മ​ൺ​സൂ​ൺ മ​ഴ​യി​ലെ കു​റ​വ് തി​രി​ച്ച​ടി​യാ​യി; ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ രാ​ജ്യ​ത്ത് ഇ​ന്ധ​ന വി​ൽ​പ​ന കു​ത്ത​നെ ഉ​യ​ർ​ന്നു

പ​ര​വൂ​ർ: സാ​ധാ​ര​ണ​യി​ൽ താ​ഴെ​യു​ള്ള മ​ൺ​സൂ​ൺ മ​ഴ​യെ​ത്തു​ട​ർ​ന്ന് രാ​ജ്യ​ത്ത് ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ പെ​ട്രോ​ൾ, ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ൽ വ​ൻ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി.മ​ഴ കു​റ​ഞ്ഞ​തോ​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ക​ർ​ഷ​ക​ർ വ​ലി​യ തോ​തി​ൽ ഇ​ന്ധ​ന പ​മ്പു​ക​ൾ ഉ​പ​യോ​ഗി​ച്ച​തും വാ​ഹ​ന ഉ​ട​മ​ക​ളി​ൽ നി​ന്നു​ള്ള ആ​വ​ശ്യം വ​ർ​ധി​ച്ച​തു​മാ​ണ് പെ​ട്രോ​ളി​യം ഉ​ൽ​പ​ന്ന​ങ്ങ​ളു​ടെ ഉ​പ​ഭോ​ഗം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. ഇ​ന്ത്യ​ൻ ഓ​യി​ൽ കോ​ർ​പ്പ​റേ​ഷ​ൻ , ഭാ​ര​ത് പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ്, ഹി​ന്ദു​സ്ഥാ​ൻ പെ​ട്രോ​ളി​യം കോ​ർ​പ്പ​റേ​ഷ​ൻ ലി​മി​റ്റ​ഡ് എ​ന്നീ മൂ​ന്ന് പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പ്രാ​ഥ​മി​ക വി​ൽ​പ്പ​ന ഡാ​റ്റ​യി​ലാ​ണ് ഈ ​ക​ണ​ക്കു​ക​ളു​ള്ള​ത്.

ഇ​ക്ക​ഴി​ഞ്ഞ ജൂ​ലൈ ഒ​ന്നു മു​ത​ൽ 15 വ​രെ​യു​ള്ള കാ​ല​യ​ള​വി​ൽ പൊ​തു​മേ​ഖ​ലാ ക​മ്പ​നി​ക​ളു​ടെ പെ​ട്രോ​ൾ വി​ൽ​പ്പ​ന 22.9 ശ​ത​മാ​നം വ​ർ​ധി​ച്ച് 1.63 ദ​ശ​ല​ക്ഷം ട​ണ്ണി​ലെ​ത്തി. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ൽ ഇ​ത് 1.33 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. എ​ന്നാ​ൽ, സ്കൂ​ൾ-​കോ​ളേ​ജ് അ​വ​ധി​ക്കാ​ല യാ​ത്ര​ക​ൾ സ​ജീ​വ​മാ​യി​രു​ന്ന ജൂ​ൺ മാ​സ​ത്തെ ആ​ദ്യ പ​കു​തി​യു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പെ​ട്രോ​ൾ വി​ൽ​പ്പ​ന​യി​ൽ 4.4 ശ​ത​മാ​ന​ത്തി​ന്റെ കു​റ​വ് രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ജൂ​ൺ ആ​ദ്യ​വാ​രം 1.71 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു പെ​ട്രോ​ൾ വി​ൽ​പ്പ​ന.

രാ​ജ്യ​ത്തെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച​യു​ടെ​യും വ്യ​വ​സാ​യ പു​രോ​ഗ​തി​യു​ടെ​യും പ്ര​ധാ​ന സൂ​ച​ക​മാ​യ ഡീ​സ​ൽ വി​ൽ​പ​ന​യി​ൽ ക​ഴി​ഞ്ഞ വ​ർ​ഷ​ത്തെ അ​പേ​ക്ഷി​ച്ച് 20.9 ശ​ത​മാ​ന​ത്തി​ന്‍റെ വ​ലി​യ കു​തി​ച്ചു​ചാ​ട്ട​മാ​ണു​ണ്ടാ​യ​ത്.ജൂ​ലൈ​യി​ലെ ആ​ദ്യ ര​ണ്ടാ​ഴ്ച​യി​ൽ ഡീ​സ​ൽ ഉ​പ​ഭോ​ഗം 3.46 ദ​ശ​ല​ക്ഷം ട​ണ്ണാ​യി ഉ​യ​ർ​ന്നു. ക​ഴി​ഞ്ഞ വ​ർ​ഷം ഇ​തേ കാ​ല​യ​ള​വി​ലി​ത് 2.87 ദ​ശ​ല​ക്ഷം ട​ണ്ണാ​യി​രു​ന്നു. സാ​ധാ​ര​ണ​യാ​യി മ​ൺ​സൂ​ൺ ശ​ക്ത​മാ​കു​ന്ന​തോ​ടെ കാ​ർ​ഷി​ക ആ​വ​ശ്യ​ങ്ങ​ൾ കു​റ​യു​ക​യും വാ​ഹ​ന ഗ​താ​ഗ​തം മ​ന്ദ​ഗ​തി​യി​ലാ​വു​ക​യും ചെ​യ്യാ​റു​ണ്ട്.

