താ​ന്‍ ഉ​ള്ളി​ട​ത്തോ​ളം കു​റ്റാ​രോ​പി​ത​ര്‍ “അ​മ്മ’​യു​ടെ ത​ല​പ്പ​ത്തു വ​രി​ല്ല; ​അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി​യി​ല്ലെ​ന്ന് ശ്വേത മേ​നോ​ന്‍

കൊ​ച്ചി: ത​ന്‍റെ യു​ദ്ധം ഹേ​മാ ക​മ്മ​റ്റി​യി​ലെ കു​റ്റാ​രോ​പി​ത​ര്‍​ക്കെ​തി​രെ​യെ​ന്ന് താ​ര​സം​ഘ​ട​ന ‘അ​മ്മ’​യു​ടെ പ്ര​സി​ഡ​ന്‍റ് ശ്വേ​ത മേ​നോ​ന്‍. താ​ന്‍ ഉ​ള്ളി​ട​ത്തോ​ളം ഹേ​മാ ക​മ്മി​റ്റി റി​പ്പോ​ര്‍​ട്ടി​ല്‍ ഗു​രു​ത​ര ആ​രോ​പ​ണം നേ​രി​ടു​ന്ന​വ​ര്‍ അ​മ്മ ത​ല​പ്പ​ത്തു വ​രി​ല്ല. അ​തി​നാ​യി ഏ​ത​റ്റം വ​രെ പോ​കാ​നും മ​ടി​യി​ല്ലെ​ന്ന് ശ്വേ​ത വ്യ​ക്ത​മാ​ക്കി. സ​മൂ​ഹ​മാ​ധ്യ​മ​ങ്ങ​ളി​ലൂ​ടെ​യാ​ണ് പ്ര​തി​ക​ര​ണം.

കു​റ്റാ​രോ​പി​ത​ര്‍ സം​ഘ​ട​ന​യി​ലെ ചി​ല​രെ മു​ന്‍ നി​ര്‍​ത്തി ത​ന്നെ തു​ട​ര്‍​ച്ച​യാ​യി അ​പ​മാ​നി​ക്കു​ന്നു. ക​ഴി​ഞ്ഞ 12 വ​ര്‍​ഷ​മാ​യി രാ​ജ്യം ഭ​രി​ക്കു​ന്ന ദേ​ശീ​യ പാ​ര്‍​ട്ടി​ക്ക് സ്ഥാ​നാ​ര്‍​ഥി​ക​ളെ കി​ട്ടാ​ന്‍ ത​നി​ക്ക് കോ​ടി​ക​ള്‍ ത​ന്നു എ​ന്ന ആ​രോ​പ​ണ​ത്തി​ന് പി​ന്നി​ലു​ള്ള ലോ​ജി​ക് എ​ന്താ​ണെ​ന്നും ശ്വേ​ത ചോ​ദി​ച്ചു.

അ​മ്മ​യി​ല്‍ രാ​ഷ്ട്രീ​യ​വും മ​ത​വും വ​ര്‍​ഗീ​യ​ത​യും കൊ​ണ്ടു​വ​ന്ന് സം​ഘ​ട​ന​യെ വി​ഭ​ജി​ക്കാ​ന്‍ ശ്ര​മി​ക്ക​രു​ത് എ​ന്നാ​ണ് ത​നി​ക്കെ​തി​രെ തു​ട​ര്‍​ച്ച​യാ​യി അ​പ​വാ​ദ​പ്ര​ച​ര​ണം ന​ട​ത്തു​ന്ന​വ​രോ​ടു​ള്ള അ​ഭ്യ​ര്‍​ഥ​ന. ഇ​തു​വ​രെ ഇ​തൊ​ക്കെ പ​റ​യാ​തി​രു​ന്ന​ത് അ​ടി​സ്ഥാ​ന​ര​ഹി​ത​മാ​യ ആ​രോ​പ​ണ​ങ്ങ​ള്‍​ക്ക് മ​റു​പ​ടി പ​റ​യേ​ണ്ട ആ​വ​ശ്യ​മി​ല്ലെ​ന്ന് ക​രു​തി​യ​തു കൊ​ണ്ടാ​ണ്.

ഈ ​ബ​ഹ​ള​ങ്ങ​ള്‍​ക്കി​ട​യി​ല്‍ താ​ന്‍ ഉ​യ​ര്‍​ത്തി​യ യ​ഥാ​ര്‍​ഥ വി​ഷ​യ​ങ്ങ​ള്‍ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടാ​തെ പോ​കു​ക​യാ​ണ്. പി​ഷാ​ര​ടി ഉ​ള്‍​പ്പെ​ടെ അം​ഗീ​ക​രി​ക്കു​ന്ന ”അ​ഴി​മ​തി ആ​രോ​പ​ണ​ങ്ങ​ള്‍” ഇ​വി​ടെ ച​ര്‍​ച്ച ചെ​യ്യ​പ്പെ​ടു​ന്നി​ല്ല എ​ന്ന് ശ്വേ​ത പ​ങ്കു​വ​ച്ച ഫെ​യ്‌​സ്ബു​ക്കി​ല്‍ കു​റി​പ്പി​ല്‍ വ്യ​ക്ത​മാ​ക്കി.

അ​തേ​സ​മ​യം, തെ​ര​ഞ്ഞെ​ടു​പ്പി​ല്‍ സ്ഥാ​നാ​ര്‍​ഥി​ക​ളെ ന​ല്‍​കാ​മെ​ന്ന് പ​റ​ഞ്ഞ് ശ്വേ​ത ബി​ജെ​പി​യി​ല്‍ നി​ന്ന് ര​ണ്ടു കോ​ടി രൂ​പ വാ​ങ്ങി​യെ​ന്ന് വാ​ര്‍​ത്താ​സ​മ്മേ​ള​ന​ത്തി​ല്‍ മാ​ല പാ​ര്‍​വ​തി ആ​രോ​പി​ച്ചി​രു​ന്നു. ഈ ​വി​ഷ​യം സം​ഘ​ട​ന​യു​ടെ ജ​ന​റ​ല്‍ ബോ​ഡി യോ​ഗ​ത്തി​ല്‍ ഉ​ന്ന​യി​ച്ച​പ്പോ​ള്‍ ശ്വേ​ത ഉ​ള്‍​പ്പ​ടെ​യു​ള്ള​വ​ര്‍ ഇ​റ​ങ്ങി​പ്പോ​യെ​ന്നും മാ​ല പാ​ര്‍​വ​തി മാ​ധ്യ​മ​ങ്ങ​ളോ​ട് വെ​ളി​പ്പെ​ടു​ത്തി​യി​രു​ന്നു.

Related posts

Leave a Comment