​റും വൈ​ദ്യു​തീ​ക​ര​ണ ദൗ​ത്യം പൂ​ർ​ത്തി​യാ​ക്കി.

100 ശ​ത​മാ​നം വൈ​ദ്യു​തീ​ക​ര​ണം എ​ന്ന ച​രി​ത്ര നാ​ഴി​ക​ക്ക​ല്ലി​ലേ​ക്ക് ഇ​ന്ത്യ​ൻ റെ​യി​ൽ​വേ ഇ​നി ഏ​താ​നും മാ​സ​ങ്ങ​ളു​ടെ ദൂ​രം മാ​ത്ര​മാ​ണു​ള്ള​ത്. ഇ​ന്ധ​ന​ച്ചെ​ല​വ് വ​ൻ​തോ​തി​ൽ കു​റ​യ്ക്കു​ന്ന​തി​നും ച​ര​ക്കു​നീ​ക്ക​ത്തി​ന്‍റെ കാ​ര്യ​ക്ഷ​മ​ത വ​ർ​ധി​പ്പി​ക്കു​ന്ന​തി​നും പു​റ​മെ റെ​യി​ൽ​വേ ല​ക്ഷ്യ​മി​ടു​ന്ന നെ​റ്റ്-​സീ​റോ കാ​ർ​ബ​ൺ പ​ദ​വി കൈ​വ​രി​ക്കാ​നും ഈ ​നേ​ട്ടം സ​ഹാ​യ​ക​മാ​കും.

വൈ​ദ്യു​തീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്കാ​യി മാ​ത്രം 2026-27 സാ​മ്പ​ത്തി​ക വ​ർ​ഷ​ത്തി​ൽ റെ​യി​ൽ​വേ 5,000 കോ​ടി രൂ​പ​യാ​ണ് പ്ര​ത്യേ​ക​മാ​യി അ​നു​വ​ദി​ച്ചി​രി​ക്കു​ന്ന​ത്. ക​ർ​ണാ​ട​ക (120 ആ​ർ​കെ​എം), ത​മി​ഴ്‌​നാ​ട് (68 ആ​ർ​കെ​എം), അ​സം (55 ആ​ർ​കെ​എം), ഗോ​വ (16 ആ​ർ​കെ​എം), രാ​ജ​സ്ഥാ​ൻ (10 ആ​ർ​കെ​എം) എ​ന്നീ സം​സ്ഥാ​ന​ങ്ങ​ളി​ലാ​ണ് ബാ​ക്കി​യു​ള്ള ജോ​ലി​ക​ൾ പ്ര​ധാ​ന​മാ​യും കേ​ന്ദ്രീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്.

ക​ഴി​ഞ്ഞ കാ​ല​യ​ള​വു​ക​ളെ അ​പേ​ക്ഷി​ച്ച് റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ​ത്തി​ന്‍റെ വേ​ഗ​ത​യി​ൽ വ​ൻ കു​തി​ച്ചു​ചാ​ട്ട​മാ​ണ് ഉ​ണ്ടാ​യി​ട്ടു​ള്ള​ത്. മു​ൻ​പ​ത്തെ​ക്കാ​ൾ ഏ​ക​ദേ​ശം 14 മ​ട​ങ്ങോ​ളം വേ​ഗ​ത​യി​ലാ​ണ് ക​ഴി​ഞ്ഞ വ​ർ​ഷ​ങ്ങ​ളി​ൽ പ​ദ്ധ​തി പൂ​ർ​ത്തീ​ക​ര​ണ​ത്തി​ലേ​ക്ക് നീ​ങ്ങി​യ​ത്. ഡീ​സ​ൽ എ​ൻ​ജി​നു​ക​ളെ അ​പേ​ക്ഷി​ച്ച് ഇ​ല​ക്‌ട്രിക് ട്രാ​ക്ഷ​ൻ ഉ​പ​യോ​ഗി​ക്കു​മ്പോ​ൾ ഇ​ന്ധ​ന​ച്ചെ​ല​വി​ൽ 60 ശ​ത​മാ​ന​ത്തോ​ളം ലാ​ഭ​മു​ണ്ടാ​കും. തി​ര​ക്കേ​റി​യ ച​ര​ക്കു​ഗ​താ​ഗ​ത റൂ​ട്ടു​ക​ളി​ൽ ഇ​ത് സാ​മ്പ​ത്തി​ക​മാ​യി വ​ലി​യ പ്ര​യോ​ജ​നം ചെ​യ്യും.

അ​തേ​സ​മ​യം, പൂ​ർ​ണ​മാ​യ റെ​യി​ൽ​വേ വൈ​ദ്യു​തീ​ക​ര​ണ​ത്തെ ‘പ​ച്ച​പ്പ്’ അ​ല്ലെ​ങ്കി​ൽ പ​രി​സ്ഥി​തി സൗ​ഹൃ​ദ​മെ​ന്ന് പൂ​ർ​ണ​മാ​യി വി​ശേ​ഷി​പ്പി​ക്കു​ന്ന​തി​ൽ സാ​ങ്കേ​തി​ക വി​ദ​ഗ്ധ​ർ ചി​ല ആ​ശ​ങ്ക​ക​ൾ പ​ങ്കു​വ​യ്ക്കു​ന്നു​ണ്ട്. ട്രെ​യി​നു​ക​ൾ ഓ​ടി​ക്കാ​നാ​യി റെ​യി​ൽ​വേ ഉ​പ​യോ​ഗി​ക്കു​ന്ന പ​വ​ർ ഗ്രി​ഡു​ക​ളി​ലെ വൈ​ദ്യു​തി ഇ​പ്പോ​ഴും ക​ൽ​ക്ക​രി അ​മി​ത​മാ​യി ഉ​പ​യോ​ഗി​ക്കു​ന്ന താ​പ​നി​ല​യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ഉ​ത്പാ​ദി​പ്പി​ക്ക​പ്പെ​ടു​ന്ന​ത്. ഇ​ത് റെ​യി​ൽ​വേ​യു​ടെ പൂ​ർ​ണ കാ​ർ​ബ​ൺ വി​മു​ക്ത അ​വ​കാ​ശ​വാ​ദ​ങ്ങ​ൾ​ക്ക് ഭാ​ഗി​ക​മാ​യി തി​രി​ച്ച​ടി​യാ​കാ​ൻ സാ​ധ്യ​ത​യു​ണ്ടെ​ന്നാ​ണ് വി​ദ​ഗ്ധ​രു​ടെ വി​ല​യി​രു​ത്ത​ൽ.

  • എ​സ്. ആ​ർ. സു​ധീ​ർ കു​മാ​ർ

Related posts

Leave a Comment