പാലിയേക്കര ടോൾ പ്ലാസയിൽ സൗ​ജ​ന്യ പാ​സ്  അ​നു​വ​ദി​ക്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു; കാരണം ഇങ്ങനെ

പു​തു​ക്കാ​ട്: പാ​ലി​യേ​ക്ക​ര ടോ​ൾ​പ്ലാ​സ​യി​ൽ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ൾ​ക്കു സൗ​ജ​ന്യ യാ​ത്രാ​പാ​സ് അ​നു​വ​ദി​ക്കു​ന്ന​തു നി​ർ​ത്തി​വ​ച്ചു. ടോ​ൾ​പ്ലാ​സ സെ​ന്‍റ​റി​ന്‍റെ പ​ത്തു കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ലു​ള്ള പു​തി​യ വാ​ഹ​ന​ങ്ങ​ൾ​ക്കാ​ണ് സൗ​ജ​ന്യ​യാ​ത്ര നി​ഷേ​ധി​ക്കു​ന്ന​ത്. രാ​ജ്യ​ത്തെ ദേ​ശീ​യ​പാ​ത​ക​ളി​ൽ ഫാ​സ്ടാ​ഗ് സം​വി​ധാ​നം ഏ​ർ​പ്പെ​ടു​ത്തു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി ദേ​ശീ​യ​പാ​ത അ​ഥോ​റി​റ്റി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് ന​ട​പ​ടി.

നേ​ര​ത്തേ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ സ​ർ​ക്കാ​രാ​ണ് ക​ന്പ​നി​ക്കു ന​ൽ​കി​വ​ന്നി​രു​ന്ന​ത്. ഫാ​സ്ടാ​ഗ് സം​വി​ധാ​നം ന​ട​പ്പാ​ക്കു​ന്പോ​ൾ പ്രാ​ദേ​ശി​ക വാ​ഹ​ന​ങ്ങ​ളു​ടെ ടോ​ൾ​തു​ക എ​ങ്ങ​നെ ഈ​ടാ​ക്കു​മെ​ന്ന കാ​ര്യ​ത്തി​ൽ സ​ർ​ക്കാ​ർ തീ​രു​മാ​ന​മു​ണ്ടാ​കാ​ത്ത​താ​ണ് പ്ര​ശ്ന​ത്തി​നു കാ​ര​ണ​മെ​ന്ന് ടോ​ൾ​പ്ലാ​സ അ​ധി​കൃ​ത​ർ പ​റ​യു​ന്നു. ഇ​തു സം​ബ​ന്ധി​ച്ച് ക​ന്പ​നി അ​ധി​കൃ​ത​ർ സം​സ്ഥാ​ന – കേ​ന്ദ്ര സ​ർ​ക്കാ​രു​ക​ൾ​ക്കു ന​ൽ​കി​യ ക​ത്തി​ന് ഇ​തു​വ​രെ മ​റു​പ​ടി​യൊ​ന്നു​മു​ണ്ടാ​യി​ട്ടി​ല്ല.

ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ പു​തി​യ പ്രാ​ദേ​ശി​ക വാ​ഹ​ന ഉ​ട​മ​ക​ൾ ഒ​രു​മാ​സ​ത്തേ​ക്ക് 150 രൂ​പ​യു​ടെ പാ​സെ​ടു​ത്തു യാ​ത്ര​ചെ​യ്യേ​ണ്ട സ്ഥി​തി​യാ​ണ്. ഇ​തി​നി​ടെ, പു​തി​യ ടോ​ൾനി​ര​ക്ക് സെ​പ്റ്റം​ബ​ർ 15 മു​ത​ൽ പി​രി​ച്ചു​തു​ട​ങ്ങി. കാ​റു​ക​ളു​ടെ​യും ചെ​റു​വാ​ഹ​ന​ങ്ങ​ളു​ടേ​യും നി​ര​ക്കി​ൽ വ്യ​ത്യാ​സ​മി​ല്ലെ​ങ്കി​ലും വ​ലി​യ വാ​ഹ​ന​ങ്ങ​ളു​ടേ​യും ഭാ​ര​വാ​ഹ​ന​ങ്ങ​ളു​ടേ​യും നി​ര​ക്ക് ഉ​യ​ർ​ത്തി​യി​ട്ടു​ണ്ട്.

Related posts