വൈ​ന്‍ പാ​ര്‍​ല​റി​ല്‍ മോ​ഷ​ണം; 21 ല​ക്ഷം രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ള്‍ കാ​ണാ​താ​യി

ചെ​റാ​യി: ന​വീ​ക​ര​ണ പ​ണി​ക​ള്‍ ന​ട​ന്നു വ​രു​ന്ന ചെ​റാ​യി ദേ​വ​സ്വം ന​ട​യി​ലെ ചെ​റാ​യി ടൂ​റി​സ്റ്റ് ഹോം ​എ​ന്ന വൈ​ന്‍ പാ​ര്‍​ല​റി​ല്‍ നി​ന്നും 21 ല​ക്ഷം രൂ​പ​യു​ടെ സാ​മ​ഗ്രി​ക​ള്‍ മോ​ഷ​ണം പോ​യ​താ​യി പ​രാ​തി.മോ​ട്ടോ​ര്‍ പ​മ്പ്, ഇ​ന്‍​വെ​ര്‍​ട്ട​ര്‍, ഇ​ന്‍​വെ​ര്‍​ട്ട​ര്‍ ബാ​റ്റ​റി​ക​ള്‍, കാ​ര്‍ വാ​ഷ് പ​മ്പ്, കോ​പ്പ​ര്‍ വ​യ​റു​ക​ള്‍, ബാ​ത്‌​റൂം ഫി​റ്റിം​ഗ്‌​സു​ക​ള്‍ എ​ന്നി​വ​യാ​ണ് മോ​ഷ​ണം പോ​യ​ത്.

സാ​ധ​ന​ങ്ങ​ള്‍ കാ​ണാ​താ​യ​തോ​ടെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​താ​യി അ​റി​യു​ന്ന​ത്. ജൂ​ണ്‍ ഒ​ന്നി​നും ജൂ​ലൈ ആ​റി​നും ഇ​ട​യി​ലു​ള്ള സ​മ​യ​ത്താ​ണ് മോ​ഷ​ണം ന​ട​ന്നി​ട്ടു​ള്ള​ത് എ​ന്നാ​ണ് മാ​നേ​ജ​ര്‍ പാ​ല​ക്കാ​ട് വ​ട​ക്കും​ഞ്ചേ​രി സ്വ​ദേ​ശി വി​ജ​യ​കു​മാ​ര്‍ മു​ന​മ്പം പോ​ലീ​സി​ല്‍ ന​ല്‍​കി​യ പ​രാ​തി​യി​ല്‍ പ​റ​യു​ന്ന​ത്.
പോ​ലീ​സ് കേ​സെ​ടു​ത്തു അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

Related posts

Leave a Comment