ലെ​യ്സും ചി​ക്ക​നും സ​മ​യ​വും… കൊ​ല്ലം​കാ​ർ​ക്ക് ത​ല്ലു​ണ്ടാ​ക്കാ​ൻ പ്ര​ത്യേ​കി​ച്ച് കാ​ര​ണ​മൊ​ന്നും വേ​ണ്ട; ഓ​ച്ചി​റ​യി​ൽ രാ​ത്രി പൂ​ട്ടി​യ​ബാ​ർ തു​റ​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് യു​വാ​ക്ക​ളു​ടെ അ​തി​ക്ര​മം

കൊ​ല്ലം: ഓ​ച്ചി​റ​യി​ലെ റീ​ജ​ന്‍​സി ബാ​റി​ല്‍ മ​ദ്യ​പി​ക്കാ​ന്‍ എ​ത്തി​യ​വ​രും ജീ​വ​ന​ക്കാ​രും ത​മ്മി​ല്‍ സം​ഘ​ര്‍​ഷം. സ​മ​യം ക​ഴി​ഞ്ഞി​ട്ടും മ​ദ്യം ന​ല്‍​കാ​ത്ത​തി​നെ​ച്ചൊ​ല്ലി​യു​ള്ള ത​ര്‍​ക്ക​മാ​ണ് അ​ക്ര​മ​ത്തി​ല്‍ ക​ലാ​ശി​ച്ച​ത്. ബാ​റി​ല്‍ അ​തി​ക്ര​മി​ച്ചു​ക​യ​റി​യ സം​ഘം ജീ​വ​ന​ക്കാ​രെ ആ​ക്ര​മി​ക്കു​ക​യും സോ​ഡാ​ക്കു​പ്പി​ക​ള്‍ എ​റി​ഞ്ഞ് ഗ്ലാ​സു​ക​ള്‍ ത​ക​ര്‍​ക്കു​ക​യും ചെ​യ്തു.

ഞാ​യ​റാ​ഴ്ച രാ​ത്രി ബാ​റി​ന്‍റെ സ​മ​യം ക​ഴി​ഞ്ഞെ​ത്തി​യ സം​ഘം മ​ദ്യം ആ​വ​ശ്യ​പ്പെ​ട്ടി​രു​ന്നു. മ​ദ്യം ന​ല്‍​കാ​ന്‍ ജീ​വ​ന​ക്കാ​ര്‍ വി​സ​മ്മ​തി​ച്ച​തി​നെ​ത്തു​ട​ര്‍​ന്ന് ത​ര്‍​ക്ക​മു​ണ്ട​വു​ക​യും പോ​ലീ​സ് എ​ത്തി പ്ര​ശ്‌​നം പ​രി​ഹ​രി​ച്ചു യു​വാ​ക്ക​ളെ മ​ട​ക്കി അ​യ​ക്കു​ക​യും ചെ​യ്തു.

തു​ട​ര്‍​ന്ന് തി​ങ്ക​ളാ​ഴ്ച വൈ​കി​ട്ടോ​ടെ മ​ല​പ്പു​റം ര​ജി​സ്‌​ട്രേ​ഷ​നി​ലു​ള്ള കാ​റി​ലെ​ത്തി​യ സം​ഘം ബാ​റി​ലെ ജീ​വ​ന​ക്കാ​രെ ക​യ്യേ​റ്റം ചെ​യ്യു​ക​യും ബാ​ര്‍ അ​ടി​ച്ചു​ത​ക​ര്‍​ക്കു​ക​യു​മാ​യി​രു​ന്നു. സം​ഭ​വ​ത്തി​ന്‍റെ സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ള്‍ പു​റ​ത്തു​വ​ന്നു.

മ​ദ്യ​ക്കു​പ്പി​ക​ള്‍ എ​റി​ഞ്ഞു പൊ​ട്ടി​ക്കു​ന്ന​തും ക​സേ​ര അ​ടി​ച്ചു ത​ക​ര്‍​ക്കു​ന്ന​തും ദൃ​ശ്യ​ങ്ങ​ളി​ല്‍ കാ​ണാം. ബാ​ര്‍ ജീ​വ​ന​ക്കാ​രെ മ​ര്‍​ദി​ച്ചെ​ന്നും പ​രാ​തി​യു​ണ്ട്. ബാ​റു​ട​മ​യു​ടെ പ​രാ​തി​യി​ല്‍ ഓ​ച്ചി​റ പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.​അ​ക്ര​മി സം​ഘ​ത്തെ പൊ​ലീ​സ് തി​രി​ച്ച​റി​ഞ്ഞ​താ​യാ​ണ് വി​വ​രം.

Related posts

Leave a Comment