നീ​റ്റു​ക​ക്ക​യെ​ത്തി​യി​ല്ല; കു​ട്ട​നാ​ട്ടി​ലെ ര​ണ്ടാം കൃ​ഷി​യി​ല്‍ വി​ള​വി​ടി​യും

ആ​ല​പ്പു​ഴ: വി​ത്തു കി​ട്ടാ​തെ ഒ​രു​മാ​സം വി​ത താ​മ​സി​ച്ച കു​ട്ട​നാ​ട​ന്‍ പാ​ട​ങ്ങ​ളി​ല്‍ വി​ത പ​കു​തി​യാ​യി​ട്ടും നി​ല​മൊ​രു​ക്കാ​നു​ള്ള നീ​റ്റു​ക​ക്ക എ​ത്തി​യി​ല്ല. നീ​റ്റു​ക​ക്ക ചേ​ര്‍​ക്കാ​തെ പു​ളി​യു​ള്ള നി​ല​ത്ത് വി​ത​ച്ചാ​ല്‍ നെ​ൽ​വി​ത്ത്‌ കി​ളി​ർ​ക്കാ​തെ ഉ​രു​കി​പ്പോ​കു​മെ​ന്നും കി​ളി​ർ​ക്കു​ന്ന ഞാ​റു​ക​ള്‍​ക്ക് വ​ളം വ​ലി​ച്ചെ​ടു​ക്കാ​നു​ള്ള ശേ​ഷി കു​റ​യു​മെ​ന്നും അ​തി​നാ​ല്‍ ത​ന്നെ വി​ള​വു കു​റ​യു​മെ​ന്നും ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

മ​ഴ​യ​ത്തു ന​ട​ക്കു​ന്ന ര​ണ്ടാം കൃ​ഷി​യി​ല്‍ മ​ണ്ണി​ല്‍ പു​ളി​പ്പ് കൂ​ടു​ത​ലാ​യി​രി​ക്കും. ഇ​തി​നെ നി​യ​ന്ത്രി​ച്ച് മ​ണ്ണി​ന്‍റെ പി​എ​ച്ച് കൃ​ത്യ​മാ​ക്കു​ന്ന ജോ​ലി​യാ​ണ് നീ​റ്റു​ക​ക്ക ചെ​യ്യു​ന്ന​ത്.

നി​ല​മു​ഴു​മ്പോ​ള്‍​ത​ന്നെ ഇ​തു ചേ​ര്‍​ക്കേ​ണ്ട​താ​ണ്. എ​ന്നാ​ല്‍ വി​ത​ച്ച​തി​നു ശേ​ഷ​മെ​ത്തി​യാ​ലും വി​ത​റാ​റു​ണ്ട്. എ​ന്നാ​ല്‍ ക​തി​രു​ക​ള്‍ പൊ​ങ്ങി​യാ​ല്‍ പി​ന്നെ നീ​റ്റു​ക​ക്ക ചേ​ര്‍​ക്ക​ല്‍ ദു​ഷ്‌​ക​ര​മാ​കും.

കാ​ര്‍​ഷി​ക സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ നി​ര്‍​ദേ​ശ​പ്ര​കാ​രം ഒ​രേ​ക്ക​റി​ന് 250 കി​ലോ നീ​റ്റു​ക​ക്ക​യാ​ണ് വേ​ണ്ട​ത്. എ​ന്നാ​ല്‍, 25 ശ​ത​മാ​നം സ​ര്‍​ക്കാ​ര്‍ സ​ബ്‌​സി​ഡി​യോ​ടെ 100 കി​ലോ ക​ക്ക​യാ​ണ് ക​ര്‍​ഷ​ക​ര്‍​ക്ക് ല​ഭി​ക്കു​ന്ന​ത്.

