ത​ല​നാ​രി​ഴ​യ്ക്ക് ര​ക്ഷ​പ്പെ​ട​ൽ! മ​ഴ​യ​ത്ത് മ​ല​യോ​ര റോ​ഡി​ൽ ബൈ​ക്കി​ന്‍റെ നി​യ​ന്ത്ര​ണം വി​ട്ട് വ​ൻ അ​പ​ക​ടം; ഞെ​ട്ടി​ക്കു​ന്ന വീ​ഡി​യോ പു​റ​ത്ത്

മ​ഴ​ക്കാ​ല​ത്തെ ഇ​രു​ച​ക്ര​വാ​ഹ​ന യാ​ത്ര​ക​ൾ എ​ത്ര​ത്തോ​ളം അ​പ​ക​ട​ക​ര​മാ​ണെ​ന്ന് വ്യ​ക്ത​മാ​ക്കു​ന്ന ഒ​രു വീ​ഡി​യോ​യാ​ണ് സ​മൂ​ഹ മാ​ധ്യ​മ​ങ്ങ​ളി​ൽ വൈ​റ​ലാ​കു​ന്ന​ത്. പ​ശ്ചി​മ ബം​ഗാ​ളി​ലെ പ്ര​ശ​സ്ത​മാ​യ കു​ർ​സി​യോ​ങ് വ്യൂ ​പോ​യി​ന്‍റി​ന് സ​മീ​പം ന​ട​ന്ന ഞെ​ട്ടി​ക്കു​ന്ന അ​പ​ക​ട​ത്തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്ന​ത്.

മ​ഴ​യ​ത്ത് ഈ​റ​ന​ണി​ഞ്ഞ റോ​ഡി​ലൂ​ടെ ഉ​യ​ർ​ന്ന വേ​ഗ​ത​യി​ൽ വ​ന്ന ബൈ​ക്ക് പെ​ട്ടെ​ന്ന് നി​യ​ന്ത്ര​ണം വി​ട്ട് റോ​ഡ​രി​കി​ലെ പാ​റ​ക്ക​ല്ലി​ലും അ​തി​ര​ട​യാ​ള​ക്ക​ല്ലി​ലും ശ​ക്ത​മാ​യി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. ആ​ഘാ​ത​ത്തി​ൽ റൈ​ഡ​ർ റോ​ഡി​ലേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യും ചെ​രി​പ്പു​ക​ൾ കാ​റ്റി​ൽ പ​റ​ന്നു​പോ​വു​ക​യും ചെ​യ്തു. ബൈ​ക്ക് റോ​ഡ​രി​കി​ലെ താ​ഴ്ച​യി​ലേ​ക്ക് മ​റി​യു​ക​യും ചെ​യ്തു.

ഇ​ത്ര​യും വ​ലി​യ അ​പ​ക​ട​മാ​യി​രു​ന്നി​ട്ടും അ​തി​ർ​ത്തി​ക്ക​ല്ലി​ൽ ത​ട്ടി റോ​ഡി​ലേ​ക്ക് ത​ന്നെ വീ​ണ​തി​നാ​ൽ താ​ഴ്ച​യു​ള്ള മ​ല​യി​ടു​ക്കി​ലേ​ക്ക് വീ​ഴാ​തെ റൈ​ഡ​ർ അ​തി അ​ത്ഭു​ത​ക​ര​മാ​യി ര​ക്ഷ​പ്പെ​ടു​ക​യാ​യി​രു​ന്നു. ഡി​ജി​റ്റ​ൽ ക്രി​യേ​റ്റ​റാ​യ ബ​പ്പി ബ​ർ​മ​ൻ ഇ​ൻ​സ്റ്റാ​ഗ്രാ​മി​ൽ പ​ങ്കു​വെ​ച്ച ഈ ​വീ​ഡി​യോ ഇ​തി​നോ​ട​കം അ​ഞ്ച് ല​ക്ഷ​ത്തി​ല​ധി​കം ആ​ളു​ക​ളാ​ണ് ക​ണ്ട​ത്.

മ​ഴ​ക്കാ​ല​ത്ത് പ്ര​ത്യേ​കി​ച്ച് വ​ള​വു​ക​ളും താ​ഴ്ച​ക​ളു​മു​ള്ള മ​ല​യോ​ര പാ​ത​ക​ളി​ൽ വേ​ഗ​ത കു​റ​ച്ച് ശ്ര​ദ്ധ​യോ​ടെ വ​ണ്ടി ഓ​ടി​ക്ക​ണ​മെ​ന്ന് നി​ര​വ​ധി ആ​ളു​ക​ൾ ക​മ​ന്‍റു​ക​ളി​ൽ ഓ​ർ​മി​പ്പി​ച്ചു.

 

 

Related posts

Leave a Comment