‘പൂ​ന്തോ​ട്ട​ത്തി​ല്‍​വി​ട്ട ഒ​രു പൂ​മ്പാ​റ്റ, ലാ​ലേ​ട്ട​ൻ എ​ന്നെ വ​ട്ടം​ക​റ​ക്കി തി​രി​ച്ച​പ്പോ​ൾ ഞാ​ൻ അ​ങ്ങ് അ​ലി​ഞ്ഞ് പോ​കു​ന്ന​തു​പോ​ലെ ആ​യി’: സാ​നി​യ ഇ​യ്യ​പ്പ​ൻ

മോ​ഹ​ന്‍​ലാ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ന​ട​ത്തി​യ യൂ​റോ​പ്യ​ന്‍ പ​ര്യ​ട​ന​ത്തി​ലെ വി​വി​ധ വേ​ദി​ക​ളി​ല്‍ നി​ന്നു​ള്ള വീ​ഡി​യോ​ക​ള്‍ സോ​ഷ്യ​ല്‍ മീ​ഡി​യ​യി​ല്‍ അ​ടു​ത്തി​ടെ ത​രം​ഗ​മാ​യി​രു​ന്നു. വി​ശേ​ഷി​ച്ചും താ​ര​സു​ന്ദ​രി​മാ​ർ​ക്കൊ​പ്പ​മു​ള്ള മോ​ഹ​ന്‍​ലാ​ലി​ന്‍റെ നൃ​ത്തം. അ​തി​ല്‍ ഏ​റ്റ​വും വൈ​റ​ല്‍ ആ​യ​ത് സാ​നി​യ ഇ​യ്യ​പ്പ​നും സ്വാ​സി​ക​യ്ക്കു​മൊ​പ്പ​മു​ള്ള ഒ​രു ഡാ​ന്‍​ഡ് വീ​ഡി​യോ ആ​യി​രു​ന്നു. ഇ​പ്പോ​ഴി​താ മോ​ഹ​ന്‍​ലാ​ലി​നൊ​പ്പം വേ​ദി​യി​ല്‍ നൃ​ത്തം ചെ​യ്ത അ​നു​ഭ​വം പ​ങ്കു​വയ്​ക്കു​ക​യാ​ണ് ന​ടി സാ​നി​യ ഇ​യ്യ​പ്പ​ന്‍.​ ക്ല​ബ്ബ് എ​ഫ്എ​മ്മി​ന് ന​ല്‍​കി​യ അ​ഭി​മു​ഖ​ത്തി​ലാ​ണ് സാ​നി​യ ഇ​തേ​ക്കു​റി​ച്ച് പ​റ​യു​ന്ന​ത്.

ആ​ദ്യം ഡാ​ന്‍​സി​ന്‍റെ പ്രാ​ക്റ്റീ​സി​ന് വ​ന്ന​പ്പോ​ള്‍ ലാ​ൽ സാ​ര്‍ ഇ​ല്ലാ​തെ​യാ​ണ് ഞാ​ന്‍ പ​ഠി​ച്ച​ത്. പ​റ​ക്ക പ​റ​ക്ക എ​ന്ന ഡാ​ന്‍​സ് ഒ​ക്കെ പ​ഠി​ക്കു​ന്ന സ​മ​യ​ത്ത് ഉ​ള്ളി​ല്‍ ഒ​രു നാ​ണം ഒ​ക്കെ ആ​യി​രു​ന്നു. സാ​റി​നൊ​പ്പം എ​ങ്ങ​നെ​യാ​ണ് ഡാ​ന്‍​സ് ചെ​യ്യു​ന്ന​ത് എ​ന്നൊ​ക്കെ. എ​ങ്ങ​നെ​യാ​യി​രി​ക്കും എ​ക്സ്പ്ര​ഷ​ന്‍​സ് ഒ​ക്കെ ചെ​യ്യാ​ന്‍ പോ​കു​ന്ന​ത് എ​ന്നൊ​ക്കെ ആ​ലോ​ചി​ച്ചു. സ്റ്റേ​ജ് റി​ഹേ​ഴ്സ​ലി​ന്‍റെ സ​മ​യ​ത്ത് സാ​ര്‍ ഓ​രോ​ന്ന് ചെ​യ്യു​മ്പോ​ള്‍ ഭ​യ​ങ്ക​ര ത​മാ​ശ​യൊ​ക്കെ​യാ​യി​ട്ട് ന​മ്മ​ളെ കം​ഫ​ര്‍​ട്ട​ബി​ള്‍ ആ​ക്കി​യി​രു​ന്നു.

