ക​റി​ക്ക് രു​ചി​യി​ല്ല; ജീ​വ​ന​ക്കാ​ര​നെ കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഹോ​ട്ട​ലു​ട​മ; മീ​ൻ​വി​ലാ​സ​ത്തി​ൽ നി​ന്ന് മു​ങ്ങി​യ ഉ​ട​മ​യ്ക്കാ​യി വ​ല​വി​രി​ച്ച് പോ​ലീ​സ്

കൊ​ച്ചി: ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ജീ​വ​ന​ക്കാ​ര​നെ ക​ത്തി​കൊ​ണ്ട് കു​ത്തി​പ്പ​രി​ക്കേ​ല്‍​പ്പി​ച്ച് ഹോ​ട്ട​ലു​ട​മ. അ​ങ്ക​മാ​ലി മീ​ന്‍​വി​ലാ​സം ഹോ​ട്ട​ലി​ലാ​ണ് സം​ഭ​വം. കൊ​ല്ലം സ്വ​ദേ​ശി​യാ​യ ജീ​വ​ന​ക്കാ​ര​ന് പ​രി​ക്കേ​റ്റു. ഹോ​ട്ട​ലി​ന്‍റെ ഉ​ട​മ​ക​ളി​ല്‍ ഒ​രാ​ളാ​യ മ​ല​പ്പു​റം സ്വ​ദേ​ശി മു​ഹ​മ്മ​ദ് ഉ​വൈ​സ് ആ​ണ് ജീ​വ​ന​ക്കാ​ര​നെ ആ​ക്ര​മി​ച്ച​ത്.

ക​ഴി​ഞ്ഞ ദി​വ​സം രാ​ത്രി പ​ത്തോ​ടെ ഉ​ട​മ​യ്ക്ക് ഭ​ക്ഷ​ണം ഉ​ണ്ടാ​ക്കി കൊ​ണ്ടു​വ​രാ​ന്‍ ജീ​വ​ന​ക്കാ​ര​നോ​ട് ആ​വ​ശ്യ​പ്പെ​ടു​ക​യും ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് ആ​രോ​പി​ച്ച് ആ​ക്ര​മി​ക്കു​ക​യു​മാ​യി​രു​ന്നു. ക​റി​ക്ക് രു​ചി​യി​ല്ലെ​ന്ന് പ​റ​ഞ്ഞ​തോ​ടെ അ​ടു​ക്ക​ള​യി​ലേ​ക്ക് മ​ട​ങ്ങി​യ ജീ​വ​ന​ക്കാ​ര​നെ പി​ന്നാ​ലെ ചെ​ന്ന് നി​ല​ത്തേ​ക്ക് വ​ലി​ച്ചി​ട്ട് ത​വി കൊ​ണ്ടും ക​ത്തി കൊ​ണ്ടും ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ജീ​വ​ന​ക്കാ​ര​നും ഉ​ട​മ​യും ത​മ്മി​ല്‍ നേ​ര​ത്തെ ത​ന്നെ മ​റ്റു പ​ല പ്ര​ശ്‌​ന​ങ്ങ​ളും ഉ​ണ്ടാ​യി​രു​ന്നു​വെ​ന്നാ​ണ് വി​വ​രം. ജീ​വ​ന​ക്കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ പോ​ലീ​സ് കേ​സ് എ​ടു​ത്തു. ഹോ​ട്ട​ലു​ട​മ​യ്ക്കാ​യി തെ​ര​ച്ചി​ല്‍ ന​ട​ക്കു​ക​യാ​ണ്.

Related posts

Leave a Comment