ഓ​ടു​ന്ന ട്ര​ക്കി​ന് മു​ക​ളി​ൽ ഡ്രൈ​വ​റു​ടെ അ​ഭ്യാ​സ പ്ര​ക​ട​നം; ന​ട​പ​ടി ആ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ, രാ​ജ​സ്ഥാ​ൻ പോ​ലീ​സി​നെ ടാ​ഗ് ചെ​യ്ത് ജ​ന​ങ്ങ​ൾ, വീ​ഡി​യോ വൈ​റ​ൽ

ഓ​ടു​ന്ന ട്ര​ക്കി​ന്‍റെ ഡ്രൈ​വിം​ഗ് സീ​റ്റി​ൽ നി​ന്ന് പു​റ​ത്തി​റ​ങ്ങി ട്ര​ക്കി​ന് മു​ക​ളി​ൽ ക​യ​റി നൃ​ത്തം ചെ​യ്ത ഡ്രൈ​വ​റു​ടെ ഭീ​തി​ജ​ന​ക​മാ​യ വീ​ഡി​യോ സോ​ഷ്യ​ൽ മീ​ഡി​യ​യി​ൽ വൈ​റ​ലാ​കു​ന്നു. ഡ്രൈ​വ​റു​ടെ അ​പ​ക​ട​ക​ര​മാ​യ ഈ ​അ​ഭ്യാ​സ പ്ര​ക​ട​ന​ത്തി​നെ​തി​രെ വ്യാ​പ​ക ജ​ന​രോ​ഷ​മാ​ണ് ഉ​യ​രു​ന്ന​ത്.

ഓ​ടി​ക്കൊ​ണ്ടി​രി​ക്കു​ന്ന വാ​ഹ​ന​ത്തി​നു​ള്ളി​ൽ നി​ന്ന് പെ​ട്ടെ​ന്ന് എ​ഴു​ന്നേ​റ്റ ഡ്രൈ​വ​ർ ട്ര​ക്കി​ന്‍റെ ക്യാ​ബി​ന് മു​ക​ളി​ലേ​ക്ക് ക​യ​റി നൃ​ത്തം ചെ​യ്യു​ന്ന​താ​ണ് വീ​ഡി​യോ​യി​ലു​ള്ള​ത്. തു​ട​ർ​ന്ന് വ​ശ​ത്തെ ജ​ന​ലി​ലൂ​ടെ​യാ​ണ് ഇ​യാ​ൾ തി​രി​കെ സീ​റ്റി​ലേ​ക്ക് ക​യ​റു​ന്ന​ത്. ഇ​ത്ര​യും കൊ​ണ്ടും നി​ർ​ത്താ​തെ, വാ​ഹ​നം ഓ​ടി​ക്കു​ന്ന​തി​നി​ട​യി​ൽ ഡോ​ർ തു​റ​ന്ന് വ​ശ​ത്തെ ല​ഡ്ജി​ൽ ക​യ​റി നി​ന്നും ഇ​യാ​ൾ നൃ​ത്തം തു​ട​ർ​ന്നു.

റോ​ഡി​ലു​ണ്ടാ​യി​രു​ന്ന മ​റ്റു യാ​ത്ര​ക്കാ​രു​ടെ ജീ​വ​ൻ അ​പ​ക​ട​ത്തി​ലാ​ക്കു​ന്ന ഈ ​പ്ര​വ​ർ​ത്ത​നം ഒ​രു ഭീ​ക​രാ​ക്ര​മ​ണ​ത്തി​ന് തു​ല്യ​മാ​ണെ​ന്നും ഇ​യാ​ളു​ടെ ഡ്രൈ​വിം​ഗ് ലൈ​സ​ൻ​സ് റ​ദ്ദാ​ക്ക​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി പേ​രാ​ണ് രം​ഗ​ത്തെ​ത്തി​യി​രി​ക്കു​ന്ന​ത്. ട്ര​ക്ക് രാ​ജ​സ്ഥാ​ൻ ര​ജി​സ്ട്രേ​ഷ​നി​ലു​ള്ള​താ​യ​തി​നാ​ൽ ഉ​ട​ന​ടി അ​ന്വേ​ഷ​ണം ന​ട​ത്തി ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സോ​ഷ്യ​ൽ മീ​ഡി​യ ഉ​പ​യോ​ക്താ​ക്ക​ൾ വീ​ഡി​യോ രാ​ജ​സ്ഥാ​ൻ പോ​ലീ​സി​ന് ടാ​ഗ് ചെ​യ്യു​ക​യാ​ണ്.

 

 

 

 

Related posts

Leave a Comment