നി​യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ങ്കി​ലും അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല; ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ കൂ​ടു​ത​ല്‍ സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ള്‍ മ​ല​പ്പു​റ​ത്ത്

കൊ​ച്ചി: സം​സ്ഥാ​ന​ത്ത് സ്ത്രീ​സു​ര​ക്ഷാ നി​യ​മ​ങ്ങ​ള്‍ ശ​ക്ത​മാ​ണെ​ങ്കി​ലും സ്ത്രീ​ക​ള്‍​ക്ക് നേ​രെ​യു​ള​ള അ​തി​ക്ര​മ​ങ്ങ​ള്‍​ക്ക് അ​റു​തി​യി​ല്ല. ക​ഴി​ഞ്ഞ 10 വ​ര്‍​ഷ​ത്തി​നി​ടെ സ്ത്രീ​ക​ള്‍​ക്കെ​തി​രാ​യ അ​തി​ക്ര​മ​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ല്‍ കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത് മ​ല​പ്പു​റം ജി​ല്ല​യി​ല്‍.

സം​സ്ഥാ​ന ക്രൈം ​റി​ക്കാ​ര്‍​ഡ്‌​സ് ബ്യൂ​റോ​യു​ടെ 2016 മേ​യ് ഒ​ന്നു മു​ത​ല്‍ 2026 ഏ​പ്രി​ല്‍ 30 വ​രെ​യു​ള്ള ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​വി​ടെ 17,825 സ്ത്രീ​പീ​ഡ​ന​ക്കേ​സു​ക​ളാ​ണ് ര​ജി​സ്റ്റ​ര്‍ ചെ​യ​ത​ത്. 20 പോ​ലീ​സ് ജി​ല്ല​ക​ളി​ല്‍ നി​ന്നു​ള്ള ക​ണ​ക്കു​ക​ള്‍ അ​നു​സ​രി​ച്ച് 13,929 കേ​സു​ക​ളു​മാ​യി തി​രു​വ​ന​ന്ത​പു​രം റൂ​റ​ല്‍ ര​ണ്ടാം സ്ഥാ​ന​ത്തും 10,555 കേ​സു​ക​ളു​മാ​യി ആ​ല​പ്പു​ഴ മൂ​ന്നാം സ്ഥാ​ന​ത്തു​മു​ണ്ട്.

ഇ​ക്കാ​ല​യ​ള​വി​ല്‍ കൂ​ടു​ത​ല്‍ പേ​ര്‍ ശി​ക്ഷി​ക്ക​പ്പെ​ട്ട​ത് മ​ല​പ്പു​റം ജി​ല്ല​യി​ലാ​ണ് – 1,421 പേ​ര്‍. കോ​ഴി​ക്കോ​ട് സി​റ്റി​യി​ല്‍ 1,353 പേ​രും ക​ണ്ണൂ​ര്‍ റൂ​റ​ലി​ല്‍ 607 പേ​രും ശി​ക്ഷി​ക്ക​പ്പെ​ട്ടു. വി​വി​ധ ആ​ക്ര​മ​ണ​ങ്ങ​ളി​ല്‍ കൂ​ടു​ത​ല്‍ സ്ത്രീ​ക​ള്‍ കൊ​ല്ല​പ്പെ​ട്ട​ത് തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ലാ​ണ്- 93 പേ​ര്‍. ര​ണ്ടും മൂ​ന്നും സ്ഥാ​ന​ത്ത് നി​ല്‍​ക്കു​ന്ന എ​റ​ണാ​കു​ളം റൂ​റ​ലി​ലും കൊ​ല്ലം റൂ​റ​ലി​ലും യ​ഥാ​ക്ര​മം 82 ഉം, 69 ​ഉം സ്ത്രീ​ക​ള്‍ കൊ​ല്ല​പ്പെ​ട്ടു. തി​രു​വ​ന​ന്ത​പു​രം റൂ​റ​ലി​ല്‍ 9,561 സ്ത്രീ​ക​ളാ​ണ് അ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യ​ത്. മ​ല​പ്പു​റ​ത്ത് 2,650 പേ​രും എ​റ​ണാ​കു​ളം സി​റ്റി​യി​ല്‍ 2,405 സ്ത്രീ​ക​ളും ഇ​ക്കാ​ല​യ​ള​വി​ല്‍ ആ​ക്ര​മ​ണ​ത്തി​ന് ഇ​ര​യാ​യി.

ഗാ​ര്‍​ഹി​ക പീ​ഡ​നം, ലൈം​ഗി​കാ​തി​ക്ര​മം, വി​വാ​ഹ​വാ​ഗ്ദാ​നം ന​ല്‍​കി പീ​ഡി​പ്പി​ക്ക​ല്‍, പി​ന്തു​ട​ര​ല്‍ (സ്‌​റ്റോ​ക്കിം​ഗ്), ശ​ല്യ​പ്പെ​ടു​ത്ത​ല്‍, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ല്‍, ഓ​ണ്‍​ലൈ​ന്‍ പീ​ഡ​നം, അ​പ​കീ​ര്‍​ത്തി​ക​ര​മാ​യ ദൃ​ശ്യ​ങ്ങ​ള്‍ പ്ര​ച​രി​പ്പി​ക്ക​ല്‍, സ്ത്രീ​ക​ളു​ടെ സ്വ​കാ​ര്യ​ത ലം​ഘി​ക്ക​ല്‍ തു​ട​ങ്ങി​യ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളി​ലാ​യാ​ണ് കേ​സു​ക​ള്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്തി​രി​ക്കു​ന്ന​ത്. കു​ടും​ബ​ത്തി​ന​ക​ത്തും പൊ​തു​സ്ഥ​ല​ങ്ങ​ളി​ലും തൊ​ഴി​ലി​ട​ങ്ങ​ളി​ലും വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലും സ്ത്രീ​ക​ള്‍ നേ​രി​ടു​ന്ന അ​തി​ക്ര​മ​ങ്ങ​ള്‍ സം​ബ​ന്ധി​ച്ച പ​രാ​തി​ക​ള്‍ തു​ട​ര്‍​ച്ച​യാ​യി ഉ​യ​രു​ന്ന സാ​ഹ​ച​ര്യ​മാ​ണ് നി​ല​വി​ലു​ള്ള​ത്.

  • സീ​മ മോ​ഹ​ന്‍​ലാ​ല്‍

Related posts

Leave a Comment