പ​ക്ഷേ സ്റ്റേ​ജി​ല്‍ ചെ​യ്യു​ന്ന അ​തേ​പോ​ലെ ആ​യി​രി​ക്കി​ല്ല. അ​പ്പോ​ള്‍ ന​മു​ക്ക് അ​റി​യി​ല്ല സ്റ്റേ​ജി​ല്‍ എ​ന്താ​യാ​രി​ക്കു​മെ​ന്ന്. ജ​ര്‍​മ​നി​യി​ലെ ഷോ​യി​ല്‍ റം​സാ​ന്‍റെ കൂ​ടെ ആ​യി​രു​ന്നു എ​ന്‍റെ ആ​ദ്യ​ത്തെ ഡാ​ന്‍​സ്. അ​ത് ക​ഴി​ഞ്ഞ് ഞാ​ന്‍ ആ ​ഡ്ര​സ് ഒ​ക്കെ ഇ​ട്ട് വ​ന്നു. സാ​ര്‍ ബാ​ക്ക് സ്റ്റേ​ജി​ല്‍ നി​ല്‍​ക്കു​ക​യാ​ണ്. ഓ​ള്‍ ദി ​ബെ​സ്റ്റ് ഒ​ക്കെ പ​റ​ഞ്ഞു. ഓ​ഡി​യ​ന്‍​സ് ക്രേ​സി ആ​യി​രു​ന്നു. സാ​ര്‍ ഇ​ങ്ങ​നെ ലൈ​വ് ആ​യി വ​ന്ന് പെ​ര്‍​ഫോം ചെ​യ്യു​ന്ന​ത് കു​റേ നാ​ളി​ന് ശേ​ഷ​മാ​ണെ​ന്ന് തോ​ന്നു​ന്നു. പ​റ​ക്ക പ​റ​ക്ക എ​ന്ന ഡാ​ന്‍​സ് ചെ​യ്യു​ന്ന സ​മ​യ​ത്ത് സ​ത്യ​സ​ന്ധ​മാ​യി പ​റ‍​ഞ്ഞാ​ല്‍ സ്റ്റേ​ജി​ല്‍ ആ​ണെ​ന്ന കാ​ര്യം ഞാ​ന്‍ മ​റ​ന്നു​പോ​യി. ഇ​ത് കൂ​ട്ടി പ​റ​യു​ന്ന​ത​ല്ല.

ക്രൗ​ഡും എ​നി​ക്ക് ഓ​ര്‍​മ​യി​ല്ല. ആ​ദ്യ​ത്തെ വീ​ഡി​യോ ഇ​റ​ങ്ങി​യ​തി​ല്‍ കാ​ണാം പൂ​ന്തോ​ട്ട​ത്തി​ല്‍ വി​ട്ട ഒ​രു പൂ​മ്പാ​റ്റ പാ​റു​ന്ന​ത് പോ​ലെ​യാ​യി​രു​ന്നു ഞാ​ന്‍. സാ​ര്‍ എ​ന്നെ തി​രി​ക്കു​ന്ന ഭാ​ഗ​മൊ​ക്കെ​യു​ണ്ട്. അ​വി​ടെ​യൊ​ക്കെ ഞാ​ന്‍ അ​ങ്ങ് അ​ലി​ഞ്ഞ് പോ​കു​ന്ന​തു​പോ​ലെ ആ​യി​രു​ന്നു. ഏ​ജ് ഈ​സ് ജ​സ്റ്റ് എ ​ന​മ്പ​ര്‍ എ​ന്ന് എ​ല്ലാ​വ​രും കു​റേ ക​മ​ന്‍റ്സ് ഒ​ക്കെ ഇ​ട്ടി​രു​ന്നു. അ​തൊ​രു മൊ​മെ​ന്‍റ് ആ​യി​രു​ന്നു സാ​റി​ന്‍റെ കൂ​ടെ ഡാ​ൻ​സ് ചെ​യ്യാ​ന്‍ പ​റ്റു​ക എ​ന്ന​ത്. ആ ​അ​വ​സ​രം കി​ട്ടി​യ​തി​ല്‍ വ​ലി​യ സ​ന്തോ​ഷ​മു​ണ്ട് എ​നി​ക്ക്-സാ​നി​യ ഇ​യ്യ​പ്പ​ന്‍ വ്യ​ക്ത​മാ​ക്കി.

Related posts

Leave a Comment