കൈ​യി​ൽ ട്രേ​യു​മാ​യി റോ​ബോ​ട്ട്: പ​ര​മ്പ​രാ​ഗ​ത രു​ചി​ക്കൂ​ട്ടു​ക​ൾ​ക്കൊ​പ്പം റോ​ബോ​ട്ട് സേ​വ​ന​വും; വൈ​റ​ലാ​യി ഹ​രി​യാ​ന ധാ​ബ

എ​ക്കാ​ല​വും ഭ​ക്ഷ​ണ​പ്രി​യ​രു​ടെ ഇ​ഷ്ട​കേ​ന്ദ്ര​മാ​ണ് ഹ​രി​യാ​ന​യി​ലെ മു​ർ​ത​ൽ. എ​ന്നാ​ൽ ഇ​പ്പോ​ൾ പ​ര​മ്പ​രാ​ഗ​ത രു​ചി​ക​ൾ​ക്ക​പ്പു​റം മ​റ്റൊ​രു കൗ​തു​ക​ക​ര​മാ​യ കാ​ഴ്ച​യാ​ണ് ഇ​വി​ടെ നി​ന്നും വൈ​റ​ലാ​കു​ന്ന​ത്. സാ​ധാ​ര​ണ​യാ​യി വെ​യ്റ്റ​ർ​മാ​ർ ട്രേ​യു​മാ​യി ഓ​ടി​ന​ട​ക്കു​ന്ന ധാ​ബ​ക​ളി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ഇ​വി​ടെ അ​തി​ഥി​ക​ൾ​ക്ക് ഭ​ക്ഷ​ണ​മെ​ത്തി​ക്കു​ന്ന​ത് ഒ​രു റോ​ബോ​ട്ട് ആ​ണ്!

തി​ള​ങ്ങു​ന്ന ചു​വ​ന്ന എ​ൽ​ഇ​ഡി ക​ണ്ണു​ക​ളും ഫൈ​ബ​റി​ൽ തീ​ർ​ത്ത ശ​രീ​ര​വു​മു​ള്ള ഈ ​റോ​ബോ​ട്ട് കാ​ണാ​ൻ ത​ന്നെ ഏ​റെ കൗ​തു​ക​ക​ര​മാ​ണ്. ഇ​ത് കു​ട്ടി​ക​ളെ​യും മു​തി​ർ​ന്ന​വ​രെ​യും ഒ​രു​പോ​ലെ ആ​ക​ർ​ഷി​ക്കു​ന്നു.

അ​ടു​ക്ക​ള​യി​ൽ ത​യാ​റാ​ക്കു​ന്ന ഭ​ക്ഷ​ണം റോ​ബോ​ട്ടി​ന്‍റെ ട്രേ​യി​ൽ വ​യ്ക്കു​ന്നു. തു​ട​ർ​ന്ന് ഇ​തി​ന്‍റെ പ്ര​ത്യേ​ക നാ​വി​ഗേ​ഷ​ൻ സി​സ്റ്റ​വും സോ​ഫ്റ്റ്‌​വെ​യ​റും ഉ​പ​യോ​ഗി​ച്ച് റോ​ബോ​ട്ട് കൃ​ത്യ​മാ​യ മേ​ശ​യി​ലേ​ക്ക് ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്നു.

ബം​ഗ​ളൂ​രു​വി​ൽ നി​ന്നു​ള്ള വി​ദ​ഗ്ധ സം​ഘ​ത്തി​ന്‍റെ സ​ഹാ​യ​ത്തോ​ടെ​യാ​ണ് ഈ ​റോ​ബോ​ട്ട് വി​ക​സി​പ്പി​ച്ചെ​ടു​ത്ത​ത്. ഒ​റ്റ ചാ​ർ​ജി​ൽ ഒ​ന്ന​ര മു​ത​ൽ ര​ണ്ട് മ​ണി​ക്കൂ​ർ വ​രെ പ്ര​വ​ർ​ത്തി​ക്കാ​ൻ ഇ​തി​ന് സാ​ധി​ക്കും. റി​മോ​ട്ട് വ​ഴി​യും ഇ​ത് നി​യ​ന്ത്രി​ക്കാ​ൻ ക​ഴി​യും.

ഭ​ക്ഷ​ണ​ശാ​ല​യി​ലെ ജീ​വ​ന​ക്കാ​രെ പൂ​ർ​ണ​മാ​യി ഒ​ഴി​വാ​ക്കി​ക്കൊ​ണ്ട​ല്ല ഈ ​റോ​ബോ​ട്ടി​ന്‍റെ പ്ര​വ​ർ​ത്ത​നം. പ​ര​മ്പ​രാ​ഗ​ത ധാ​ബ​യ്ക്കൊ​പ്പം അ​ല്പം ആ​ധു​നി​ക​ത​യും ചേ​ർ​ക്കു​ക മാ​ത്ര​മാ​ണ് ഇ​തി​ലൂ​ടെ ചെ​യ്യു​ന്ന​ത്. അ​തു​കൊ​ണ്ട് ജീ​വ​ന​ക്കാ​ർ​ക്കും ജോ​ലി​ക്കാ​ര്യ​ത്തി​ൽ പേ​ടി​ക്കേ​ണ്ട​തി​ല്ല.

അ​തേ​സ​മ​യം, ടോ​യ്ട്രെ​യി​നി​ലൂ​ടെ ടേ​ബി​ളു​ക​ളി​ൽ ഭ​ക്ഷ​ണം എ​ത്തി​ക്കു​ന്ന വി​ദ്യ ഇ​വി​ടെ നേ​ര​ത്തെ ത​ന്നെ ജ​ന​ശ്ര​ദ്ധ നേ​ടി​യി​രു​ന്നു.

 

Related posts

Leave a Comment