കൊച്ചി: നെടുമ്പാശേരിയിലെ ഗ്രാൻഡ് മലബാർ ഹോട്ടലിൽ തീപിടിച്ചത് പരിഭ്രാന്തി പരത്തി. തിങ്കളാഴ്ച രാവിലെ 11.30നായിരുന്നു സംഭവം. അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ വൻ ദുരന്തം ഒഴിവായി. നാല് ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമം തുടരുകയാണ്. സുരക്ഷമുൻ നിർത്തി സമീപത്തെ ആളുകളെ ഒഴിപ്പിച്ചു. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല. അപകടത്തെ തുടർന്ന് പ്രദേശത്ത് വൻ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ടു.
നെടുമ്പാശേരിയിൽ ഹോട്ടലിൽ വൻ തീപിടിത്തം: അപകടസമയത്ത് ആളുകൾ ഇല്ലാത്തതിനാൽ ഒഴിവായത് വൻ ദുരന്തം
