കോ​ട്ട​യ​ത്തെ ബാ​ർ​ക്കേ​സ് ലാർജ് കേസ് …രാ​വി​ലെ പൂ​ട്ടി​ച്ച ബാ​ര്‍ വൈ​കു​ന്നേ​രം തു​റ​ന്നു; ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കി എ​ക്‌​സൈ​സ് മ​ന്ത്രി

കോ​ട്ട​യം: സ്വാ​ത​ന്ത്ര്യ​ദി​ന​ത്തി​ൽ രാ​വി​ലെ എ​ക്‌​സൈ​സ് പൂ​ട്ടി സീ​ൽ ചെ​യ്ത ബാ​ര്‍ വൈ​കു​ന്നേ​രം വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച​തി​ല്‍ ക​ടു​ത്ത ന​ട​പ​ടി​യു​മാ​യി എ​ക്‌​സൈ​സ് മ​ന്ത്രി എം. ​ലി​ജു. കോ​ട്ട​യം മ​ണ​ർ​കാ​ട്ടു​ള്ള രാ​ജ് റീ​ഗ​ല്‍ ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​നാ​ണ് മ​ന്ത്രി നി​ര്‍​ദേ​ശം ന​ല്‍​കി​യ​ത്.

വീ​ഴ്ച​വ​രു​ത്തി​യ എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്കെ​തി​രേ സ​സ്‌​പെ​ന്‍​ഷ​ന്‍ ഉ​ള്‍​പ്പ​ടെ​യു​ള്ള ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​നും മ​ന്ത്രി എ​ക്സൈ​സ് ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. ഡ്യൂ​ട്ടി​യി​ല്‍ ഉ​ണ്ടാ​യി​രു​ന്ന ഫീ​ല്‍​ഡ് ഓ​ഫീ​സ​ര്‍​മാ​ര്‍ അ​ട​ക്ക​മു​ള്ള​വ​രെ സ​സ്‌​പെ​ന്‍​ഡ് ചെ​യ്യാ​നാ​ണ് തീ​രു​മാ​നം.

വി​ഷ​യ​ത്തി​ല്‍ ന​ട​പ​ടി സ്വീ​ക​രി​ച്ച് അ​ടി​യ​ന്ത​ര​മാ​യി അ​റി​യി​ക്ക​ണ​മെ​ന്നും ഇ​ത്ത​രം സം​ഭ​വ​ങ്ങ​ള്‍ ആ​വ​ര്‍​ത്തി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പാ​ക്ക​ണ​മെ​ന്നും മ​ന്ത്രി ക​മ്മീ​ഷ​ണ​ര്‍​ക്ക് നി​ര്‍​ദേ​ശം ന​ല്‍​കി. നി​യ​മ​വി​രു​ദ്ധ​മാ​യി അ​തി​രാ​വി​ലെ തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ച്ച ബാ​ര്‍ എ​ക്‌​സൈ​സ് മി​ന്ന​ല്‍ പ​രി​ശോ​ധ​ന​യെ​ത്തു​ട​ർ​ന്ന് പൂ​ട്ടി​ച്ചി​രു​ന്നു.

പു​ല​ർ​ച്ചെ അ​ഞ്ചു മു​ത​ല്‍ ബാ​റി​ല്‍ മ​ദ്യ വി​ല്പ​ന ന​ട​ത്തി​യ​താ​യി ക​ണ്ടെ​ത്തി​യ​തി​നെ​ത്തു​ട​ര്‍​ന്നാ​ണ് ബാ​ര്‍ പൂ​ട്ടി സീ​ല്‍ ചെ​യ്ത​ത്.​എ​ന്നാ​ൽ, വൈ​കു​ന്നേ​ര​ത്തോ​ടെ ബാ​ര്‍ വീ​ണ്ടും തു​റ​ന്ന് പ്ര​വ​ര്‍​ത്തി​ക്കു​ക​യാ​യി​രു​ന്നു. ഈ ​വി​വ​രം ല​ഭി​ച്ച​തോ​ടെ​യാ​ണ് മ​ന്ത്രി ബാ​റി​ന്‍റെ ലൈ​സ​ന്‍​സ് റ​ദ്ദാ​ക്കാ​ന്‍ എ​ക്‌​സൈ​സ് ക​മ്മീ​ഷ​ണ​റോ​ട് നി​ര്‍​ദേ​ശി​ച്ച​തും ബാ​ര്‍ തു​റ​ന്ന​ത് എ​ക്‌​സൈ​സ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ വീ​ഴ്ച​യാ​ണെ​ന്ന് വി​ല​യി​രു​ത്തി​യ​തും.

കോ​ട്ട​യം ജി​ല്ല​യി​ലെ ചി​ല ബാ​റു​ക​ള്‍ സം​സ്ഥാ​ന​ത്തെ മ​റ്റു ബാ​റു​ക​ളെ​പ്പോ​ലെ സ​മ​യ​ക്ര​മം പാ​ലി​ച്ച​ല്ല പ്ര​വ​ര്‍​ത്തി​ക്കു​ന്ന​തെ​ന്ന് നേ​ര​ത്തെ​ത​ന്നെ എ​ക്‌​സൈ​സ് മ​ന്ത്രി എം. ​ലി​ജു വി​മ​ര്‍​ശി​ച്ചി​രു​ന്നു. നി​യ​മ​വി​രു​ദ്ധ​മാ​യി അ​തി​രാ​വി​ലെ തു​റ​ക്കു​ന്ന ബാ​റു​ക​ള്‍​ക്കെ​തി​രേ ന​ട​പ​ടി​യു​ണ്ടാ​കു​മെ​ന്ന താ​ക്കീ​തും മ​ന്ത്രി ന​ല്‍​കി​യി​രു​ന്നു.

Related posts

Leave a Comment