വെ​മ്പാ​യം ബാറിലെ സംഘർഷം; പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു

തി​രു​വ​ന​ന്ത​പു​രം: വെ​മ്പാ​യം ശ്രീ​വ​ത്സം ബാ​റി​ൽ ക​ഴി​ഞ്ഞ ദി​വ​സ​മു​ണ്ടാ​യ സം​ഘ​ർ​ഷ​ത്തി​ൽ ഗു​രു​ത​ര പൊ​ള്ള​ലേ​റ്റ് ചി​കി​ത്സ​യി​ലി​രു​ന്ന ഒ​രാ​ൾ മ​രി​ച്ചു. തേ​ക്ക​ട കാ​രം​കോ​ട് രാ​മ​ൻ​പ​റ​മ്പ് കു​ട്ട​ത​ട്ടി സ്വ​ദേ​ശി ന​വാ​സ് ആ​ണ് മ​രി​ച്ച​ത്.

പ്ര​തി അ​നീ​ഷി​നെ ന​വാ​സ് മ​ർ​ദി​ച്ചി​രു​ന്ന​താ​യാ​ണ് വി​വ​രം. ഗു​രു​ത​ര​മാ​യി പൊ​ള്ള​ലേ​റ്റ​തി​നെ തു​ട​ർ​ന്ന് തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ലാ​യി​രു​ന്നു ന​വാ​സ്. ഞാ​യ​റാ​ഴ്ച രാ​ത്രി 9.30ഓ​ടെ​യാ​യി​രു​ന്നു സം​ഭ​വം.


ബാറിൽ മ​ദ്യ​പി​ക്കു​ന്ന​തി​നി​ടെ അ​നീ​ഷി​നെ ന​വാ​സ് മു​ഖ​ത്ത​ടി​ച്ചു. ഇ​തി​ൽ പ്ര​കോ​പി​ത​നാ​യ അ​നീ​ഷ് പു​റ​ത്തു​പോ​യി പെ​ട്രോ​ൾ വാ​ങ്ങി​വ​ന്ന് തീ​കൊ​ളു​ത്തു​ക​യാ​യി​രു​ന്നു. പൊ​ള്ള​ലേ​റ്റ മ​റ്റു​ള​വ​രും തി​രു​വ​ന​ന്ത​പു​രം മെ​ഡി​ക്ക​ൽ കോ​ളജ് ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യി​ൽ തുടരുകയാണ്.

Related posts

Leave a Comment