പ്ര​തി​മാ​സം 4 ല​ക്ഷം രൂ​പ വ​രു​മാ​നം; എ​ന്നി​ട്ടും ഇ​ന്ത്യ വി​ടാ​ൻ ഒ​രു​ങ്ങി 26കാ​ര​ൻ! കാ​ര​ണ​മി​താ​ണ്…

പ്ര​തി​മാ​സം 4 ല​ക്ഷ​ത്തോ​ളം രൂ​പ സ​മ്പാ​ദി​ച്ചി​ട്ടും ഇ​ന്ത്യ വി​ട്ട് ഓ​സ്ട്രേ​ലി​യ​യി​ലേ​ക്ക് കു​ടി​യേ​റാ​ൻ ഒ​രു​ങ്ങു​ന്ന​താ​യി വ്യ​ക്ത​മാ​ക്കി​യി​രി​ക്കു​ക​യാ​ണ് 26കാ​ര​നാ​യ ഐ​ടി ജീ​വ​ന​ക്കാ​ര​ൻ. ഡാ​നി​യേ​ൽ എ​ന്ന് പേ​രു​ള്ള യു​വാ​വാ​ണ് ത​ന്‍റെ ഈ ​തീ​രു​മാ​ന​ത്തെ​കു​റി​ച്ച് ഒ​രു ഷോ​യി​ൽ തു​റ​ന്നു പ​റ​യു​ന്ന​ത്.

വി​ദേ​ശ ക​മ്പ​നി​ക്ക് വേ​ണ്ടി ഇ​ന്ത്യ​യി​ലി​രു​ന്ന് ജോ​ലി ചെ​യ്യു​ന്ന ത​നി​ക്ക് പ്ര​തി​മാ​സം 3,700 യൂ​റോ​യാ​ണ് (ഏ​ക​ദേ​ശം 4 ല​ക്ഷം രൂ​പ) ശ​മ്പ​ള​മാ​യി ല​ഭി​ക്കു​ന്ന​ത്. എ​ന്നാ​ൽ ഇ​തി​ൽ 1.20 ല​ക്ഷം രൂ​പ മാ​ത്ര​മാ​ണ് പ്ര​തി​മാ​സ ചെ​ല​വു​ക​ൾ​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ന്ന​ത്. ബാ​ക്കി തു​ക വി​ദേ​ശ​ത്തേ​ക്ക് കു​ടി​യേ​റു​ന്ന​തി​നാ​യു​ള്ള കാ​ര്യ​ങ്ങ​ൾ​ക്കാ​യി ക​രു​തി​വെ​ക്കു​ക​യാ​ണ്. ഈ ​വ​ർ​ഷം അ​വ​സാ​ന​ത്തോ​ടെ ഓ​സ്ട്രേ​ലി​യ​ൻ പെ​ർ​മ​ന​ന്‍റ് റെ​സി​ഡ​ൻ​സി​ക്ക് അ​പേ​ക്ഷി​ക്കാ​നാ​ണ് യു​വാ​വി​ന്‍റെ തീ​രു​മാ​നം.

“എ​ന്‍റെ ക​യ്യി​ൽ ആ​വ​ശ്യ​ത്തി​ന് പ​ണ​മു​ണ്ട്, എ​ന്നാ​ൽ ഇ​തു​കൊ​ണ്ട് എ​ന്ത് ചെ​യ്യ​ണ​മെ​ന്ന് അ​റി​യി​ല്ല. രാ​ജ്യം പോ​കു​ന്ന പോ​ക്ക് ക​ണ്ടി​ട്ട് എ​നി​ക്ക് ഇ​വി​ടെ യാ​തൊ​രു പ്ര​തീ​ക്ഷ​യും തോ​ന്നു​ന്നി​ല്ല. ഭാ​വി​യി​ൽ ഉ​ണ്ടാ​കു​ന്ന കു​ട്ടി​ക​ൾ​ക്ക് ന​ല്ലൊ​രു ജീ​വി​ത​നി​ല​വാ​രം ഉ​റ​പ്പാ​ക്കാ​നാ​ണ് ഞാ​ൻ രാ​ജ്യം വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​തെ​ന്ന് ഡാ​നി​യേ​ൽ വ്യ​ക്ത​മാ​ക്കു​ന്നു.

അ​ടു​ത്ത 7 മാ​സ​ത്തി​നു​ള്ളി​ൽ പിആ​ർ അ​പേ​ക്ഷ​യ്ക്കു​ള്ള തു​ക ക​ണ്ടെ​ത്താ​നാ​യി പ്ര​തി​മാ​സം 1.5 ല​ക്ഷം രൂ​പ​യു​ടെ റെ​ക്ക​റിം​ഗ് ഡെ​പ്പോ​സി​റ്റ് ആ​രം​ഭി​ക്കാ​ൻ യു​വാ​വി​ന് ഉ​പ​ദേ​ശം ല​ഭി​ക്കു​ന്നു. നി​ല​വി​ൽ ഇ​ന്ത്യ​ൻ യു​വാ​ക്ക​ൾ അ​നു​ഭ​വി​ക്കു​ന്ന പ്ര​തി​സ​ന്ധി​ക​ളെ​ക്കു​റി​ച്ചും അ​ദ്ദേ​ഹം ത​ന്‍റെ ആ​ശ​ങ്ക പ്ര​ക​ടി​പ്പി​ക്കു​ന്നു.

ഉ​യ​ർ​ന്ന നി​കു​തി നി​ര​ക്കു​ക​ൾ, ചോ​ദ്യ​പേ​പ്പ​ർ ചോ​ർ​ച്ച​യും പ​രീ​ക്ഷ​ക​ൾ റ​ദ്ദാ​ക്ക​ലും മൂ​ലം വി​ദ്യാ​ർ​ഥി​ക​ൾ നേ​രി​ടു​ന്ന ദു​രി​ത​ങ്ങ​ൾ, ഇ​ന്ധ​ന​ത്തി​ന്‍റെ ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ എ​ന്നി​വ​യെ​ല്ലാം അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. പു​തി​യ ത​ല​മു​റ ഇ​ന്ത്യ വി​ടാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​ത് വ​ലി​യൊ​രു “മ​ഹാ​മാ​രി” പോ​ലെ പ​ട​രു​ക​യാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Related posts

Leave a Comment