35 വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പ്, ഒ​ടു​വി​ൽ ആ ​അ​മ്മ​യ്ക്ക് മ​ക​ളെ തി​രി​കെ കി​ട്ടി, പ​ക്ഷേ അ​ച്ഛ​ന്‍റെ ആ​ഗ്ര​ഹം ബാ​ക്കി​യാ​യി; ചൈ​ന​യെ ഈ​റ​ന​ണി​യി​ച്ച ആ ​അ​പൂ​ർ​വ്വ നി​മി​ഷം!

ര​ണ്ട് വ​യ​സ്സു​ള്ള​പ്പോ​ൾ ന​ഷ്ട​പ്പെ​ട്ടു​പോ​യ മ​ക​ളെ 35 വ​ർ​ഷ​ങ്ങ​ൾ​ക്ക് ശേ​ഷം തി​രി​കെ​ക്കി​ട്ടി​യ സ​ന്തോ​ഷ​ത്തി​ലാ​ണ് ചൈ​ന​യി​ലെ ഒ​രു കു​ടും​ബം. എ​ന്നാ​ൽ, വ​ർ​ഷ​ങ്ങ​ളാ​യി മ​ക​ളെ കാ​ത്തി​രു​ന്ന പി​താ​വ്, ആ ​ആ​ഗ്ര​ഹം പൂ​ർ​ത്തി​യാ​കാ​തെ ക​ഴി​ഞ്ഞ വ​ർ​ഷം മ​ര​ണ​ത്തി​ന് കീ​ഴ​ട​ങ്ങി​യ​ത് ഈ ​ഒ​ത്തു​ചേ​ര​ലി​നി​ട​യി​ലും കു​ടും​ബ​ത്തി​ന് ക​ന​ത്ത നോ​വാ​യി മാ​റി.

1991ൽ ​തെ​ക്ക​ൻ ചൈ​ന​യി​ലെ ഗു​വാ​ങ്ഷി​യി​ലു​ള്ള നാ​നി​ങ് മാ​ർ​ക്ക​റ്റി​ൽ വെ​ച്ചാ​ണ് സോ​ങ് ഫെ​ങ്‌​ലി​ൻ എ​ന്ന ര​ണ്ട് വ​യ​സ്സു​കാ​രി​യെ കാ​ണാ​താ​കു​ന്ന​ത്. ജി​ഞ്ച​റും വെ​ളു​ത്തു​ള്ളി​യും വി​റ്റി​രു​ന്ന മാ​താ​പി​താ​ക്ക​ളു​ടെ അ​രി​കി​ൽ നി​ന്നാ​ണ് കു​ട്ടി തി​ര​ക്കി​ലേ​ക്ക് ന​ട​ന്നു​പോ​യ​ത്. ജോ​ലി​ത്തി​ര​ക്കി​നി​ട​യി​ൽ പി​താ​വ് കു​ഞ്ഞി​ന് പ​ല​ഹാ​രം വാ​ങ്ങാ​ൻ പ​ണം ന​ൽ​കി വി​ടു​ക​യാ​യി​രു​ന്നു. മ​റ്റൊ​രു മാ​ർ​ക്ക​റ്റി​ലേ​ക്ക് വ​ഴി​തെ​റ്റി​പ്പോ​യ ക​ര​യു​ന്ന കു​ട്ടി​യെ ഒ​രു വ​സ്ത്ര​വ്യാ​പാ​രി ക​ണ്ടെ​ത്തു​ക​യും, ഒ​ടു​വി​ൽ മ​റ്റൊ​രു ന​ഗ​ര​ത്തി​ലേ​ക്ക് കൊ​ണ്ടു​പോ​യി സ്വ​ന്തം മ​ക​ളെ​പ്പോ​ലെ വ​ള​ർ​ത്തു​ക​യു​മാ​യി​രു​ന്നു.

