ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ടു; പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ബ​സ് ഇ​ടി​ച്ചു​ക​യ​റി; വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് 35 പേ​ർ​ക്ക് പ​രി​ക്ക് നാ​ല് പേ​രു​ടെ നി​ല ഗു​രു​ത​രം

കൊ​ച്ചി: എ​റ​ണാ​കു​ളം കൂ​ത്താ​ട്ടു​കു​ള​ത്ത് കാ​ക്കൂൂ​രി​ൽ വി​വാ​ഹ സം​ഘം സ​ഞ്ച​രി​ച്ച ടൂ​റി​സ്റ്റ് ബ​സ് മ​റി​ഞ്ഞ് അ​പ​ക​ടം. സം​ഭ​വ​ത്തി​ൽ ബ​സി​ലു​ണ്ടാ​യി​രു​ന്ന 35 പേ​ർ​ക്ക് പ​രി​ക്കേ​റ്റു. ഇ​തി​ൽ നാ​ലു​പേ​രു​ടെ പ​രി​ക്ക് ഗു​രു​ത​ര​മാ​ണെ​ന്നാ​ണ് വി​വ​രം. പ​രി​ക്കേ​റ്റ​വ​രെ ഉ​ട​ൻ ത​ന്നെ കൂ​ത്താ​ട്ടു​കു​ള​ത്തെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

കാ​ല​ടി​യി​ൽ നി​ന്ന് ഇ​ല​ഞ്ഞി​യി​ലേ​ക്ക് വി​വാ​ഹ​ച്ച​ട​ങ്ങി​നാ​യി പോ​വു​ക​യാ​യി​രു​ന്ന സം​ഘ​മാ​ണ് അ​പ​ക​ട​ത്തി​ൽ​പ്പെ​ട്ട​ത്. യാ​ത്രാ​മ​ധ്യേ ബൈ​ക്കി​ന് സൈ​ഡ് കൊ​ടു​ക്കു​ന്ന​തി​നി​ടെ നി​യ​ന്ത്ര​ണം ന​ഷ്ട​പ്പെ​ട്ട ബ​സ് റോ​ഡ​രി​കി​ലെ പെ​ട്രോ​ൾ പ​മ്പി​ലേ​ക്ക് ഇ​ടി​ച്ചു​ക​യ​റി മ​റി​യു​ക​യാ​യി​രു​ന്നു.

അ​പ​ക​ട​സ​മ​യ​ത്ത് പെ​ട്രോ​ൾ പ​മ്പി​ലു​ണ്ടാ​യി​രു​ന്ന ബൈ​ക്ക് യാ​ത്രി​ക​ൻ ത​ല​നാ​രി​ഴ​യ്ക്കാ​ണ് വ​ൻ ദു​ര​ന്ത​ത്തി​ൽ നി​ന്ന് ര​ക്ഷ​പ്പെ​ട്ട​ത്. അ​പ​ക​ട​ത്തി​ന്‍റെ ഞെ​ട്ടി​ക്കു​ന്ന സി​സി​ടി​വി ദൃ​ശ്യ​ങ്ങ​ൾ ഇ​തി​നോ​ട​കം പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment