മ​ദ്യ​ഷോ​പ്പി​ൽ പു​ലി​യു​ടെ വി​ള​യാ​ട്ടം, സെ​യി​ൽ​സ്മാ​ന് നേ​രെ ആ​ക്ര​മ​ണം; ഭീ​തി​യു​ണ​ർ​ത്തു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ

ജ​ന​വാ​സ​മേ​ഖ​ല​യി​ലി​റ​ങ്ങി​യ പു​ള്ളി​പ്പു​ലി മ​ദ്യ​ഷോ​പ്പി​ൽ ക​യ​റി സെ​യി​ൽ​സ്മാ​നെ ആ​ക്ര​മി​ച്ചു. രാ​ജ​സ്ഥാ​നി​ലെ ടോ​ങ്ക് ന​ഗ​ര​ത്തി​ൽ തി​ങ്ക​ളാ​ഴ്ച രാ​വി​ലെ​യാ​ണ് ഭീ​തി​യു​ണ​ർ​ത്തി​യ സം​ഭ​വം ഉ​ണ്ടാ​യ​ത്. തി​ര​ക്കേ​റി​യ മാ​ർ​ക്ക​റ്റി​ലൂ​ടെ 400 മീ​റ്റ​റോ​ളം ഓ​ടി​യ പു​ള്ളി​പ്പു​ലി മൂ​ന്നു​പേ​രെ പ​രി​ക്കേ​ൽ​പ്പി​ച്ചു. അ​ഞ്ചു മ​ണി​ക്കൂ​ർ നീ​ണ്ട പ​രി​ശ്ര​മ​ത്തി​നൊ​ടു​വി​ൽ വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ർ പു​ലി​യെ മ​യ​ക്കു​വെ​ടി​വെ​ച്ച് പി​ടി​കൂ​ടി.

സ​മീ​പ​ത്തെ കാ​ട്ടി​ൽ നി​ന്ന് വ​ഴി​തെ​റ്റി​യെ​ത്തി​യ മു​തി​ർ​ന്ന ആ​ൺ​പു​ലി​യെ ആ​ദ്യം ന​ഗ​ര​ത്തി​ന്‍റെ പ്രാ​ന്ത​പ്ര​ദേ​ശ​ത്തു​ള്ള പൊ​ന്ത​ക്കാ​ടു​ക​ളി​ലാ​ണ് ക​ണ്ട​ത്. വി​വ​രം അ​റി​ഞ്ഞ് പ​രി​ശോ​ധി​ക്കാ​നെ​ത്തി​യ രാ​കേ​ഷ് മാ​ലി എ​ന്ന ഫോ​റ​സ്റ്റ് വോ​ള​ന്‍റി​യ​റെ പു​ലി ആ​ക്ര​മി​ക്കു​ക​യും കാ​ലി​ന് പ​രി​ക്കേ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു. തു​ട​ർ​ന്ന് ജ​ന​ങ്ങ​ൾ​ക്കി​ട​യി​ലൂ​ടെ ഓ​ടി​യ പു​ലി സ​മീ​പ​ത്തെ മ​ദ്യ​ഷോ​പ്പി​ലേ​ക്ക് ഇ​ര​ച്ചു​ക​യ​റി.

ക​ട​യി​ലു​ണ്ടാ​യി​രു​ന്ന സെ​യി​ൽ​സ്മാ​നെ പു​ലി പെ​ട്ടെ​ന്ന് ആ​ക്ര​മി​ക്കു​ക​യാ​യി​രു​ന്നു. സെ​യി​ൽ​സ്മാ​ൻ പു​ലി​യു​മാ​യി ജീ​വ​നു​വേ​ണ്ടി മ​ല്ലി​ടു​ന്ന​തി​ന്‍റെ​യും, ഒ​ടു​വി​ൽ ര​ക്ഷ​പ്പെ​ട്ട് പു​റ​ത്തേ​ക്ക് ഓ​ടു​ന്ന​തി​ന്റെ​യും ഭീ​തി​ദ​മാ​യ ദൃ​ശ്യ​ങ്ങ​ൾ സി​സി​ടി​വി ക്യാ​മ​റ​യി​ൽ പ​തി​ഞ്ഞി​ട്ടു​ണ്ട്. സെ​യി​ൽ​സ്മാ​ൻ ഓ​ടി ര​ക്ഷ​പ്പെ​ട്ട​തോ​ടെ പു​ലി ക​ട​യി​ലെ മേ​ശ​യ്ക്ക​ടി​യി​ൽ അ​ഭ​യം പ്രാ​പി​ച്ചു. പി​ന്നീ​ട് വ​നം​വ​കു​പ്പ് സം​ഘ​മെ​ത്തി മ​യ​ക്കു​വെ​ടി വെ​ച്ചാ​ണ് സ്ഥി​തി​ഗ​തി​ക​ൾ ശാ​ന്ത​മാ​ക്കി​യ​ത്.

Related posts

Leave a Comment