മു​ഖ​ത്ത് പോ​റ​ലു​ക​ളോ​ടെ​യാ​ണ് അ​ന്ന് ത​ന്നെ ക​ണ്ടെ​ത്തി​യ​ത് എ​ന്ന​തി​നാ​ൽ, സ്വ​ന്തം മാ​താ​പി​താ​ക്ക​ൾ ത​ന്നെ ഉ​പേ​ക്ഷി​ച്ച​താ​കാം എ​ന്ന തെ​റ്റാ​യ ധാ​ര​ണ​യി​ലാ​ണ് സോ​ങ് വ​ള​ർ​ന്ന​ത്. എ​ന്നാ​ൽ, ‘ബേ​ബി കം ​ഹോം’ എ​ന്ന കാ​ണാ​താ​യ കു​ട്ടി​ക​ളെ ക​ണ്ടെ​ത്താ​ൻ സ​ഹാ​യി​ക്കു​ന്ന സ​ന്ന​ദ്ധ സം​ഘ​ട​ന​യി​ലെ വ​ള​ണ്ടി​യ​ർ​മാ​രു​ടെ പി​ന്തു​ണ​യോ​ടെ അ​വ​ൾ ത​ന്‍റെ മാ​താ​പി​താ​ക്ക​ളെ ക​ണ്ടെ​ത്താ​നു​ള്ള ശ്ര​മം വീ​ണ്ടും ആ​രം​ഭി​ച്ചു.

അ​തേ​സ​മ​യം, സോ​ങ്ങി​ന്‍റെ മാ​താ​പി​താ​ക്ക​ളും അ​നി​യ​ത്തി​യും പ​തി​റ്റാ​ണ്ടു​ക​ളാ​യി അ​വ​ളെ തെ​ര​യു​ക​യാ​യി​രു​ന്നു. സോ​ങ്ങി​ന്‍റെ അ​നി​യ​ത്തി സം​ഘ​ട​ന​യി​ൽ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്തി​രു​ന്നു. ക​ഴി​ഞ്ഞ ഏ​പ്രി​ലി​ൽ സോ​ങ് ത​ന്‍റെ വി​വ​ര​ങ്ങ​ൾ ര​ജി​സ്റ്റ​ർ ചെ​യ്ത​തോ​ടെ​യാ​ണ് വ​ഴി​ത്തി​രി​വു​ണ്ടാ​കു​ന്ന​ത്. സോ​ങ്ങി​ന്‍റെ ചി​ത്രം ക​ണ്ട മ​റ്റൊ​രു സ്ത്രീ, ​ത​ങ്ങ​ളു​ടെ കാ​ണാ​താ​യ സ​ഹോ​ദ​രി​യു​മാ​യി ഇ​തി​നു​ള്ള സാ​ദൃ​ശ്യം തി​രി​ച്ച​റി​യു​ക​യും ഡി​എ​ൻ​എ പ​രി​ശോ​ധ​ന​യി​ലൂ​ടെ ബ​ന്ധം സ്ഥി​രീ​ക​രി​ക്കു​ക​യു​മാ​യി​രു​ന്നു.

ക​ഴി​ഞ്ഞ ജൂ​ലൈ 7നാ​ണ് സോ​ങ് ത​ന്‍റെ ജ​ന്മ​നാ​ടാ​യ യൂ​ലി​നി​ലെ​ത്തി അ​മ്മ​യെ ക​ണ്ട​ത്. പൂ​ച്ചെ​ണ്ടു​ക​ളു​മാ​യി എ​ത്തി​യ മ​ക​ളെ അ​മ്മ കെ​ട്ടി​പ്പി​ടി​ച്ച് ക​ര​ഞ്ഞ​ത് ക​ണ്ടു​നി​ന്ന​വ​ർ​ക്കും ക​ണ്ണീ​ര​ണി​യി​ക്കു​ന്ന കാ​ഴ്ച​യാ​യി​രു​ന്നു. ഈ ​ജ​ന്മ​ത്തി​ൽ ഇ​നി കാ​ണാ​ൻ ക​ഴി​യി​ല്ലെ​ന്ന് ക​രു​തി​യ അ​മ്മ​യെ​യാ​ണ് സോ​ങ് തി​രി​കെ പി​ടി​ച്ച​ത്. എ​ന്നാ​ൽ, സോ​ങ്ങി​ന്‍റെ പി​താ​വ് 2024ൽ ​മ​ര​ണ​പ്പെ​ട്ടി​രു​ന്നു. മ​ക​ളെ ഒ​രു​നോ​ക്ക് കാ​ണ​ണ​മെ​ന്ന ആ​ഗ്ര​ഹം ബാ​ക്കി​യാ​ക്കി​യാ​യി​രു​ന്നു അ​ദ്ദേ​ഹ​ത്തി​ന്‍റെ അ​ന്ത്യ​യാ​ത്ര.

Related posts

Leave a Comment