എ​ന്നാ​ൽ ഈ ​വ​ർ​ഷം മ​ൺ​സൂ​ൺ മ​ഴ വൈ​കി​യെ​ത്തി​യ​താ​ണ് ഡീ​സ​ൽ വി​ൽ​പ​ന ഇ​ത്ര​യ​ധി​കം ഉ​യ​രാ​ൻ കാ​ര​ണ​മാ​യ​ത്. അ​തേ​സ​മ​യം, ജൂ​ൺ ആ​ദ്യ പ​കു​തി​യി​ലെ 3.94 ദ​ശ​ല​ക്ഷം ട​ണ്ണു​മാ​യി താ​ര​ത​മ്യം ചെ​യ്യു​മ്പോ​ൾ പ്ര​തി​മാ​സ അ​ടി​സ്ഥാ​ന​ത്തി​ൽ ഡീ​സ​ൽ വി​ൽ​പ്പ​ന​യി​ൽ 12.1 ശ​ത​മാ​നം കു​റ​വ് വ​ന്നി​ട്ടു​ണ്ട്.വ്യോ​മ​യാ​ന മേ​ഖ​ല​യി​ലെ ഇ​ന്ധ​ന​മാ​യ ജെ​റ്റ് ഇ​ന്ധ​ന വി​ൽ​പ്പ​ന​യി​ൽ ജൂ​ലൈ ആ​ദ്യ പ​കു​തി​യി​ൽ 0.7 ശ​ത​മാ​ന​ത്തി​ന്‍റെ നേ​രി​യ വ​ർ​ധ​ന രേ​ഖ​പ്പെ​ടു​ത്തി 315,400 ട​ണ്ണി​ലെ​ത്തി. എ​ന്നാ​ൽ, ജൂ​ൺ ആ​ദ്യ പ​കു​തി​യി​ലെ 351,400 ട​ണ്ണി​നെ അ​പേ​ക്ഷി​ച്ച് ഇ​തി​ൽ 10.3 ശ​ത​മാ​നം കു​റ​വു​ണ്ടാ​യി​ട്ടു​ണ്ട്.

ദ്ര​വീ​കൃ​ത പെ​ട്രോ​ളി​യം വാ​ത​ക​ത്തി​ന്‍റെ വാ​ർ​ഷി​ക വി​ൽ​പ്പ​ന​യി​ൽ 17.5 ശ​ത​മാ​നം ഇ​ടി​വോ​ടെ 1.14 ദ​ശ​ല​ക്ഷം ട​ണ്ണാ​യി കു​റ​ഞ്ഞു. പ​ശ്ചി​മേ​ഷ്യ​ൻ പ്ര​തി​സ​ന്ധി​യെ​ത്തു​ട​ർ​ന്ന് വി​ത​ര​ണ ശൃം​ഖ​ല​യി​ലു​ണ്ടാ​യ ത​ട​സ​ങ്ങ​ളാ​ണ് എ​ൽ​പി​ജി വി​ൽ​പ​ന കു​റ​യാ​ൻ പ്ര​ധാ​ന കാ​ര​ണം. ഇ​തേ​ത്തു​ട​ർ​ന്ന് മു​ൻ​പ് ഹോ​ട്ട​ലു​ക​ളി​ലും റസ്റ്ററന്‍റു​ക​ളി​ലും ഏ​ർ​പ്പെ​ടു​ത്തി​യി​രു​ന്ന ഉ​പ​ഭോ​ഗ നി​യ​ന്ത്ര​ണ​ങ്ങ​ൾ ഈ ​മാ​സം നീ​ക്കി​യ​തോ​ടെ, ജൂ​ൺ ആ​ദ്യ പ​കു​തി​യെ അ​പേ​ക്ഷി​ച്ച് വി​ൽ​പന​യി​ൽ 1.7 ശ​ത​മാ​ന​ത്തി​ന്റെ നേ​രി​യ പു​രോ​ഗ​തി ദൃ​ശ്യ​മാ​യി​ട്ടു​ണ്ട്.

Related posts

Leave a Comment