ഇ​ത്ത​വ​ണ ക​ര്‍​ഷ​ക​ര്‍​ക്ക് ക​ക്ക ന​ല്‍​കാ​നു​ള്ള സ​ര്‍​ക്കാ​ര്‍ ഉ​ത്ത​ര​വ് ല​ഭി​ച്ചി​ട്ടി​ല്ലെ​ന്നും എ​ല്ലാ വ​ര്‍​ഷ​വും ഇ​തു​മൂ​ല​മാ​ണ് ക​ക്കാ​വി​ത​ര​ണം ത​ട​സ​പ്പെ​ടു​ന്ന​തെ​ന്നു​മാ​ണ് കൃ​ഷി​വ​കു​പ്പ് അ​ധി​കൃ​ത​ര്‍ പ​റ​യു​ന്ന​ത്.​കൃ​ഷി​മ​ന്ത്രി നേ​രി​ട്ടി​ട​പെ​ട്ടാ​ലേ എ​ന്തെ​ങ്കി​ലും തീ​രു​മാ​ന​മു​ണ്ടാ​കൂ എ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ർ പ​റ​യു​ന്നു.

ഉ​ദ്യോ​ഗ​സ്ഥ​ര്‍ മു​ന്‍​കൈ​യെ​ടു​ത്ത​തി​നാ​ല്‍ പ​ല​സ്ഥ​ല​ങ്ങ​ളി​ലും ല​ഭി​ച്ച​ത് 11.5 കി​ലോ ക​ക്ക​യാ​ണ്. 9300 ഹെ​ക്‌​ട​ര്‍ സ്ഥ​ല​ത്താ​ണ് കു​ട്ട​നാ​ട്ടി​ല്‍ ര​ണ്ടാം കൃ​ഷി ന​ട​ക്കു​ന്ന​ത്. 150 ല​ധി​കം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലെ ക​ര്‍​ഷ​ക​രാ​ണ് ക​ക്ക​ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ പ്ര​തി​സ​ന്ധി​യി​ലാ​യി​രി​ക്കു​ന്ന​ത്.

ജൂ​ണ്‍ 20 നു ​തു​ട​ങ്ങേ​ണ്ട വി​ത വി​ത്ത് ല​ഭി​ക്കാ​ത്ത​തി​നാ​ല്‍ ഇ​ത്ത​വ​ണ ഒ​രു മാ​സം വൈ​കി​യാ​ണ് തു​ട​ങ്ങി​യ​ത്. ജൂ​ണ്‍ 15 കൊ​ടു​ത്തു തീ​ര്‍​ക്കേ​ണ്ട വി​ത്ത് ജൂ​ണ്‍ 29 നാ​ണ് ഇ​ത്ത​വ​ണ കൊ​ടു​ത്തു തീ​ര്‍​ത്ത​ത്.

എ​ന്നാ​ല്‍, തോ​ട്ട​പ്പ​ള്ളി സ്പി​ല്‍​വേ ത​ക​ര്‍​ന്ന് അ​തു​വ​ഴി അ​ടു​ത്ത​താ​യി ന​ട​ക്കു​ന്ന പു​ഞ്ച​ക്കൃ​ഷി​യി​ല്‍ ഉ​പ്പു​ജ​ലം എ​ത്തു​മെ​ന്ന ഭീ​തി​യു​ള്ള​തി​നാ​ല്‍ ചി​ല പാ​ട​ശേ​ഖ​ര​ങ്ങ​ള്‍ പു​ഞ്ച​കൃ​ഷി ഉ​പേ​ക്ഷി​ക്കു​ക​യാ​ണ്. അ​തി​നാ​ലി​വ​ര്‍ ര​ണ്ടാം​കൃ​ഷി​യു​ടെ വി​ത താ​മ​സി​ച്ചാ​ണ് ന​ട​ത്തു​ന്ന​തും. അ​ല്‍​പം താ​മ​സി​ച്ചെ​ങ്കി​ലും ക​ക്ക ല​ഭി​ച്ചാ​ല്‍ ഇ​ത്ത​രം ക​ര്‍​ഷ​ക​ര്‍​ക്കെ​ങ്കി​ലും അ​ത് പ്ര​യോ​ജ​ന​പ്പെ​ടും.

  • ടോം ​ജോ​ര്‍​ജ്

Related posts

Leave a Comment